അനൂപ് മേനോനെ നായകനാക്കി കണ്ണന്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ വരാല്‍ ചിത്രത്തിന്റെ തീം സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ഡേവിഡ് ജോണ്‍ മേടയില്‍ എന്ന തന്ത്രശാലിയായ രാഷ്ട്രീയ നേതാവും വ്യവസായിയുമാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. ‘നിന്‍ ചോരയില്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്. ഗോപി സുന്ദര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
‘വരിശ്’ എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വംശി പൈഡിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ചിത്രത്തെ കുറിച്ച് ഒരു തകര്‍പ്പന്‍ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.’ബീസ്റ്റി’നു ശേഷം ‘വരിശി’നു വേണ്ടി ഒരു ഗാനം വിജയ് ആലപിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എസ് തമന്റെ സംഗീത സംവിധാനത്തില്‍ ഒരു തമാശപ്പാട്ടായിരിക്കും വിജയ് പാടുക. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. വിജയ്‌യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം.
ആഗോള വിപണിയില്‍ വന്‍ പ്രതിസന്ധി നേരിടുന്ന മെറ്റാ (ഫെയ്‌സ്ബുക്) കമ്പനിയെ ഇന്ത്യ രക്ഷിച്ചു. ഇന്ത്യയില്‍ നിന്നുള്ള പരസ്യ വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 74 ശതമാനം ഉയര്‍ന്ന് 16,189 കോടി രൂപയായി. കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും ഒരുപോലെ ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ സ്വീകരിച്ചത് മെറ്റാ കമ്പനിയുടെ അറ്റാദായം 118 ശതമാനം ഉയര്‍ത്താന്‍ സഹായിച്ചു. മെറ്റായുടെ പരസ്യവരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 9,326 കോടി രൂപയില്‍ നിന്ന് 74 ശതമാനം വര്‍ധിച്ച് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 16,189 കോടി രൂപ രേഖപ്പെടുത്തിയതായി മെറ്റാ ഇന്ത്യ അറിയിച്ചു. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 132 ശതമാനം വര്‍ധിച്ച് 297 കോടി രൂപയായി. 2020 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 136 കോടി രൂപയായിരുന്നു.
ഇനി ഇന്‍സ്റ്റഗ്രാമില്‍ കിട്ടുന്ന ലൈക്കും വ്യൂവേഴ്‌സിനെയും ഒക്കെ ഹൈഡ് ചെയ്തിടാം. സെറ്റിങ്‌സില്‍ അതിനുള്ള ഓപ്ഷനുണ്ട്. നിങ്ങള്‍ പങ്കിടാന്‍ പോകുന്ന ഒരു പോസ്റ്റിലെ ലൈക്കുകളും വ്യൂസുമാണ് മറയ്ക്കേണ്ടതെങ്കില്‍, പോസ്റ്റ് പങ്കിടുന്നതിന് മുമ്പ് ചുവടെയുള്ള ‘വിപുലമായ ക്രമീകരണങ്ങള്‍’ ടാപ്പുചെയ്യുക. ‘ഈ പോസ്റ്റിലെ ലൈക്ക്, വ്യൂ കൗണ്ട്സ് മറയ്ക്കുക’ എന്ന ഓപ്ഷന്‍ ടാപ്പ് ചെയ്യുക. ഇതിനകം പങ്കിട്ട ഒരു പോസ്റ്റിന്റെ ലൈക്കുകളുടെയും കാഴ്ചകളുടെയും എണ്ണം മറയ്ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതിനുള്ള ഓപ്ഷനും ഇന്‍സ്റ്റാഗ്രാമിലുണ്ട്. അങ്ങനെ ചെയ്യണമെങ്കില്‍, നിങ്ങള്‍ ലൈക്കുകളും കാഴ്ചകളുടെ എണ്ണവും മറയ്ക്കാന്‍ ആഗ്രഹിക്കുന്ന പോസ്റ്റ് തുറക്കുക, പോസ്റ്റിന്റെ മുകളില്‍ വലതുവശത്തുള്ള മൂന്ന് ഡോട്ട് മെനുവില്‍ ടാപ്പുചെയ്ത് ‘എണ്ണം മറയ്ക്കുക’ എന്ന ഓപ്ഷന്‍ ഓണാക്കി കൊടുത്താല്‍ മതിയാകും. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകളും വ്യൂവേഴ്‌സിനെയും മറയ്ക്കുന്നതിനുള്ള ഓപ്ഷനും ഉണ്ട്.
രാജ്യത്തെ ഉത്സവ സീസണ്‍ പുരോഗമിക്കുമ്പോള്‍ വിവിധ മോഡലുകള്‍ക്ക് ഇപ്പോള്‍ മികച്ച ഡിസ്‌കൗണ്ടുകളുമായി എത്തിയിരിക്കുകയാണ് ജനപ്രിയ എസ്‌യുവി ബ്രാന്‍ഡായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ബൊലേറോ എസ്യുവിക്ക് നിലവില്‍ 19,500 രൂപ വരെ കിഴിവാണ് നല്‍കുന്നത്, 6,500 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ബോണസും ഒപ്പം 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഈ ഓഫറില്‍ ഉള്‍പ്പെടുന്നു. വാങ്ങുന്നവര്‍ക്ക് 8,500 രൂപയുടെ ആക്സസറികളും ലഭിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 75 ബിഎച്ച്പി, 1.5 എല്‍ ഡീസല്‍ എഞ്ചിന്‍ മഹീന്ദ്ര ബൊലേറോയില്‍ ഉണ്ട്.മുന്‍ തലമുറ മഹീന്ദ്ര സ്‌കോര്‍പിയോയുടെ സ്റ്റോക്ക് വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെ, വാഹന നിര്‍മ്മാതാക്കള്‍ എസ്യുവിയില്‍ 1.75 ലക്ഷം രൂപ വരെ വന്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, 20,000 രൂപയുടെ സൗജന്യ ആക്സസറികളും ഉണ്ട്.
ജാഗ്രതയോടും ചരിത്രബോധത്തോടുംകൂടി കാലത്തെയും സമൂഹത്തെയും വീക്ഷിക്കുകയും വിമര്‍ശനാത്മകമായി ചിന്തിക്കുകയും ചെയ്യുന്ന ഒരു പൊതുപ്രവര്‍ത്തകന്റെ രാഷ്ട്രീയബോദ്ധ്യങ്ങളും ഉത്കണ്ഠകളുമാണ് ഈ ലേഖനസമാഹാരത്തിലുള്ളത്. ‘ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകള്‍’. വി.കെ മധു. മാതൃഭൂമി ബുക്‌സ്. വില 218 രൂപ.
ഇപ്പോഴിതാ അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം സ്ഥിരീകരിച്ച പുതിയ ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ പുണെയിലാണ് ഒമിക്രോണ്‍ ബിക്യൂ.1 ഉപവകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. സാമ്പിളിന്റെ വിശദപരിശോധനയിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണ്‍ ബിഎ.5ല്‍ നിന്ന് രൂപപ്പെട്ട ഉപവകഭേദമാണത്രേ ഇത്. യുഎസില്‍ അടുത്ത ദിവസങ്ങളിലായി കൊവിഡ് കേസുകള്‍ വ്യാപകമായി ഉയരുന്നതിന് ഇടയാക്കിയ വകഭേദമാണിത്. യുഎസില്‍ നിലവിലുള്ള കേസുകളില്‍ 60 ശതമാനവും ബിക്യൂ.1 മൂലമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ചൈനയില്‍ ആദ്യമായി സ്ഥിരീകരിച്ച ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ ബിഎഫ്.7 ഗുജറാത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുണെയില്‍ ബിക്യൂ.1 കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവുമധികം രോഗവ്യാപനശേഷിയുള്ള രണ്ട് വകഭേദങ്ങളാണിതെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിലവില്‍ ബിഎ.5 വകഭേദങ്ങള്‍ മൂലമുള്ള കേസുകള്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ്. ഇവിടെ 80 ശതമാനത്തോളം കേസുകളും ബിഎ.2.75 മൂലമുള്ളതാണ്. എന്നാലിനി സ്ഥിതിഗതികള്‍ മാറുമോയെന്നത് കണ്ടറിയണം. ഇപ്പോള്‍ വരുന്ന വകഭേദങ്ങളെല്ലാം തന്നെ ഒമിക്രോണില്‍ നിന്നുള്ളതാണ്. ഇവയെ നിസാരമായി കാണാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പെട്ടെന്ന് കൊവിഡ് കേസുകള്‍ ഒന്നിച്ച് ഉയരുന്നതിന് ഇടയാക്കാന്‍ ഒരുപക്ഷെ ഇവയ്ക്ക് സാധിക്കുമെന്നും അതിനാല്‍ തന്നെ പ്രതിരോധം സജീവമാക്കി തുടരണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.