ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് തമന്ന. ‘ഒഡെല 2’ ആണ് തമന്നയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍. കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ വച്ചായിരുന്നു ടീസര്‍ ലോഞ്ച് നടന്നത്. ഇതുവരെ ചെയ്യാത്ത രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തില്‍ തമന്നയെ കാണാനാവുക. ശിവഭക്തയായ സന്യാസിനിയുടെ വേഷത്തിലാണ് ചിത്രത്തില്‍ തമന്നയെത്തുന്നത്. തിന്മയും നന്മയും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ആക്ഷനും ഫാന്റസിയുമൊക്കെ ചേര്‍ന്നൊരു ചിത്രമായിരിക്കും ഒഡെല. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു പോസ്റ്ററും തമന്ന പങ്കുവച്ചിരുന്നു. അശോക് തേജ സംവിധാനം ചെയ്യുന്ന ഒഡെല 2 നിര്‍മിക്കുന്നത് സമ്പത് നന്ദി ടീം വര്‍ക്ക്‌സാണ്. വസിഷ്ഠ എന്‍ സിംഹ, യുവ, നാഗ മഹേഷ്, വംശി, ഗഗന്‍ വിഹാരി, സുരേന്ദര്‍ റെഡ്ഡി, ഭൂപാല്‍, പൂജ റെഡ്ഡി എന്നിവരും ഒഡെല 2ല്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഒഡെല റെയില്‍വേ സ്റ്റേഷന്‍ എന്ന തെലുങ്ക് ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഒഡെല 2. അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.