P12 yt cover

https://dailynewslive.in/ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ അരുംകൊലയില്‍ ഞെട്ടല്‍ മാറാതെ കേരളം. പ്രതി അഫാന്‍ കൊലപ്പെടുത്തിയ സഹോദരന്‍ അഫ്സാന്‍, മുത്തശ്ശി സല്‍മബീവി, പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫാന്റെ പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള അഫാന്റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്.

https://dailynewslive.in/ കേരളത്തെ നടുക്കിയ തിരുവനന്തപുരത്തെ കൂട്ടക്കൊല കേസിലെ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയില്‍ തെളിവ്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേരെയും കൊന്നത് ചുറ്റിക കൊണ്ട് അടിച്ചെന്ന് പ്രാഥമിക നിഗമനം. എല്ലാവര്‍ക്കും തലയില്‍ അടിയേറ്റ ക്ഷതം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. അഫാന്റെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. മരുന്ന്, മാനസികാരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം പരിശോധിക്കും. ഒരു മാസമായി മദ്യപിക്കാറുണ്ടായിരുന്നെന്ന് പ്രതി ഡോക്ടര്‍മാരോട് പറഞ്ഞു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 24 ലെ വിജയി : സൗദ.കെ.ടി, നാദാപുരം, കോഴിക്കോട്‌*

https://dailynewslive.in/ തലസ്ഥാനത്തെ അരുംകൊലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. പ്രതി നടത്തിയ ഇടപാടുകളെ കുറിച്ച് അന്വേഷിക്കുമെന്നും പ്രതിയുടെ മാനസിക ആരോഗ്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, അഫാന്‍ അസ്വസ്ഥത കാണിക്കുന്നുണ്ടെന്നും ചികിത്സയോട് സഹകരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്..

https://dailynewslive.in/ അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പ്രതി അഫാന്റെ പിതാവ് റഹീം. പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും സൗദിയില്‍ ഉള്ള ബാധ്യതകള്‍ അല്ലാതെ മറ്റൊരു ബാധ്യതയും തനിക്ക് ഇല്ലെന്നും റഹീം പറഞ്ഞു. പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാന്റെ മൊഴി. മൊഴികളില്‍ വൈരുധ്യമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്.

https://dailynewslive.in/ താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന് അഫാന്റെ മൊഴി. അഫാന് ഏറെ ഇഷ്ടപ്പെട്ട ഫര്‍സാനയെ കൊലപ്പെടുത്തിയതാകട്ടെ അതിക്രൂരമായിട്ടാണ് എന്നാണ് ഇന്‍ക്വസ്റ്റ് നടപടികളില്‍ നിന്ന് പൊലീസിന് വ്യക്തമായത്. തലയില്‍ ചുറ്റിക കൊണ്ട് തുരുതുരാ അടിച്ചായിരുന്നു കൊല. ഫര്‍സാനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് മുക്കുന്നൂരിലെ വീട്ടിലെത്തിക്കും.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്‌

*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ പാതിവില തട്ടിപ്പ് കേസില്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. നടപടിക്രമങ്ങള്‍ പാലിച്ച് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഡിജിപി തന്നെയാണ് വ്യക്തമാക്കിയത്. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ പ്രതിയാക്കി കേസെടുത്ത പെരിന്തല്‍മണ്ണ പൊലീസിന്റെ നടപടിക്കെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജിയാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.

https://dailynewslive.in/ ശശി തരൂരിന്റെ വിവാദ നിലപാടുകള്‍ക്ക് കാരണം എഐസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ചെന്നതിന്റെ പേരില്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണമായും അവഗണിക്കുന്നുവെന്ന വികാരമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ഭയിലും സംഘടനാകാര്യങ്ങളിലും പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നതാണ് തരൂരിന്റെ പരാതി. അതേസമയം ഇടഞ്ഞ് നില്‍ക്കുന്ന തരൂരിനെ ഒപ്പം കൂട്ടാന്‍ ബിജെപിയിലെയും സിപിഎമ്മിലെയും ഉന്നത നേതാക്കള്‍ നീക്കം തുടങ്ങിയെന്നാണ് വിവരം.

https://dailynewslive.in/ ശശി തരൂര്‍ സ്വന്തം സംസ്ഥാനത്തെക്കുറിച്ച് ചിന്തയുള്ള ദേശീയ നേതാവാണെന്നും അത്തരമൊരു നേതാവിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ് പുറത്ത് വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തരൂരിനെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളെ അപക്വം എന്നു പറഞ്ഞ പിണറായി ഇന്ത്യ സഖ്യത്തിലെ ഐക്യം തകര്‍ത്തത് കോണ്‍ഗ്രസെന്നും കുറ്റപ്പെടുത്തി.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന്റെ പ്രസംഗമടക്കം പ്രതിഫലിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാനത്ത് എല്‍ഡിഎഫ് ജനകീയ മുന്നേറ്റം നടത്തുകയാണെന്നും അതേസമയം കോണ്‍ഗ്രസില്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിമാരുടെ എണ്ണം കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍ക്കണമെന്നും അരാജകത്വ വിഭാഗം സമരത്തിന് പിന്നിലുണ്ടെന്നും ആശവര്‍ക്കര്‍മാരെ ഇവര്‍ ഉപകരണമാക്കി മാറ്റുകയാണെന്നും അതേസമയം ലോകത്ത് ഒരു സമരത്തെയും സിപിഎം തള്ളിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിയ മുന്നേറ്റം. വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ട് ഇടത് സ്വതന്ത്രര്‍ അടക്കം 17 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. 12 ഇടങ്ങളില്‍ യുഡിഎഫും ജയിച്ചു. ഒരു സീറ്റില്‍ എസ്ഡിപിഐ വിജയിച്ചപ്പോള്‍ ബിജെപിക്ക് ഒരിടത്തും വിജയിക്കാനായില്ല.

https://dailynewslive.in/ ചുങ്കത്തറ പഞ്ചായത്തില്‍ യുഡിഎഫ് അവിശ്വാസം പാസായി, എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. ഇരുമുന്നണികള്‍ക്കും തുല്യശക്തിയായിരുന്ന ഭരണസമിതിയില്‍ വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ ഒമ്പതിനെതിരെ 11 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. പി.വി. അന്‍വര്‍ ഇടപെട്ടാണ് വൈസ് പ്രസിഡന്റായ നുസൈബ സുധീറിനെ കൂറുമാറ്റിയതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. പോലീസ് സുരക്ഷയിലാണ് അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്..

https://dailynewslive.in/ പള്‍സര്‍ സുനിക്കെതിരെ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നാണ് അറിയിച്ചിരിക്കുന്നത്. കുറുപ്പുംപടിയില്‍ ഹോട്ടലില്‍ കയറി അക്രമം നടത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഈ സംഭവത്തില്‍ പള്‍സര്‍ സുനിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

https://dailynewslive.in/ ശമ്പള വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങളുമായി സെക്രറ്ററിയേറ്റിന് മുന്നില്‍ പണിമുടക്കുന്ന ആശ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശം. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടറാണ് സര്‍ക്കുലര്‍ ഇറക്കിയത്. ആശാ വര്‍ക്കര്‍മാര്‍ പണിമുടക്ക് തുടരുകയാണെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനായുള്ള നടപടികള്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ സ്വീകരിക്കണം.

https://dailynewslive.in/ പാതിവില തട്ടിപ്പ് കേസിലെ മുഖ്യ പ്രതി കുടയത്തൂര്‍ സ്വദേശി അനന്തുകൃഷ്ണന്‍ സ്‌കൂട്ടര്‍ നല്‍കാനുള്ളത് 31,000 പേര്‍ക്ക്. 230 കോടി രൂപയുടെ ബാധ്യതയാണ് നിലവില്‍ അനന്തുവിനുള്ളതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്നു പറഞ്ഞ് വാങ്ങിയ പണംകൊണ്ട് പ്രതി ലാപ്ടോപ്പുകളും തയ്യല്‍മെഷീനും നല്‍കിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ബാങ്ക് ഇടപാടുകളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അനന്തു നടത്തിയിട്ടുള്ളത്.

https://dailynewslive.in/ കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിന് മലപ്പുറം വളാഞ്ചേരിയില്‍ തുടക്കമായി. 110 ഇനങ്ങളിലായി അയ്യായിരത്തോളം പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.

https://dailynewslive.in/ ചാനല്‍ ചര്‍ച്ചയില്‍ മത വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ റിമാന്റിലായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി സി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു. ഇസിജി വേരിയേഷനെ തുടര്‍ന്നാണ് പി സി ജോര്‍ജിനെ ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും.

https://dailynewslive.in/ വടക്കഞ്ചേരിയില്‍ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. കൊഴിഞ്ഞാമ്പാറ സ്വദേശികളായ താജുദ്ദീന്‍, മനോജ് സബീര എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് വടക്കഞ്ചേരി സ്വദേശിയായ നൗഷാദ് (58) നെ തട്ടിക്കൊണ്ടു പോയത്.

https://dailynewslive.in/ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് പിതാവിനെ ചികിത്സിച്ച ഡോക്ടര്‍. മരിച്ച കാരോടു സ്വദേശി തങ്കപ്പനെ ചികിത്സിച്ച വനിതാ ഡോക്ടറാണ് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഡോക്ടര്‍ നല്‍കിയ കത്ത് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് കൈമാറി. തങ്കപ്പന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ഇയാളെ വെറുതേ വിടുകയായിരുന്നു. മതിയായ ചികിത്സ ലഭിക്കാത്തതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന നിഗമനത്തോടെയാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.

https://dailynewslive.in/ കണ്ണൂരില്‍ റോഡ് തടസ്സപ്പെടുത്തി സിപിഎം സമരം. പോസ്റ്റ്ഓഫീസ് ഉപരോധം സംഘടിപ്പിച്ചത് കാര്‍ഗില്‍- യോഗശാല റോഡിലാണ്. നാല് വരി റോഡില്‍ പന്തല്‍ കെട്ടിയും കസേര നിരത്തിയുമായിരുന്നു സമരം. കണ്ണൂര്‍ ടൌണ്‍ പൊലീസ് കേസെടുത്തു. പതിനായിരങ്ങള്‍ പങ്കെടുത്താല്‍ വഴി തടസ്സപ്പെടുമെന്നും വഴി തടഞ്ഞതിന് പൊലീസ് നോട്ടീസ് തന്നിട്ടുണ്ടെന്നും അത് മടക്കി പോക്കറ്റില്‍ ഇട്ടിട്ടുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു.

https://dailynewslive.in/ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ നിയോ ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് സിപിഎം പിബി അംഗം എ വിജയരാഘവന്‍. മോദി സര്‍ക്കാരിനോടുള്ള നയസമീപനങ്ങളില്‍ മയപ്പെടുത്തല്‍ ഉണ്ടാകില്ല. കേന്ദ്രത്തിലേത് ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് സിപിഎം ഒരിക്കലും പറഞ്ഞിട്ടില്ല. നിയോ ഫാസിസ്റ്റ് സര്‍ക്കാര്‍ എന്നാണ് നിലപാട്. ഹിറ്റ്ലറും മുസോളിനിയും ഒക്കെയാണ് ഫാസിസ്റ് സര്‍ക്കാരുകള്‍ നയിച്ചിരുന്നതെന്നും വിജയരാഘവന്‍ വിശദീകരിച്ചു.

https://dailynewslive.in/ നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 27ന് പുറപ്പെടുവിക്കും. ഇന്ന് കേസ് കോടതി പരിഗണിച്ചപ്പോള്‍ ചെന്താമരയുടെ അറസ്റ്റില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. അറസ്റ്റ് വിവരം പ്രതിയെ രേഖാമൂലം അറിയിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു. നടപടി ക്രമങ്ങളിലെ വീഴ്ച ജാമ്യം നല്‍കാന്‍ കാരണമല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിട്ടുണ്ട്.

https://dailynewslive.in/ കേരളത്തിലെ കോണ്‍ഗ്രസിന്റെ എക്സ് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രീതി സിന്റ. താരത്തിന്റെ 18 കോടി രൂപയുടെ വായ്പ ബിജെപി വഴി സഹകരണ ബാങ്ക് എഴുതി തള്ളിയെന്നും ഇതിന് പിന്നാലെ ബാങ്ക് തകര്‍ന്നെന്നുമുള്ള പോസ്റ്റിനെതിരെയാണ് പ്രതികരണം. വ്യാജ ആരോപണമാണിതെന്നും വായ്പ താന്‍ 10 വര്‍ഷം മുന്‍പ് അടച്ചുതീര്‍ത്തതാണെന്നും പ്രീതി സിന്റ് എക്സില്‍ പങ്കുവച്ച കുറിപ്പില്‍ വിശദീകരിച്ചു. ഒരു രാഷ്ട്രീയപാര്‍ട്ടി ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഞെട്ടിച്ചെന്നും താരം പറഞ്ഞു.

https://dailynewslive.in/ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് രജിസ്റ്റര്‍ ചെയ്യുന്ന മിക്ക കേസുകളും പിഴച്ചതാണെന്ന് കേരളം. എന്നാല്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ശക്തമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അവകാശപ്പെട്ടു. കണ്ടല ബാങ്ക് ക്രമക്കേട് കേസിലെ പ്രതി ഭാസുരാംഗന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷ സുപ്രീം കോടതി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാട് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.

https://dailynewslive.in/ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ സമയത്തെ സിഎജി റിപ്പോര്‍ട്ടുകള്‍ ഇന്ന് ദില്ലി നിയമസഭയില്‍ അവതരിപ്പിക്കും. അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭാ സമയത്തെ മദ്യനയ അഴിമതി ഉള്‍പ്പെടെയുള്ള അഴിമതികളുടെ വിവരങ്ങള്‍ അടങ്ങിയ 14 സിഎജി റിപ്പോര്‍ട്ടുകളാണ് ഇന്ന് സഭയില്‍ വയ്ക്കുക.

https://dailynewslive.in/ മഹാകുംഭമേള നാളെ അവസാനിക്കും. പ്രയാഗ്രാജ് കുംഭമേള നഗരിയിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. നാളെ ശിവരാത്രി ദിനത്തില്‍ പ്രധാന സ്‌നാനത്തിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. ഇതുവരെ 63 കോടിയിലധികം പേര്‍ സ്‌നാനത്തില്‍ പങ്കെടുത്തു എന്നാണ് യുപി സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്ക്. എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം എന്ന വിമര്‍ശനം ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷം.

https://dailynewslive.in/ തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ ടണലിടിഞ്ഞ് വീണ് കുടുങ്ങിയ എട്ട് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തല്ക്കാലം നിര്‍ത്തിവെച്ചു. ടണലിന്റെ ഉള്ളില്‍ ചെളിയുടെയും വെള്ളത്തിന്റെയും നിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് തെരച്ചില്‍ തല്ക്കാലം നിര്‍ത്തിവെച്ചത്. രാവിലെ അകത്തേക്ക് പോയ സംഘം പുറത്തേക്ക് തിരിച്ചു വന്ന് വെള്ളത്തിന്റെയും ചെളിക്കെട്ടിന്റെയും നിരപ്പ് അപകടകരമാം വിധം ഉയര്‍ന്നതായി സ്ഥിരീകരിച്ചു. ദൗത്യസംഘത്തിന്റെ കൂടി സുരക്ഷ കണക്കിലെടുത്താണ് തല്ക്കാലം രക്ഷാപ്രവര്‍ത്തനം നിര്‍ത്താന്‍ ജില്ലാ കളക്ടര്‍ തീരുമാനിച്ചത്.

https://dailynewslive.in/ യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ റഷ്യയ്‌ക്കൊപ്പം ചേര്‍ന്ന് യുഎസിന്റെ മലക്കംമറിച്ചില്‍. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെ അപലപിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയിലെ പ്രമേയത്ത യുഎസ് എതിര്‍ത്തു. റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് യു.എസ്., റഷ്യക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നത്.

https://dailynewslive.in/ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരായ സെഞ്ചുറിയോടെ അപൂര്‍വ റെക്കോഡ് സ്വന്തം പേരിലാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. ഇതോടെ ഏകദിന ക്രിക്കറ്റ് കളിച്ച 10 രാജ്യങ്ങളിലും കോലിക്ക് സെഞ്ചുറിയായി..

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡ് ഉയരത്തില്‍. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 11ന് രേഖപ്പെടുത്തിയ 64,480 എന്ന റെക്കോര്‍ഡ് ഉയരം മറികടന്നാണ് വ്യാഴാഴ്ച സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതാണ് ഇന്ന് ഭേദിച്ചത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

https://dailynewslive.in/ ഡയറക്ട് ടു ഹോം (ഡി.ടി.എച്ച്) രംഗത്തെ മുന്‍നിരക്കാരായ ടാറ്റയും ഭാരതി എയര്‍ടെല്ലും ഒന്നിക്കുന്നു. ടാറ്റ പ്ലേ, എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വി കമ്പനികളെ ഒറ്റ കമ്പനിയാക്കി മാറ്റി വിപണിയില്‍ ആധിപത്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള സാറ്റലൈറ്റ് ടി.വി ചാനലുകള്‍ വിട്ട് ഉപയോക്താക്കള്‍ കൂടുതലായി ഇന്റര്‍നെറ്റ് അധിഷ്ടിത സംവിധാനങ്ങളിലേക്ക് മാറിയത് ഡി.ടി.എച്ച് വരിക്കാരുടെ എണ്ണം കുറയാന്‍ ഇടയാക്കിയിരുന്നു. പുതിയ സംരംഭത്തില്‍ 52 മുതല്‍ 55 ശതമാനം വരെ ഓഹരിപങ്കാളിത്തം എയര്‍ടെല്ലിന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ എയര്‍ടെല്ലിനായിരിക്കും കൂടുതല്‍ മേധാവിത്വം. രണ്ടു കമ്പനികളും തമ്മില്‍ ചേരുമ്പോള്‍ 6,000-7,000 കോടി രൂപയുടെ വിപണിമൂല്യമാണ് കണക്കാക്കുന്നത്. ടാറ്റ പ്ലേയ്ക്കും എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിക്കും കൂടി 3.5 കോടി ഉപയോക്താക്കളാണുള്ളത്. പുതിയ സംയുക്ത കമ്പനി വരുന്നതോടെ ഡി.ടി.എച്ച് രംഗത്ത് കൂടുതല്‍ വിപണി വിഹിതം നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

https://dailynewslive.in/ ആന്റണി വര്‍ഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ദാവീദ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ഇടിയൂര് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ഹരീഷ് ശിവരാമകൃഷ്ണനും ജസ്റ്റിന്‍ വര്‍ഗീസും ചേര്‍ന്നാണ് ആലാപനം. കാര്യമായ മേക്കോവറോടെയാണ് ആന്റണി വര്‍ഗീസ് ഈ ചിത്രത്തിലെ ആഷിക് അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സെഞ്ചുറി മാക്സ് ജോണ്‍ മേരി പ്രൊഡക്ഷന്‍സ് എല്‍എല്‍പിയുടെ ബാനറിലെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അവര്‍ക്കൊപ്പം പനോരമ സ്റ്റുഡിയോസ്, എബി അലക്സ് എബ്രഹാം, ടോം ജോസഫ് എന്നിവരും ചേര്‍ന്നാണ്. ആന്റണി വര്‍ഗീസിനൊപ്പം ലിജോമോള്‍ ജോസ്, വിജയരാഘവന്‍, മോ ഇസ്മയില്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, അന്ന രാജന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

https://dailynewslive.in/ നടന്‍ ഹരീഷ് പേരടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ദാസേട്ടന്റെ സൈക്കിള്‍’. ഐസ് ഒരതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ അഖില്‍ കാവുങ്ങലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഹരീഷ് പേരടിയാണ്. കാതല്‍ സുധി, വൈദി പേരടി, അഞ്ജന അപ്പുക്കുട്ടന്‍, കബനി, എല്‍സി സുകുമാരന്‍, രത്നാകരന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രം മാര്‍ച്ച് 14 ന് തിയറ്ററുകളില്‍ എത്തും. ഹരീഷ് പേരടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തോമസ് ഹാന്‍സ് ബെന്നിന്റെ വരികള്‍ക്ക് എ സി ഗിരീശനാണ് സംഗീതം പകരുന്നത്.

https://dailynewslive.in/ ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ മോട്ടോ മോറിനി തങ്ങളുടെ കരുത്തുറ്റ സീമെസോ 650 ബൈക്കിന്റെ വിലയില്‍ രണ്ട് ലക്ഷം രൂപയുടെ വന്‍ കുറവ് വരുത്തി. ഇപ്പോള്‍ ഈ റെട്രോ സ്ട്രീറ്റ് ബൈക്ക് വെറും 4.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ ലഭ്യമാകും. ഈ വിലക്കുറവോടെ, മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ പണത്തിന് അനുയോജ്യമായ ഒരു മികച്ച ഓപ്ഷനായി ഈ ബൈക്ക് മാറിയിരിക്കുന്നു. സീമെസോ 650 ന് മെക്കാനിക്കലായി 649 സിസി ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എഞ്ചിനില്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ എഞ്ചിന്‍ 54 ബിഎച്പി പവറും 54 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ലോ-എന്‍ഡ്, മിഡ് റേഞ്ച് മോഡലുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് ഈ എഞ്ചിന്‍ പേരുകേട്ടതാണ്. 6-സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം ഇത് സുഗമമായ റൈഡിംഗ് അനുഭവം നല്‍കുന്നു. വളരെ കുറഞ്ഞ ടോര്‍ക്കും നല്‍കുന്ന ഈ ബൈക്ക് ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാണ്.

https://dailynewslive.in/ കീഴാള നവോത്ഥാനനായകരുടെ രചനകളും അതുല്പാദിപ്പിച്ച സമരോത്സുകവും ബ്രാഹ്‌മണ്യവിരുദ്ധവുമായ പ്രത്യയശാസ്ത്ര ങ്ങളാണ് കീഴാള നവോത്ഥാന സമരമുന്നേറ്റങ്ങള്‍ക്ക് ഇന്ധനമാ യിത്തീര്‍ന്നത്. ജാതികേരളത്തില്‍നിന്നും, അയിത്തകേരളത്തില്‍ നിന്നും, ആധുനിക ജനാധിപത്യ മതനിരപേക്ഷ കേരളത്തിലേ ക്കുള്ള കേരളീയ സമൂഹത്തിന്റെ ചുവടുമാറ്റത്തെ നിര്‍ണ്ണയി ക്കുന്നതില്‍ ഈ ഗ്രന്ഥങ്ങളും നവോത്ഥാനസമരങ്ങളും വലിയ പങ്കുവഹിക്കുകയുണ്ടായി കേരളീയ നവോത്ഥാനത്തെയും ആധുനിക ജനാധിപത്യ മതനിരപേക്ഷ കേരളത്തെയും സാധ്യ മാക്കിയ അത്തരം കൃതികളെയും സമരങ്ങളെയും കുറിച്ചുള്ള പഠനമാണ് ഈ കൃതി. സാംസ്‌കാരിക ബ്രാഹ്‌മണ്യവും ഹിന്ദുത്വ രാഷ്ട്രസങ്കല്പവും ശക്തിപ്പെടുന്ന ഇക്കാലത്ത് അവയോട് ഫലപ്രദമായി ഏറ്റുമുട്ടുന്നതിനും ഹിന്ദുത്വശക്തികളുടെ നെറി കെട്ട പ്രത്യയശാസ്ത്രങ്ങളെ പ്രതിരോധിക്കണമെങ്കിലും ഇത്തരം കൃതികളെ നാം തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. ‘സനാതനധര്‍മ്മം എഴുത്തും പോരാട്ടവും’. വി യു സുരേന്ദ്രന്‍. മൈത്രി ബുക്സ്. വില 294 രൂപ.

https://dailynewslive.in/ ഒരു ദിവസം പോലും ഉറക്കമിളയ്ക്കുന്നത് നമ്മുടെ പ്രതിരോധ സംവിധാനത്തെ തടികം മറിക്കുമെന്ന് ഗവേഷകര്‍. ഉറക്കക്കുറവ് ശരീര വീക്കത്തിലേക്കും ഇത് വിട്ടുമാറാത്ത നിരവധി രോഗാവസ്ഥയിലേക്കും നയിക്കാമെന്ന് ദാസ്മാന്‍ ഡയബറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഉറക്കക്കുറവ് ശരീരത്തില്‍ വീക്കം വര്‍ധിപ്പിക്കുന്ന രോഗപ്രതിരോധ കോശങ്ങളായ നോണ്‍-ക്ലാസിക്കല്‍ മോണോസൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ആരോഗ്യകരമായ ശരീരഭാരമുള്ള വ്യക്തികളില്‍ പോലും ഉറക്കമില്ലായ്മ വീക്കം ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് ഇമ്മ്യുണോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആവര്‍ത്തിച്ചുള്ള ഉറക്കമില്ലായ്മ പ്രോ ഇന്‍ഫ്ലമേറ്ററി-ആന്റി ഇന്‍ഫ്ലമേറ്ററി പ്രതിരോധ പ്രതികരണങ്ങള്‍ തമ്മിലുള്ള ബാലന്‍സിനെ തടസപ്പെടുത്തുന്നു. കാലക്രമേണ ഇത് പ്രോ ഇന്‍ഫ്ലമേറ്ററി അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുകയും ശരീരവീക്കം ഉണ്ടാവുകയും ചെയ്യുന്നു. ആവര്‍ത്തിച്ചുള്ള ഉറക്കമില്ലായ്മ ഹൃദ്രോഗങ്ങള്‍, പ്രമേഹം, പൊണ്ണത്തടി എന്നിവയുള്‍പ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും. കൂടാതെ ഉറക്കമില്ലായ്മ അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും വൈജ്ഞാനിക പ്രവര്‍ത്തനം, മാനസികാവസ്ഥ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയെ ബാധിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തില്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 87.13, പൗണ്ട് – 109.97. യൂറോ – 91.25, സ്വിസ് ഫ്രാങ്ക് – 97.18, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.26, ബഹറിന്‍ ദിനാര്‍ – 231.17, കുവൈത്ത് ദിനാര്‍ -282.39, ഒമാനി റിയാല്‍ – 226.28, സൗദി റിയാല്‍ – 23.23, യു.എ.ഇ ദിര്‍ഹം – 23.75, ഖത്തര്‍ റിയാല്‍ – 23.87, കനേഡിയന്‍ ഡോളര്‍ – 61.10.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *