ദേശീയരാജ്യാന്തര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടി രമേശ് എസ് മകയിരം രചനയും സംവിധാനവും നിര്‍വഹിച്ച ‘നാല്‍പ്പതുകളിലെ പ്രണയം’ (ലവ് ഇന്‍ ഫോര്‍ട്ടീസ്). ജെറി ജോണ്‍, ആശാ വാസുദേവന്‍ നായര്‍, ശ്രീദേവി ഉണ്ണി, കുടശ്ശനാട് കനകം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഴുത്തുകാരനും നടനും മാധ്യമപ്രവര്‍ത്തകനുമായ രമേശ് എസ്. മകയിരം ഒരുക്കിയ ചിത്രത്തില്‍ മെര്‍ലിന്‍, ക്ഷമ, ഗിരിധര്‍, ധന്യ, മഴ, പാര്‍ഥിപ്, ഷഹനാസ്, ജാനിഷ് തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു. രമേശ് എസ്. മകയിരം, ആശാ വാസുദേവന്‍ നായര്‍ എന്നിവരുടെ വരികള്‍ക്ക് ഗിരീഷ് നാരായണ്‍ സംഗീതം പകര്‍ന്ന ഗാനങ്ങളാണ് ഈ ചിത്രത്തില്‍ ഉള്ളത്. ഷഹബാസ് അമന്‍, നിത്യ മാമന്‍, ഗിരീഷ് നാരായണ്‍, കാഞ്ചന ശ്രീറാം, അമൃത ജയകുമാര്‍, ഐശ്വര്യ മോഹന്‍, അന്നപൂര്‍ണ പ്രദീപ്, ശ്രേയ അന്ന ജോസഫ് എന്നിവരാണ് ഗായകര്‍.