◾https://dailynewslive.in/ ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങിയെത്തുന്നു. ഇരുവരും ഉള്‍പ്പെടുന്ന ക്രൂ-9 ദൗത്യ സംഘത്തെയും വഹിച്ചുകൊണ്ട് സ്പേസ് എക്സ് ഫ്രീഡം ഡ്രാഗണ്‍ ക്യാപ്‌സൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10.35ന് പുറപ്പെട്ടു. ക്രൂ-9 സംഘത്തില്‍ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്.
◾https://dailynewslive.in/ കണ്ണൂര്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാന്‍ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷനേതാവ് വി. ഡി സതീശന്‍, കെ.വി. സുമേഷ് എന്നിവരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
◾https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ 2 ബി യുടെ അന്തിമ ലിസ്റ്റ് ഉടന്‍ പുറത്തിറങ്ങും. ഈ ലിസ്റ്റില്‍ പരാതി നല്‍കിയ 30 പേരെ കൂടി ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഇതോടെ ടൗണ്‍ഷിപ്പിന് അര്‍ഹരായ ദുരന്തബാധിതരുടെ എണ്ണം 430 ന് അടുത്തെത്തിയേക്കും. അതേ സമയം, 7 സെന്റ് ഭൂമിയും വീടും അല്ലെങ്കില്‍ 15 ലക്ഷം എന്ന പാക്കേജിനോട് ദുരന്തബാധിതര്‍ എതിര്‍പ്പ് തുടരുകയാണ്. ഇതുവരെ സമ്മതപത്രം നല്‍കിയത് 51 പേര്‍ മാത്രമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
*ആന്‍ഡമാന്‍ യാത്ര ഫോര്‍ച്ചൂണിനൊപ്പം*
മോഹിപ്പിക്കുന്ന കടല്‍ത്തീരങ്ങളും കടുംപച്ചയണിഞ്ഞു നില്‍ക്കുന്ന വനങ്ങളും മനം മയക്കുന്ന പ്രകൃതിയും തുടങ്ങി ഏതൊരു സഞ്ചാരിയുടെയും ഹൃദയം കവരുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന ആന്‍ഡമാനിലേക്ക് 5 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര പോകാം, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്‌സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍ എന്ന രേഖയിലുള്ള നിര്‍ദേശങ്ങളില്‍ വിയോജിപ്പ് ഉയര്‍ന്നെന്ന് സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡമോക്രസി വെളിപ്പെടുത്തി. ജനങ്ങളെ വിശ്വാസത്തിലെടുത്തേ നിര്‍ദേശങ്ങള്‍ നടപ്പാക്കാവൂ എന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടതായും പരമ്പരാഗത മേഖലകളെ സംരക്ഷിക്കണം എന്ന നിര്‍ദേശം ഉയര്‍ന്നുവന്നുവെന്നും സമഗ്ര ചര്‍ച്ചയ്ക്ക് ശേഷമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നും പീപ്പിള്‍സ് ഡമോക്രസിയിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
◾https://dailynewslive.in/ അഴിമതിരഹിത തദ്ദേശ സ്ഥാപനങ്ങള്‍ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നല്‍കാനുള്ള സിംഗിള്‍ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി തദ്ദേശ സ്വയംഭരണ, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. 807 806 60 60 എന്ന നമ്പര്‍ ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. വകുപ്പില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിന്റെ ഭാഗമായാണ് വെബ്‌സൈറ്റ് നവീകരണവും അഴിമതി റിപ്പോര്‍ട്ട് ചെയ്യാനുള്ള പൊതു വാട്‌സാപ്പ് നമ്പറും നടപ്പിലാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ ആശവര്‍ക്കര്‍മാരുടെ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി 27,28 തിയ്യതികളില്‍ സെക്രട്ടറിയേറ്റ് നടയില്‍ സ്ത്രീകളുടെ രാപ്പകല്‍ സമരം സംഘടിപ്പിക്കുമെന്നും ആയിരക്കണക്കിന് സ്ത്രീകള്‍ സമരത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു സമരത്തെ അട്ടിമറിക്കാന്‍ സിപിഎം നീക്കം നടത്തുകയാണെന്നും എല്ലാം കേന്ദ്രത്തിന്റെ തലയിലിടാനുള്ള സംസ്ഥാനത്തിന്റെ ശ്രമം പാളിയെന്നും പാര്‍ലമെന്റില്‍ ആരോഗ്യമന്ത്രി ജെപി നദ്ദ എല്ലാം വ്യക്തമാക്കിയതോടെ കേരളത്തിന് കുടിശ്ശിക ഒന്നും ഇല്ലെന്ന സത്യം ബോധ്യമായി എന്നും സുരേന്ദ്രന്‍ പറഞ്ഞു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി അങ്കണവാടി ജീവനക്കാരും. മിനിമം കൂലി ഇരുപത്തി ഒന്നായിരം ആക്കണമെന്നും കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണമെന്നും വിരമിക്കല്‍ ആനുകൂല്യം വേണമെന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഓണറേറിയം നല്‍കരുതെന്ന വനിത ശിശു വികസന ഡയറക്ടറുടെ ഉത്തരവിനെതിരെയും ജീവനക്കാര്‍ പ്രതിഷേധത്തിലാണ്.
◾https://dailynewslive.in/ കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിലെ മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം പി. ഭിന്ന രാഷ്ട്രീയക്കാര്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്ന നിലപാടിനെ പുച്ഛത്തോടെ കാണുന്നുവെന്ന് പ്രേമചന്ദ്രന്‍ പരിഹസിച്ചു.
◾
◾https://dailynewslive.in/ കൊല്ലം ഉളിയക്കോവില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തേജസ് രാജ് വീട്ടിലേക്ക് എത്തിയത് പര്‍ദ ധരിച്ചെന്ന് കൊല്ലപ്പെട്ട ഫെബിന്റെ അമ്മ. കോളിംഗ് ബെല്‍ അടിച്ച് വാതില്‍ തുറന്ന ഉടനെ തേജസ് വീടിനുള്ളിലേക്ക് ഓടിക്കയറി. മുഖം വ്യക്തമായി തന്നെ കണ്ടുവെന്നും കയ്യിലുണ്ടായിരുന്ന പെട്രോള്‍ തേജസ് വീടിനുള്ളില്‍ ഒഴിച്ചു തുടര്‍ന്നായിരുന്നു ആക്രമണമെന്നും അമ്മ പറഞ്ഞു. ആക്രമണത്തിന് ശേഷം കൂസലില്ലാതെ തേജസ് നടന്നുപോയെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 93 സ്‌കൂളുകള്‍ കൂടി അടച്ചു പൂട്ടല്‍ ഭീഷണിയില്‍. സര്‍ക്കാര്‍ സഹായത്തിന് 18 വയസിന് താഴെയുള്ള ഇരുപത് കുട്ടികള്‍ വേണമെന്ന നിബന്ധനയാണ് തിരിച്ചടിയാകുന്നത്. മാനദണ്ഡങ്ങള്‍ക്ക് പുറത്ത് എന്ന കാരണം പറഞ്ഞ് കഴിഞ്ഞ വര്‍ഷം പൂട്ടിയത് 43 സ്‌കൂളുകളാണ്.
◾https://dailynewslive.in/ കേരളത്തിലെ എല്ലാ ആദിവാസി ഊരുകളിലും 18 വയസ്സിനുമേല്‍ പ്രായമുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി വരും തെരഞ്ഞെടുപ്പുകളില്‍ സമ്പൂര്‍ണ പോളിംഗ് ഉറപ്പാക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം. അട്ടപ്പാടിയിലെ വിദൂര പ്രാക്തന ഗോത്ര ഊരായ ഗൊട്ടിയാര്‍ക്കണ്ടി ഊരില്‍ 18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ ആളുകളെയും കണ്ടെത്തി വോട്ടര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതോടെ സംസ്ഥാനത്ത് 7 ആദിവാസി ഊരുകളില്‍ 18 വയസ്സ് കഴിഞ്ഞ മുഴുവന്‍ പേരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനായി.
◾https://dailynewslive.in/ ഡാറ്റ ബാങ്കില്‍ നികത്തു ഭൂമി എന്ന് രേഖപ്പെടുത്തരുതെന്നും നെല്‍വയലെന്നോ തണ്ണീര്‍ത്തടമെന്നോ മാത്രമാണ് ചേര്‍ക്കേണ്ടതെന്നും ഹൈകോടതി വ്യക്തമാക്കി. നികത്തു ഭൂമി എന്ന് ചേര്‍ക്കുന്നത് വ്യവസ്ഥക്ക് വിരുദ്ധവും അനാവശ്യവുമാണെന്നും ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ വ്യക്തമാക്കി
◾https://dailynewslive.in/ ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരില്‍ ആരേയും ബുദ്ധിമുട്ടിക്കാനാവില്ല. എസ് ഐ ടി ബുദ്ധിമുട്ടുണ്ടാക്കിയാല്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ദേശം.
◾https://dailynewslive.in/ മത വിദ്വേഷം ജനിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പരാമര്‍ശത്തിന്റെ പേരില്‍ സിപിഎം ആവോലി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സിസിന് എതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തു. ഇദ്ദേഹത്തിനെതിരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം എന്നീ വകുപ്പുകളാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ ചുമത്തിയിട്ടുള്ളത്.
◾https://dailynewslive.in/ ഇടുക്കിയില്‍ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രദീപ് ജോസ് ആണ് പിടിയില്‍ ആയത്. ചെക്ക് കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ 10000 രൂപ വാങ്ങിയെന്നാണ് കേസ്. സഹായി വണ്ടിപ്പെരിയാര്‍ സ്വദേശി റഷീദും പിടിയിലായി. റഷീദിന്റെ ഗൂഗിള്‍ പേ വഴി പണം വാങ്ങിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
◾https://dailynewslive.in/ കടയ്ക്കല്‍ ദേവി ക്ഷേത്രോത്സവത്തിനിടയില്‍ വിപ്ലവ ഗാനം പാടിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഉത്സവ ചടങ്ങിന്റെ പവിത്രത കളങ്കപ്പെട്ടുവെന്നാണ് വാദം. കടയ്ക്കല്‍ ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ കാസര്‍കോട് പതിനഞ്ചുകാരിയെയും അയല്‍വാസിയേയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയ്ക്ക് കൈമാറി. അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി തോന്നുന്നില്ലെന്ന് പറഞ്ഞ കോടതി മരണകാരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് പൊലീസ് ഉറപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മരിച്ച പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
◾https://dailynewslive.in/ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. സഹോദരന്‍ അഹ്സാന്റെയും പെണ്‍ സുഹൃത്ത് ഫര്‍സാനയുടെയും കൊലക്കേസുകളില്‍ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. പാങ്ങോട്, വെഞ്ഞാറമൂട് സ്റ്റേഷനുകളിലായാണ് കൂട്ടക്കൊലപാതകത്തിലെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
◾https://dailynewslive.in/ കണ്ണൂര്‍ പാറക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് അന്വേഷണോദ്യോഗസ്ഥന്‍ വ്യക്തമാക്കി . കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തുവെന്നും മരണകാരണം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു. കുഞ്ഞ് മരിച്ചതിന് ശേഷം ആരെങ്കിലും കിണറ്റില്‍ കൊണ്ടിട്ടതാണോ, വെള്ളത്തില്‍ മുങ്ങിമരിച്ചതാണോ എന്നതിലും അന്വേഷണം നടക്കും.
◾https://dailynewslive.in/ പത്തനംതിട്ട കളക്ടറേറ്റില്‍ ബോംബ് ഭീഷണി. രാവിലെ 6.48 ന് ആസിഫ് ഗഫൂര്‍ എന്ന മെയിലില്‍ നിന്നാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്ക് സന്ദേശം വന്നത്. ആര്‍ഡിഎക്സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്നും ആയിരുന്നു സന്ദേശം.അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്നും മെയിലില്‍ പരാമര്‍ശമുണ്ട്.
◾https://dailynewslive.in/ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ അന്വേഷണസംഘം ഇന്ന് ആലത്തൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും. ചെന്താമര ഏക പ്രതിയായ കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫൊറന്‍സിക് പരിശോധന ഫലം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്.
◾https://dailynewslive.in/ അബ്ദുള്‍ നാസര്‍ മദനിക്കെതിരായ വധശ്രമക്കേസിലെ മൊഴി കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തിയ കോഴിക്കോട് കാന്തപുരം സ്വദേശി കടല മുഹമ്മദ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1998ല്‍ സംഘപരിവാര്‍ നേതാവിനെ വധിക്കാന്‍ അബ്ദുള്‍ നാസറിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നതായി കടല മുഹമ്മദ് മൊഴി നല്‍കിയെന്ന് അന്നത്തെ കോഴിക്കോട് ടൗണ്‍ ഇന്‍സ്പെക്ടര്‍ മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ മദനിക്കെതിരെ കേസെടുക്കുകയും ചെയ്തു. പിന്നീട് വാര്‍ത്താ സമ്മേളനം നടത്തിയാണ് കടല മുഹമ്മദ് മദനിക്കെതിരെ മൊഴി നല്‍കിയില്ലെന്ന് വെളിപ്പെടുത്തിയത്.
◾https://dailynewslive.in/ താമരശ്ശേരി പെരുമ്പള്ളിയില്‍നിന്നു കാണാതായ പതിമൂന്നു വയസുകാരിയെ കണ്ടെത്തി. ബന്ധുവായ യുവാവിനൊപ്പം ബെംഗളൂരുവില്‍നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മാര്‍ച്ച് 11ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാണാതായത്.
◾https://dailynewslive.in/ താമരശ്ശേരിയില്‍ നിന്നും കാണാതായ 13 വയസുകാരിയെ ബന്ധുവായ യുവാവിനൊപ്പം ബംഗളൂരുവില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം. പോക്സോ കേസ് പ്രതിയായ ബന്ധു അതിജീവിതയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
◾https://dailynewslive.in/ പാലക്കാട് വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അക്ഷയ് ആര്‍ മേനോന്‍ ആണ് മരിച്ചത്. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.
◾https://dailynewslive.in/ മഹാകുംഭമേളയുടെ വിജയത്തിലും പങ്കാളിത്തത്തിലും പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാകുംഭമേള സംഘടിപ്പിക്കാന്‍ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി യുപിയിലെയും പ്രയാഗ് രാജിലെയും ജനങ്ങളോട് നന്ദി പറഞ്ഞു. ഭഗീരഥ പ്രയത്നമാണ് മേളയുടെ സംഘാടനത്തില്‍ ഉണ്ടായതെന്നും ഇന്ത്യയുടെ കഴിവുകളെക്കുറിച്ച് സംശയം ഉയര്‍ത്തിയവര്‍ക്ക് ഇത് മറുപടിയാണെന്നും വരും തലമുറയ്ക്ക് ഉദാഹരണമായി മാറുന്ന മേളയാണിതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തു. ഒമാനിലെ വടക്കന്‍ ബാത്തിനയിലെ ലിവയിലും ശിനാസിലുമാണ് മഴ ലഭിച്ചത്. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും വടക്കന്‍ ഗവര്‍ണറേറ്റുകളിലും അറേബ്യന്‍ കടല്‍ത്തീരത്തിന്റെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ യുഎഇയിലെ പ്രധാന റോഡുകളിലെല്ലാം കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം. കാഴ്ചകള്‍ക്ക് മങ്ങലേല്‍ക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് അറിയിച്ചിട്ടുണ്ട്.
◾https://dailynewslive.in/ അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് ഉപേക്ഷിക്കാന്‍ വിദേശികള്‍ക്കു മേല്‍ അധികൃതര്‍ സമര്‍ദം ശക്തമാക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പോയി മടങ്ങിയെത്തുന്ന പ്രായമായവരെയാണ് പ്രധാനമായും കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ സമ്മര്‍ദത്തിലാക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ ഗാസയില്‍ ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ചതോടെ ഉണ്ടായ കനത്ത ബോംബാക്രമണത്തില്‍ 232 പേര്‍ കൊല്ലപ്പെട്ടു 500ലേറെ പേര്‍ക്ക് പരിക്കേറ്റു. ഹമാസിന്റെ താവളങ്ങളില്‍ ആണ് ആക്രമണമെന്നാണ് ഇസ്രയേല്‍ പറയുന്നത് എന്നാല്‍ കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളുമുണ്ടെന്നാണ് വിവരം.
◾https://dailynewslive.in/ സംസ്ഥാനത്ത് പുതിയ ഉയരം കുറിച്ച് സ്വര്‍ണവില. സ്വര്‍ണവില ആദ്യമായി 66,000 തൊട്ടു. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോഡിട്ടത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 8250 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതോടെ കഴിഞ്ഞ വെള്ളിയാഴ്ച കുറിച്ച 65,840 രൂപയെന്ന റെക്കോഡ് മറികടന്നു. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 6,780 രൂപയായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 90 ലക്ഷം രൂപ കിടന്നിട്ടുണ്ട്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. വെള്ളി വില ഇന്ന് ഒരു രൂപ വര്‍ധിച്ച് 111 രൂപയായി. വെള്ളി വിലയും റെക്കോഡിലാണ്. അന്താരാഷ്ട്ര സ്വര്‍ണ വില ആദ്യമായി 3013 ഡോളര്‍ കടന്നതാണ് കേരളത്തിലും വില വര്‍ധനയ്ക്ക് ഇടയാക്കിയത്. രൂപയുടെ വിനിമയ നിരക്ക് 86.77 ആയി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ ഗാസയ്ക്ക് മേല്‍ ആക്രമണം നടത്തിയതാണ് അന്താരാഷ്ട്ര സ്വര്‍ണവില ഉയര്‍ത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിവിട്ട വ്യാപാര യുദ്ധ ഭീഷണിയും ആശങ്കയായി നില്‍ക്കുന്നു.
◾https://dailynewslive.in/ റെക്കോഡുകള്‍ തകര്‍ത്ത് മുന്നറുകയാണ് ഏറ്റവും പഴക്കമേറിയതും ജനപ്രിയവുമായ ‘കൗണ്ടര്‍-സ്ട്രൈക്ക്’. ഗെയിം ഇപ്പോള്‍ 1,824,989 കളിക്കാരുമായി എക്കാലത്തെയും ഉയര്‍ന്ന കളിക്കാരുടെ എണ്ണത്തിലെത്തി. സിഎസ്ടു പുറത്തിറങ്ങിയതിനു ശേഷം ഗെയിം പെട്ടെന്നുതന്നെ ജനപ്രിയമായി. കൗണ്ടര്‍-സ്ട്രൈക്ക് ഗ്ലോബല്‍ ഒഫന്‍സീവിന്റെ റെക്കോഡ് തകര്‍ക്കുകയും ചെയ്തു. 2023ല്‍ ഗെയിം സിഎസ്ടുവിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനു മുമ്പ് 1,818,773 കളിക്കാരിലെത്തി. എന്നാല്‍ അതിനു ശേഷം ഗെയിം 1.7 ദശലക്ഷമോ 1.8 ദശലക്ഷമോ കളിക്കാരിലെത്തിയ നിരവധി സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. കൗണ്ടര്‍-സ്ട്രൈക്ക് ഏറ്റവും ജനപ്രിയമായ ഇ-സ്പോര്‍ട്സ് ടൈറ്റിലുകളില്‍ ഒന്നായി തുടരുന്നതിനാല്‍, സ്റ്റീം കളിക്കാരുടെ എണ്ണത്തില്‍ മാത്രമല്ല ഗെയിമിന്റെ ജനപ്രീതി അവസാനിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി മേജറുകള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ടൂര്‍ണമെന്റുകള്‍ ഈ ഗെയിമില്‍ നടക്കുന്നുണ്ട്. കളിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ബോട്ട് സഹായിക്കുന്നുവെന്ന വാദവും നിലവിലുണ്ട്.
◾https://dailynewslive.in/ ബ്ലോക്ബസ്റ്റര്‍ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിന്‍ കെ ഗഫൂര്‍, ഗണപതി, ലുക്ക്മാന്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. എവരിഡേ എന്ന് തുടങ്ങുന്ന ഗാനം സഞ്ജിത് ഹെഡ്ജ്, വിഷ്ണു വിജയ്, നിളരാജ്, ചിന്മയി, വാസുദേവ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് ‘ആലപ്പുഴ ജിംഖാന’യുടെ സംഗീതം നിര്‍വ്വഹിക്കുന്നത്. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ നിര്‍മിക്കുന്നത് പ്ലാന്‍ ബി മോഷന്‍ പിക്ചേര്‍സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ്. പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരുമുണ്ട് സിനിമയില്‍.
◾https://dailynewslive.in/ പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനം നിര്‍വഹിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഡ്രാഗണ്‍’ ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെ മാര്‍ച്ച് 21ന് ചിത്രം നെറ്റ്ഫ്ളിക്സിലെത്തും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളില്‍ ചിത്രം കാണാം. ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ബോക്സ് ഓഫിസില്‍ സര്‍പ്രൈസ് വിജയമായി മാറിയ ചിത്രമാണ് ഡ്രാഗണ്‍. 127 കോടിയിലധികമാണ് ചിത്രം തിയറ്ററില്‍ നിന്നു മാത്രം കലക്ട് ചെയ്തത്. അതിനിടയിലാണ് ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ‘ലവ് ടുഡേ’ എന്ന ചിത്രത്തിനു ശേഷം പ്രദീപ് രംഗനാഥന്‍ നായകനായ ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. കയാദു ലോഹര്‍, മിഷ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, ജോര്‍ജ് മരിയന്‍, കെ.എസ് രവികുമാര്‍, വി.ജെ സിന്ധു, ഇന്ദുമതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
◾https://dailynewslive.in/ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യ ഷൈന്‍ 100 ന്റെ 2025 പതിപ്പ് പുറത്തിറക്കി. ഹോണ്ട ഷൈനിന്റെ പുതിയ പതിപ്പിന് 68,767 രൂപയാണ് വില. ഇത് നിലവിലുള്ള മോഡലിനേക്കാള്‍ അല്പം കൂടുതലാണ്. ഒബിഡി 2ബി ഫീച്ചറോട് കൂടിയാണ് പുതിയ ഷൈന്‍ വരുന്നത്. പഴയതിനെ അപേക്ഷിച്ച് പുതിയ പതിപ്പില്‍ മറ്റു മാറ്റങ്ങള്‍ ഒന്നുമില്ല. 7.61 ബിഎച്ച്പിയും 8.05എന്‍എമ്മും പുറപ്പെടുവിക്കുന്ന 100സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് മോട്ടോറുള്ള ട്യൂബുലാര്‍ ഫ്രെയിം ഇതിനുണ്ട്. എന്‍ജിനെ നാല്-സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണക്കിചേര്‍ത്താണ് വിപണിയില്‍ എത്തിക്കുന്നത്. ബള്‍ബ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഉള്ള ഹാലജന്‍ ഹെഡ്ലാമ്പ്, ട്വിന്‍-പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സൈഡ്-സ്റ്റാന്‍ഡ് സെന്‍സര്‍, കമ്പൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഒറ്റ വേരിയന്റില്‍ ഇറങ്ങുന്ന മോഡല്‍ അഞ്ചു നിറങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ബുക്കിങ് ആരംഭിച്ചു. ഏപ്രില്‍ ആദ്യ ആഴ്ച മുതല്‍ ഡെലിവറി പ്രതീക്ഷിക്കുന്നു.
◾https://dailynewslive.in/ വ്യാസഭാരതത്തില്‍ ഏറ്റവും ഉയരത്തില്‍ കോടി സൂര്യപ്രകാശത്തില്‍ മിന്നിനില്‍ക്കുന്ന സൂര്യപുത്രന്റെ കഥ എഴുതാന്‍ മോഹിക്കാത്തവരുണ്ടാവില്ല. ആശ കൃഷ്ണ എന്ന ഈ എഴുത്തുകാരിയാവട്ടെ കര്‍ണകഥ വിസ്തരിച്ചുതന്നെ പറയുന്നു. ഈ ഒരൊറ്റ പുസ്തകം മതി ഈ എഴുത്തുകാരിക്ക് മലയാള കഥാസാഹിത്യമണ്ഡലത്തില്‍ കടന്നിരിക്കുവാന്‍ ഇപ്പോള്‍ മുന്‍പിലിരിക്കാനും പടിയിന്മേല്‍ പലകയ്ക്കും അര്‍ഹയായിരിക്കുന്നു. ‘ഞാന്‍ കര്‍ണന്‍’. ആശ കൃഷ്ണ. മനോരമ ബുക്സ്. വില 437 രൂപ.
◾https://dailynewslive.in/ ഒന്നോ അതിലധികമോ പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ ദിവസവും കുടിക്കുന്നത് ഓറല്‍ ക്യാവിറ്റി കാന്‍സര്‍ സ്ത്രീകള്‍ക്ക് വരാനുള്ള സാധ്യത 4.87 മടങ്ങ് വര്‍ധിപ്പിക്കുമെന്ന് പഠനം. വാഷിങ്ടണ്‍ സര്‍വകലാശാല ഗവേഷകരുടെതാണ് കണ്ടെത്തല്‍. ഓറല്‍ കാന്‍സര്‍ അത്ര സാധാരണമല്ലെങ്കിലും പുകയില ഉപയോഗമായിരുന്നു കാന്‍സറിന്റെ പ്രധാന കാരണമായി വിലയിരുത്തിയിരുന്നത്. എന്നാല്‍ സമീപകാലത്തായി പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത ചെറുപ്പക്കാരായ സ്ത്രീകള്‍ക്കിടയിലെ ഓറല്‍ കാന്‍സറുകളുടെ നിരക്ക് വര്‍ധിച്ചുവരുന്നത് ആശങ്കജനകമാണെന്നും ജെഎഎംഎ ഓട്ടോളറിംഗോളജി-ഹെഡ് ആന്റ് നെക്ക് സര്‍ജറിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ചായയിലും കാപ്പിയിലും സോഡയിലുമൊക്കെയായി ദിവസവും വലിയൊരു അളവില്‍ പഞ്ചസാര നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. 1976 മുതല്‍ സ്ത്രീകള്‍ മധുരപാനീയങ്ങള്‍ കുടിക്കുന്ന കണക്ക് വിലയിരുത്തിയായിരുന്നു ഗവേഷണം. പഞ്ചസാര അടങ്ങിയ മധുരപാനീയങ്ങള്‍ വന്‍കുടലിലെയും ദഹനനാളത്തിലെയും കാന്‍സറിന് കാരണമാകുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. പഞ്ചസാര ചേര്‍ത്ത പാനീയങ്ങളെ പഞ്ചസാര ചേര്‍ത്ത കഫീന്‍ അടങ്ങിയതും അല്ലാത്തതുമായ സോഡകള്‍, പഞ്ചസാര ചേര്‍ത്ത കോള ചേര്‍ക്കാത്ത കാര്‍ബണേറ്റഡ് പാനീയങ്ങള്‍, കാര്‍ബണേറ്റ് ചെയ്യാത്ത മധുരമുള്ള പാനീയങ്ങള്‍ (നാരങ്ങാവെള്ളം, മധുരമുള്ള ചായ പോലുള്ളവ) എന്നിങ്ങനെ പല തരത്തില്‍ തിരിച്ചായിരുന്നു പഠനം നടത്തിയത്. 160,000 ത്തിലധികം സ്ത്രീകളിലെ മധുര പാനീയം കുടിക്കുന്ന ശീലങ്ങളും ആരോഗ്യ ഫലങ്ങളും ഗവേഷകര്‍ വിശകലനം ചെയ്തു. അതിനൊപ്പം പുകവലിക്കുകയോ ലഘുവായി മദ്യപിക്കുകയോ ചെയ്യുന്നവരില്‍ ഓറല്‍ കാന്‍സറിനുള്ള സാധ്യത 5.46 മടങ്ങ് വരെ കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 86.58, പൗണ്ട് – 112.53, യൂറോ – 94.78, സ്വിസ് ഫ്രാങ്ക് – 98.45, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.28, ബഹറിന്‍ ദിനാര്‍ – 229.63, കുവൈത്ത് ദിനാര്‍ -281.09, ഒമാനി റിയാല്‍ – 224.82, സൗദി റിയാല്‍ – 23.08, യു.എ.ഇ ദിര്‍ഹം – 23.58, ഖത്തര്‍ റിയാല്‍ – 23.77, കനേഡിയന്‍ ഡോളര്‍ – 60.62.