പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ ഫോണ്‍ ആയ ഫൈന്‍ഡ് എക്സ്8 അള്‍ട്രാ ഏപ്രിലില്‍ വില്‍പ്പനയ്ക്ക്. നിരവധി അത്യാധുനിക ഫീച്ചറുകളുമായാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. കാമറ വിഭാഗത്തില്‍ അടക്കം നൂതന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒക്ടോബറില്‍ ചൈനയിലാണ് കമ്പനി ഫൈന്‍ഡ് എക്സ്8 സീരീസ് പുറത്തിറക്കിയത്. തുടര്‍ന്ന് നവംബറില്‍ ഫൈന്‍ഡ് എക്സ്8, ഫൈന്‍ഡ് എക്സ്8 പ്രോ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഫൈന്‍ഡ് എക്സ്8 അള്‍ട്രായും വിപണിയില്‍ എത്തുന്നത്. ആകര്‍ഷകമായ ദൃശ്യാനുഭവം പ്രദാനം ചെയ്യുന്ന 6.82 ഇഞ്ച് ‘2കെ’ ഒലെഡ് ഡിസ്പ്ലേ ഫൈന്‍ഡ് എക്സ്8 അള്‍ട്രായില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് പെരിസ്കോപ്പ് ടെലിഫോട്ടോ കാമറകളും ഒരു അള്‍ട്രാവൈഡ് ലെന്‍സും സഹിതം, കാമറ പ്രേമികള്‍ക്ക് ഒരു ഇഞ്ച് പ്രൈമറി കാമറ സെന്‍സര്‍ പ്രതീക്ഷിക്കാം. 7 മില്ലിമീറ്ററിനും 7.99 മില്ലിമീറ്ററിനും ഇടയില്‍ കനം കുറഞ്ഞ മോഡല്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.