സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഗ്രാമിന് 40 രൂപ കൂടി 8,290 രൂപയിലും പവന് 320 രൂപ കൂടി 66,320 രൂപയിലുമാണ് ഇന്ന് വ്യാപാരം. അന്താരാഷ്ട്ര സ്വര്‍ണവില 3035 ഡോളറിലെത്തി. രൂപയുടെ വിനിമയ നിരക്ക് 86.66 ആണ്. 18 കാരറ്റ് സ്വര്‍ണവില 6,810 രൂപയായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 91 ലക്ഷം രൂപ കടന്നിട്ടുണ്ട്. വെള്ളി വില 111 രൂപ. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന് വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. ഇസ്രായേലിന്റെ ഗാസ ആക്രണത്തിനു ശേഷം പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മൂര്‍ഛിച്ചതാണ് സ്വര്‍ണ്ണവിലയിലെ കുതിപ്പിനു കാരണം. രാജ്യാന്തര സ്വര്‍ണവില അധികം വൈകാതെ 3,100 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനങ്ങള്‍. അങ്ങനെയെങ്കില്‍ കേരളത്തില്‍ പവന് വില 68,000 കടക്കും.