P1 yt cover

https://dailynewslive.in/ ജമ്മുകാശ്മീരില്‍ ഭീകരാക്രമണം നടക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മൂന്ന് ദിവസം മുന്‍പ് പ്രധാനമന്ത്രിക്ക് കിട്ടിയിരുന്നുവെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവെച്ചതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും സര്‍ക്കാര്‍ ഇടപെടാതിരുന്നത് ദുരൂഹമാണെന്നും പഹല്‍ഗാം ആക്രമണത്തില്‍ ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു.

https://dailynewslive.in/ തൃശൂരില്‍ കൊട്ടിക്കയറി പൂരാവേശം. കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഏഴരയോടെ തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് ആരംഭിച്ചു.പിന്നാലെ വിവിധ ഘടക പൂരങ്ങള്‍ എഴുന്നള്ളിത്തുടങ്ങി. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എഴുന്നള്ളിയതോടെ പൂരപ്രേമികളുടെ ആവേശം വാനോളമായി. പതിനൊന്നരക്കാരംഭിച്ച മഠത്തില്‍ വരവിന് പിന്നാലെ രണ്ടുമണിയോടെ ഇലഞ്ഞിത്തറയില്‍ മേളം. വൈകീട്ട് അഞ്ചരയ്ക്ക് തേക്കെ നടയില്‍ കുടമാറ്റം. നാളെ പുലര്‍ച്ചെയാണ് വെടിക്കെട്ട്.

*അമേരിക്കന്‍ യാത്രകള്‍ ഫോര്‍ച്ചൂണിനൊപ്പം*

വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലുളള 50 സംസ്ഥാനങ്ങള്‍ ചേര്‍ന്നുള്ള ഫെഡറല്‍ റിപ്പബ്ലിക്കായ, ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമായ അമേരിക്കയിലേക്ക് 15 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7510911777* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ തൃശൂര്‍ പൂരത്തിന് ആശംസകള്‍ നേര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തൃശ്ശൂര്‍ പൂരം കൊണ്ടാടുന്ന ഇന്ന് കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാര്‍ക്കും പൂരം ആശംസകള്‍ നേരുന്നുവെന്ന് അമിത് ഷാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു. മഹാനായ ശക്തന്‍ തമ്പുരാന്‍ തുടങ്ങി വെച്ച ഈ ആഘോഷം വര്‍ണ്ണാഭമായ നമ്മുടെ ആചാരങ്ങളുടെ നേര്‍കാഴ്ച ആവുകയും, അനാദിയായ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഐക്യത്തെ സൂചിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്.

https://dailynewslive.in/ കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴത്തുക കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. പൂവച്ചല്‍ സ്വദേശിയായ പത്താം ക്ലാസുകാരനെ പ്രതി കൊലപ്പെടുത്തിയത് 2023 ലാണ്. ക്ഷേത്രത്തിന്റെ മതിലില്‍ പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രകോപനമായത്.

https://dailynewslive.in/ കെപിസിസി അധ്യക്ഷപദവിയില്‍ നിന്ന് കെ.സുധാകരനെ മാറ്റുന്നതിനെ ചൊല്ലി അനിശ്ചിതത്വം തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ സംഘടനാ പ്രതിസന്ധിയില്‍ കടുത്ത അതൃപ്തിയിലാണ് രാഹുല്‍ ഗാന്ധി. അധ്യക്ഷനെ മാറ്റാനുള്ള തീരുമാനത്തില്‍ ലീഗടക്കമുള്ള ഘടകക്ഷികളും അതൃപ്തിയിലാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും ജാഗ്രത കാട്ടിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്

*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ കെപിസിസി പ്രസിഡണ്ടായി കെ സുധാകരന്‍ തുടരണം എന്നാവശ്യപ്പെട്ട് വ്യാപകമായി പോസ്റ്റര്‍ പ്രചരണം. കെ എസ് തുടരണം എന്ന വാചകത്തതോടെയാണ് കണ്ണൂര്‍ നഗരത്തില്‍ വ്യാപകമായി ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘പ്രതിസന്ധികളെ ഊര്‍ജമാക്കിയ നേതാവ്’ ‘താരാട്ട് കേട്ട് വളര്‍ന്നവന്‍ അല്ല’ എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്. കോണ്‍ഗ്രസ് പടയാളികള്‍ എന്ന പേരിലാണ് ഫ്ലെക്സ് ബോര്‍ഡുകള്‍.

https://dailynewslive.in/ ദീപിക പത്രത്തിന്റെ മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം. കെപിസിസി അധ്യക്ഷ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭ ഇടപെട്ടെന്ന വാര്‍ത്തകള്‍ ദീപിക തള്ളി. ആന്റോ ആന്റണിയുടെ പേര് സഭ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ തള്ളിയാണ് സഭ രംഗത്തെത്തിയിരിക്കുന്നത്. അധ്യക്ഷന്റെ മതം മാത്രമല്ല, മതേതരത്വമാണ് മുഖ്യമെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

https://dailynewslive.in/ കെപിസിസി നേതൃമാറ്റ ചര്‍ച്ചകളില്‍ രണ്ടുദിവസത്തിനകം തീരുമാനം വരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വിഷയത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ട് നീങ്ങുകയെന്നും കെ സി വേണുഗോപാലുമായി ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

https://dailynewslive.in/ കെപിസിസി പ്രസിഡന്റ് ആരായാലും ഹൈക്കമാന്റ് തീരുമാനിക്കുമെന്നും സഭയല്ല കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നതെന്നും ബെന്നി ബഹന്നാന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധ്യക്ഷപദവിയില്‍ നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ ചൊല്ലി പാര്‍ട്ടിയില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ബെന്നി ബഹന്നാന്‍ പ്രതികരിച്ചത്.

https://dailynewslive.in/ ദേവികുളം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചതോടെ അദ്ദേഹത്തിന് എംഎല്‍എയായി തുടരാം. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയുള്ള ഹൈക്കോടതി വിധിക്കെതിരെ എ രാജ എംഎല്‍എ നല്‍കിയ അപ്പീലിലാണ് ജഡ്ജിമാരായ എ അമാനുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. ദേവികുളം തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്.

https://dailynewslive.in/ പ്ലസ് ടു പരീക്ഷ ഫലം മെയ് 21 ന്. ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 4,44,707 വിദ്യാര്‍ത്ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. മെയ് 14 ന് ബോര്‍ഡ് മീറ്റിംഗ് കൂടി മെയ് 21 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയം നടന്നു വരികയാണെന്നും പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

https://dailynewslive.in/ ആത്മകഥാ വിവാദത്തില്‍ ഡി.സി ബുക്സിനെതിരായ തുടര്‍ നിയമനടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് ഇ.പി ജയരാജന്‍. തെറ്റുപറ്റിയെന്ന് ഡിസി ബുക്സ് അംഗീകരിച്ചു.ഇനി പ്രതികാര നടപടികള്‍ക്കില്ല. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ അവസാന ഘട്ടത്തിലേക്ക് എത്തിയെന്നും പ്രസിദ്ധീകരണത്തിനായി മാതൃഭൂമി ബുക്സുമായി വാക്കാല്‍ കരാര്‍ നല്‍കിയെന്നും ഇപി പറഞ്ഞു.

https://dailynewslive.in/ മാധ്യമപ്രവര്‍ത്തകനായ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിനെതിരെ ബിജെപി. വസ്ത്രം പോലും ധരിക്കാന്‍ സമയം കൊടുക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് അറസ്റ്റ് ചെയ്ത കേരള പൊലീസിന്റെ നടപടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനാവകാശങ്ങളോടും മാധ്യമ സ്വാതന്ത്ര്യത്തോടുമുള്ള അസഹിഷ്ണുതയുടെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

https://dailynewslive.in/ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനും ആളെക്കൂട്ടാനും അനുയോജ്യരായവരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്ത് വിട്ടയക്കുകയാണ് ഇടത് സര്‍ക്കാരെന്ന് പിവി അന്‍വര്‍ കുറ്റപ്പെടുത്തി. ഷാജന്‍ സ്‌കറിയ ഒരു പിടികിട്ടാപ്പുള്ളി അല്ലെന്നും പട്ടാപ്പകല്‍ ഏതുനേരവും അറസ്റ്റ് ചെയ്യാന്‍ ‘അവൈലബിള്‍’ ആയിട്ടുള്ള വ്യക്തിയാണ് ഷാജന്‍ എന്നും അങ്ങനെയുള്ള ഒരാളെ ഒരു കൊള്ള സംഘത്തില്‍ പോയി അറസ്റ്റ് ചെയ്തു കൊണ്ടുവരുന്ന രീതിയില്‍ നാടകം നന്നായി സംവിധാനിച്ചിട്ടുണ്ടെന്നും ഷാജന്‍ സ്‌കറിയക്ക് ജാമ്യം ലഭിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു സര്‍ക്കാറിനെന്നും അന്‍വര്‍ പറഞ്ഞു.

https://dailynewslive.in/ പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ. തന്നെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി കോടതിയലക്ഷ്യമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ഷാജന്‍ സ്‌കറിയ പറഞ്ഞു. സമൂഹത്തിനു മുന്നില്‍ തന്നെ മോശമായി ചിത്രീകരിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഗവര്‍ണ്ണര്‍ ബില്ലുകള്‍ പിടിച്ചു വച്ചതിനെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ സംസ്ഥാനം അനുമതി തേടി. ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട സാഹചര്യത്തില്‍ ഇനി ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം. നിയമ സഭ പാസാക്കിയ ബില്ലുകളില്‍ മൂന്നുമാസത്തിനകം ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്ന് തമിഴ്നാട് നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വിധി ബാധകമാകുമെന്നുമാണ് കേരളത്തിന്റെ വാദം.

https://dailynewslive.in/ പേവിഷ ബാധക്കെതിരായ സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പ് (പ്രീ-എക്സ്പോഷര്‍ പ്രോഫൈലാക്സിസ് -PrEP ) പ്രോഗ്രാം ആരംഭിക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കേരള മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പദ്ധതി രൂപകല്‍പ്പന ചെയ്യാന്‍ വിദഗ്ധരുടെ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്നും ആദ്യഘട്ടമായി സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പ് നല്‍കണമെന്നും കെജിഎംഒഎ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ നടിമാര്‍ക്കെതിരെ സാമൂഹികമാധ്യങ്ങളിലൂടെ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം. ജാമ്യത്തിലിരിക്കെ സാമൂഹികമാധ്യമങ്ങള്‍ വഴി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കോടതി താക്കീത് നല്‍കി.

https://dailynewslive.in/ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി. മലപ്പുറം തിരൂരങ്ങാടി തൃക്കുളത്താണ് സംഭവം. റവന്യൂ അധികൃതര്‍ മകനെ വീട്ടില്‍ നിന്ന് പുറത്താക്കി അമ്മക്ക് വീട് തിരികെ നല്‍കി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അമ്മയ്ക്ക് വീട് ലഭിച്ചത്. തൃക്കുളം അമ്പലപ്പടി സ്വദേശി തണ്ടാശ്ശേരി വീട്ടില്‍ കുമാരന്റെ ഭാര്യ രാധ(78)ക്കാണ് മകന്‍ സുരേഷ് കുമാറില്‍ നിന്ന് വീട് ലഭ്യമാക്കിയത്.

https://dailynewslive.in/ വിദ്യാര്‍ഥിനികള്‍ വിചാരണയില്‍ കൂറുമാറിയതിനെ തുടര്‍ന്ന് ആറ് പോക്‌സോ കേസുകളില്‍ ജയില്‍വാസം അനുഭവിച്ചുവന്ന അധ്യാപകന് 171-ാം നാള്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം നഗരത്തിലെ യുപി സ്‌കൂളിലെ അധ്യാപകന്‍ ബിനോജ് കൃഷ്ണക്കാണ് ജാമ്യം നല്‍കിയത്.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രാപ്രദേശ് സന്ദര്‍ശനത്തിനിടെ വാഹനവ്യൂഹം കടന്നുപോകുന്ന പ്രദേശത്തിനടുത്ത് രണ്ടിടങ്ങളിലുണ്ടായ തീപിടുത്തങ്ങളില്‍ വിശദമായ അന്വേഷണം തുടരുന്നതായി അധികൃതര്‍. വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും പിന്നീട് അമരാമതി തലസ്ഥാന മേഖലയിലെ വെങ്കട്ടപാലത്തുമാണ് തീപിടുത്തമുണ്ടായത്.

https://dailynewslive.in/ പഞ്ചാബില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി. ഗ്രനേഡുകളും റോക്കറ്റ് പ്രൊപെല്‍ഡ് ഗ്രനേഡുകളും ഐ ഇ ഡികളുമാണ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ പാക്കിസ്ഥാനിലെ ഐ എസ് ഐയുമായി സംഭവത്തിന് ബന്ധമുള്ളതായി കണ്ടെത്തിയെന്ന് സൂചനയുണ്ട്. ടിബ്ബ നംഗല്‍- കുലാര്‍ വനപ്രദേശത്ത് പഞ്ചാബ് പൊലീസും കേന്ദ്രസേനകളും നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ ഇന്ത്യ തിരിച്ചടിച്ചാല്‍ പ്രതിരോധിക്കാന്‍ പാകിസ്ഥാന്‍ സൈന്യത്തിന് മുന്നിലുള്ള ആഭ്യന്തര വെല്ലുവിളികള്‍ ഏറെയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു ഏറ്റുമുട്ടലുണ്ടായാല്‍ വെറും നാലു ദിവസത്തേക്കുള്ള യുദ്ധശേഷി മാത്രമേ പാകിസ്ഥാന് ഉള്ളൂവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്ത് യുഎന്‍ രക്ഷാസമിതി. നിലവിലെ സാഹചര്യം വിലയിരുത്തിയ രക്ഷാ സമിതി, ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ആണവ ഭീഷണി മുഴക്കുന്നതിനെ ചോദ്യം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമായി നിലനില്‍ക്കുന്ന വേളയില്‍ പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതിനെയും രക്ഷാ സമിതി യോഗത്തില്‍ പല രാജ്യങ്ങളും വിമര്‍ശിച്ചു.

https://dailynewslive.in/ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4000ല്‍പ്പരം രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഇന്ന് ഒറ്റയടിക്ക് പവന് 2000 രൂപയാണ് വര്‍ധിച്ചത്. 72,200 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 9025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്നലെ മുതല്‍ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. രണ്ടുദിവസത്തിനിടെ 2160 രൂപയാണ് വര്‍ധിച്ചത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

https://dailynewslive.in/ ചൈനീസ് കമ്പനിയായ ബീറ്റാവോള്‍ട്ട് ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന, നാണയത്തിന്റെ മാത്രം വലിപ്പമുള്ള പുതിയ ബാറ്ററി പുറത്തിറക്കി. ബിവി100 എന്ന പേരിലറിയപ്പെടുന്ന ഈ ബാറ്ററി, റേഡിയോ ആക്ടീവ് ഐസോടോപ്പായ നിക്കല്‍-63നെയാണ് ബാറ്ററിയുടെ റേഡിയോ ആക്ടീവ് സ്രോതസ്സായി ഉപയോഗിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 50 വര്‍ഷം വരെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. സ്മാര്‍ട്ട്ഫോണുകള്‍ അല്ലെങ്കില്‍ കാമറകള്‍ പോലുള്ള ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ഇത് അനുയോജ്യമല്ല. എന്നാല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍, എയ്റോസ്പേസ് ഉപകരണങ്ങള്‍ പോലുള്ള ഇലക്ട്രോണിക്സുകളില്‍ ഉപയോഗിക്കുന്നതിനായി ഈ ബാറ്ററികള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയിലാണ് ബീറ്റാവോള്‍ട്ട്. രണ്ട് മൈക്രോണ്‍ കനമുള്ള ഒരു കോറിനുള്ളില്‍ അടങ്ങിയിരിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പ് നിക്കല്‍-63 ഉപയോഗിച്ചാണ് ബാറ്ററി പ്രവര്‍ത്തിക്കുക. ഇതില്‍ നിന്നുള്ള ഊര്‍ജ്ജോല്‍പ്പാദനം പൂര്‍ത്തിയാകുന്നത് വരെ ബാറ്ററി പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഇതിന്റെ സാങ്കേതികവിദ്യ. 3 വോള്‍ട്ടില്‍ 100 മൈക്രോവാട്ട് വൈദ്യുതി നല്‍കുന്ന തരത്തിലാണ് ഇതിന്റെ ഊര്‍ജ്ജോല്‍പ്പാദനം. ദോഷകരമായ ബീറ്റാ കണികകള്‍ ചോരുന്നത് തടയാന്‍ ബീറ്റാവോള്‍ട്ട് അലുമിനിയത്തിന്റെ ഒരു നേര്‍ത്ത പാളി ഉപയോഗിക്കുന്നുണ്ട്.

https://dailynewslive.in/ ബോക്സ്ഓഫിസില്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്ന മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ തമിഴ് ട്രെയിലര്‍ എത്തി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ കഥാപാത്രത്തിന് തമിഴിലും ഡബ്ബ് ചെയ്തിരിക്കുന്നത്. ‘തൊടരും’ എന്നാണ് തമിഴ് പതിപ്പിന് പേരിട്ടിരിക്കുന്നത്. ചിത്രം മേയ് ഒന്‍പതിന് തമിഴ്നാട്ടില്‍ തിയറ്ററുകളിലെത്തും. ചിത്രം ആറാം ദിവസം നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു. പുലിമുരുകന്‍, ലൂസിഫര്‍, എമ്പുരാന്‍ എന്നീ സിനിമകള്‍ക്കുശേഷം നൂറു കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

https://dailynewslive.in/ കിഷോര്‍ കുമാര്‍, ശ്രുതി മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ ‘വടക്കന്‍’ ഒടിടിയിലെത്തി. ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ബോംബെ മലയാളിയായ സജീദ് എ ആണ് ചിത്രം സംവിധാനം ചെയ്തത്. ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ശബ്ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് ‘വടക്കന്‍’ ഒരുക്കിയിരിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാല്‍ സംഗീതം നല്‍കിയിരിക്കുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്റെ വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നത്. മെറിന്‍ ഫിലിപ്പ്, മാലാ പാര്‍വ്വതി, രവി വെങ്കട്ടരാമന്‍, ഗാര്‍ഗി, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന്‍ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിറാജ് നാസര്‍, രേവതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

https://dailynewslive.in/ ക്രോസ്ഓവര്‍ എസ്യുവി കോംപാസിന്റെ പുതു തലമുറ മോഡലിനു മുകളില്‍ ജീപ്പ് പണി തുടങ്ങിയിട്ട് കുറച്ചു കാലമായിട്ടുണ്ട്. 2026 ജീപ്പ് കോംപാസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഡിസൈനും ഫീച്ചറുകളും പവര്‍ട്രെയിനും സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട് ഈ ചിത്രങ്ങള്‍. ഐസിഇ, ഹൈബ്രിഡ്, ഇവി പവര്‍ട്രെയിനുകളില്‍ ജീപ്പിന്റെ പുതിയ കോംപാസ് എത്തുമെന്ന് പ്രതീക്ഷിക്കാം. ഔദ്യോഗികമായി പുറത്തുവിടും മുമ്പാണ് 2026 ജീപ്പ് കോംപാസിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുന്നത്. നിലവിലെ ജീപ്പ് കോംപാസിനെ അപേക്ഷിച്ച് അകത്തും പുറത്തും മാറ്റങ്ങളോടെയാണ് 2026 മോഡലിന്റെ വരവ്. മുന്‍ഭാഗം കൂടുതല്‍ മെലിഞ്ഞിട്ടുണ്ട്. ബോക്‌സി എല്‍ഇഡി ഹെഡ്‌ലൈറ്റുകളും എല്‍ഇഡി ഡിആര്‍എല്ലുകളുമാണ് നല്‍കിയിട്ടുള്ളത്. കൂടുതല്‍ വലിയ എയര്‍ ഇന്‍ടേക്കുകളാണ് ബംപറിന്റെ താഴ്ഭാഗത്തായുള്ളത്. പിന്നില്‍ കണക്ടഡ് എല്‍ഇഡി ലൈറ്റുകളാണുള്ളത്. ഐസിഇക്കു പുറമേ ഹൈബ്രിഡ്, ഇലക്ട്രിക്ക് എന്നിങ്ങനെയുള്ള പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം. ജീപ്പ് എസ്യുവി ആയതുകൊണ്ടുതന്നെ ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ സ്വാഭാവികമായും ഉണ്ടാവും. 2026 ജീപ്പ് കോപാസിന്റെ ഇവിയില്‍ 97 കിലോവാട്ട് ബാറ്ററിയും രണ്ട് ഇലക്ട്രിക്ക് മോട്ടോറുകളുമാവും ഉണ്ടാവുക.

https://dailynewslive.in/ ജീവിതപാതയില്‍ നമുക്ക് വഴികാട്ടികളായ, വഴിവിളക്കുകളായ അമ്പത് മഹാരഥന്മാരുടെ ജീവിതത്തിലുണ്ടായ ഓരോ വഴിത്തിരിവുകളാണ് കഥാരൂപത്തില്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ഈ കഥകളും സന്ദര്‍ഭങ്ങളും ജീവിതമുഹൂര്‍ത്തങ്ങളും കുട്ടികളെ ആഴത്തില്‍ ചിന്തിപ്പിക്കുമെന്നും അവരുടെ മനസ്സിനെ ആര്‍ദ്രമാക്കുമെന്നും തീര്‍ച്ചയാണ്. ഇതിലെ ഓരോ കഥയിലുടെയും ആ മഹദ്ജീവിതങ്ങളുടെ കാന്തിയും മൂല്യവും കുഞ്ഞുവായനക്കാര്‍ക്ക് വളരെ വേഗം മനസ്സിലാക്കുവാന്‍ കഴിയും. ഭാവിയില്‍ ഈ മഹാന്മാരെക്കുറിച്ച് കൂടുതലായി അറിയുവാനും ഇവര്‍ കാണിച്ച നന്മയുടെ വെളിച്ചത്തിലൂടെ മുന്നേറുവാനും ഈ പുസ്തകം സഹായകമായിത്തീരും. ‘ഉണ്ണികളേ ഇവര്‍ നമ്മുടെ വഴികാട്ടികള്‍’. സിപ്പി പള്ളിപ്പുറം. ഡിസി ബുക്സ്. വില 209 രൂപ.

https://dailynewslive.in/ അമിതമായി ഉപ്പ് കഴിക്കുന്ന ആളുകള്‍ക്ക് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് റിപ്പോര്‍ട്ട്. ശരീരത്തിലെ ഉപ്പിന്റെയും ജലത്തിന്റെയും സന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്ന ഹോര്‍മോണായ ആല്‍ഡോസ്റ്റെറോണിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകും. ഉപ്പിട്ട ഭക്ഷണം അമിതമായി കഴിക്കുന്നത് നിര്‍ജ്ജലീകരണം മാത്രമല്ല ശരീരത്തില്‍ ആല്‍ഡോസ്റ്റെറോണ്‍ അളവ് കുറവാണെന്നതിന്റെ ലക്ഷണം കൂടിയാണെന്നും അവര്‍ പറയുന്നു. ഉപ്പ് അമിതമായി കഴിക്കുന്നത് കുറഞ്ഞ രക്തസമ്മര്‍ദ്ദം, തലകറക്കം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഉപ്പിട്ട പലഹാരങ്ങളോട് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമായും അവര്‍ പറയുന്നു. ഉപ്പ് അമിതമായി കഴിച്ചാല്‍ ബിപി കൂടുന്നതിന് കാരണമാകും. ഇത് ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കൂട്ടാം. അമിതമായ ഉപ്പ് കഴിക്കുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇത് രക്തത്തില്‍ നിന്ന് അധിക സോഡിയം ഫില്‍ട്ടര്‍ ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കാലക്രമേണ, ഇത് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കുകയും വൃക്കരോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഉയര്‍ന്ന അളവില്‍ ഉപ്പ് കഴിക്കുന്നത് ശരീരത്തിലെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. ഈ അസന്തുലിതാവസ്ഥ ക്രമരഹിതമായ ഹൃദയമിടിപ്പിലേക്ക് നയിച്ചേക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.37, പൗണ്ട് – 112.46, യൂറോ – 95.71, സ്വിസ് ഫ്രാങ്ക് – 102.53, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.49, ബഹറിന്‍ ദിനാര്‍ – 223.83, കുവൈത്ത് ദിനാര്‍ -275.23, ഒമാനി റിയാല്‍ – 219.15, സൗദി റിയാല്‍ – 22.49, യു.എ.ഇ ദിര്‍ഹം – 22.97, ഖത്തര്‍ റിയാല്‍ – 23.17, കനേഡിയന്‍ ഡോളര്‍ – 61.09.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *