പ്രഭാതഭക്ഷണത്തിന് മുമ്പ് ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ആരോഗ്യകരമായ ശീലങ്ങള്‍ പാലിക്കേണ്ടത് ആവശ്യമാണ്.
ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ പിന്തുടരാം ഈ അഞ്ച് പ്രഭാതശീലങ്ങള്‍. ആവശ്യത്തിന് വെള്ളം കുടിക്കാതെ വരുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. മതിയായ ജലാംശം ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വെറും വയറ്റില്‍ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുക. വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് രാവിലെ വെയില് കൊള്ളുന്നത് ശീലമാക്കുക. കാരണം ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലനിര്‍ത്താനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും സഹായിക്കും. രാവിലെ എഴുന്നേറ്റ ഉടന്‍ ഫോണ്‍ പരിശോധിക്കുന്ന ശീലം ഒഴിവാക്കുക. ഫോണ്‍ പരിശോധിക്കുന്നത് സമ്മര്‍ദ്ദത്തിന് ഇടയാക്കും. ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എല്ലാ ദിവസവും രാവിലെ അല്പം നേരം വ്യായാമം ചെയ്യുക. വ്യായാമം ശരീരഭാരം നിയന്ത്രിക്കുന്നതിന് മാത്രമല്ല, ഹൃദയ സംബന്ധമായ രോഗങ്ങള്‍ തടയാനും സഹായിക്കും. കാര്‍ഡിയോ, യോഗ, നടത്തം അല്ലെങ്കില്‍ സൈക്ലിംഗ് പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് ശരീരത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കഴിയും. ഭക്ഷണക്രമം ദിനചര്യയുടെ ഒരു പ്രധാന ഭാഗമാണ്. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവ പോലുള്ള ഹൃദയാരോഗ്യകരമായ ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തിനായി തിരഞ്ഞെടുക്കുക. രക്തസമ്മര്‍ദ്ദവും കൊളസ്ട്രോള്‍ അളവും നിയന്ത്രിക്കുന്നതിന് പൂരിത കൊഴുപ്പുകള്‍, ട്രാന്‍സ് ഫാറ്റുകള്‍, സോഡിയം എന്നിവയുടെ ഉപഭോഗം പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.
ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍
