ബ്രാഡ് പിറ്റിനെ നായകനാക്കി ജോസഫ് കൊസിന്‍സ്‌കി സംവിധാനം ചെയ്യുന്ന സ്‌പോര്‍ട് ആക്ഷന്‍ ചിത്രം ‘എഫ് 1’ ട്രെയിലര്‍ എത്തി. ഫോര്‍മുല വണ്‍ ഡ്രൈവറായിരുന്ന സോണി ഹെയ്‌സിന്റെ കഥയാണ് ചിത്രം പറയുന്നത്. ഡാംസണ്‍ ഇഡ്രിസ്, ജാവിയര്‍ ബാര്‍ഡെം, കെറി കൊന്‍ഡന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ടോപ്ഗണ്‍: മാവെറിക് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ബ്രാഡ് പിറ്റും ജോസഫും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം വാര്‍ണര്‍ ബ്രദേഴ്‌സ് വിതരണത്തിനെത്തിക്കുന്നു. ഹാന്‍സ് സിമ്മര്‍ ആണ് സംഗീതം. ജൂണ്‍ 27ന് ചിത്രം തിയറ്ററുകളില്‍ എത്തും.