കിഴക്കേതിലെ വീട്, ആകാശക്കപ്പല്‍, കാറ്റുമാളിക, നിര്‍മ്മല വാരസ്യാര്, ഒരു യുദ്ധവിധവ… എന്നിങ്ങനെ സമീപകാലത്ത്, വായനാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്‍പത് ചെറുകഥകള്‍ മനുഷ്യാവസ്ഥയിലെ ദുരന്ത ഫലിത ദുന്യങ്ങളും അകം-പുറ സമസ്യകളും ഈ കഥകളില്‍ സവിശേഷമായ ഉള്‍ക്കാഴ്ചയോടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. കേവലമായ കഥപറച്ചിലിനപ്പുറം കടന്നുചെന്ന് കഥാമനുഷ്യരുടെ ആന്തരികസത്യത്തെ അനാച്ഛാദനം ചെയ്യുന്ന കഥയെഴുത്തിന്റെ കണ്കെട്ടുവിദ്യ കൂടിയാണ് ഇതിലെ കഥകള്‍ ഓരോന്നും. ‘കാറ്റുമാളിക’. സി സന്തോഷ് കുമാര്‍. ഡിസി ബുക്സ്. വില 171 രൂപ.