വേതന വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ സംഘടിപ്പിക്കുന്ന വനിതാ സംഗമം നാളെ. കേരളത്തിലെമ്പാടും നിന്നുള്ള വനിതകളെയും വനിതാ സംഘടനകളുടെ പ്രതിനിധികളെയും മഹാസംഗമത്തിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. വനിതാ ദിനം ആശമാർക്കൊപ്പം എന്ന സന്ദേശമുയർത്തിയാണ് മഹാസംഗമം. അരുന്ധതി റോയ്, കനി കുസൃതി, ദീദി ദാമോദരൻ അടക്കമുള്ളവർ പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. ഇന്ന് രാപ്പകൽ സമരം 26ആം ദിനമാണ്. അതോടൊപ്പം ആശാവർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ദില്ലിയിലെ പ്രതിനിധി കെവി തോമസ് പറഞ്ഞു . കണക്കുകൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും മറുപടി പറഞ്ഞില്ല.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan