P5 yt cover

https://dailynewslive.in/ രാഷ്ട്രീയ യജമാനന്മാര്‍ക്കുവേണ്ടി ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തിലും സമാന സ്ഥിതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുജിസി കരട് നിര്‍ദേശങ്ങളിലെ വിസി നിയമന നിര്‍ദേശങ്ങളോടാണ് പ്രധാന എതിര്‍പ്പെന്നും, കരട് നിര്‍ദേശം ആരെയും വിസിയാക്കാന്‍ ചാന്‍സിലര്‍ക്ക് അധികാരം നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

https://dailynewslive.in/ യുജിസി കരട് റെഗുലേഷനെതിരെ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചതിന് സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുകയാണെന്നും യുജിസി ഭരണഘടനക്കുള്ളില്‍ നിന്നായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരുകള്‍ സര്‍വകലാശാലകളെ പിന്തുണയ്ക്കുകയും സഹായിക്കുകയുമാണ് വേണ്ടതെന്നും നിയന്ത്രിക്കുകയല്ല വേണ്ടതെന്നും അക്കാദമിക് സമൂഹമാണ് ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങള്‍ നടത്തേണ്ടതെന്നും യുജിസി കരട് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ നിയമപരമായും ഭരണഘടനാപരമായും നീങ്ങണമെന്നും കണ്‍വെന്‍ഷനില്‍ സംസാരിക്കവെ സതീശന്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 19 ലെ വിജയി : ആദര്‍ശ്, മാതറ, ചായ്‌ക്കോട്ടുകോണം, അമരവിള പി.ഒ, നെയ്യാറ്റിന്‍കര, തിരുവനന്തപുരം.*

https://dailynewslive.in/ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരത്തിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിലേക്ക് മാറ്റി. പൊതുഗതാഗതവും കാല്‍നട സഞ്ചാരവും തടസപ്പെടുത്തിയുളള പ്രതിഷേധം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്ക് വന്നത്. ആശാ വര്‍ക്കര്‍മാരുടെ സമരം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല അടക്കമുളളവരെ എതിര്‍കക്ഷിയാക്കിയായിരുന്നു ഹൈക്കോടതിയിലെ ഹര്‍ജി.

https://dailynewslive.in/ പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്ന സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആശാ വര്‍ക്കര്‍മാര്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ മഹാ സംഗമമായി പ്രതിഷേധിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശാ വര്‍ക്കര്‍മാരെ ഉള്‍പ്പെടുത്തിയ മഹാ സംഗമം ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്തു. വേതന കുടിശിക മാത്രമല്ല മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിച്ചാല്‍ മാത്രമെ സമരം പിന്‍വലിക്കുകയുള്ളുവെന്നുമാണ് ആശാ വര്‍ക്കര്‍മാരുടെ നിലപാട്.

https://dailynewslive.in/ എസ്.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ എസ്.എഫ്.ഐ.ക്ക് തെറ്റുകള്‍ സംഭവിക്കാതിരിക്കട്ടെ എന്ന് ഉപദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ ഇപ്പോള്‍ തുടര്‍ന്നുപോകുന്ന രീതിയില്‍ സംശുദ്ധമായ രീതികള്‍ തുടരുകയെന്നും എതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ സംഭവിക്കാതിരിക്കട്ടേയന്നും തെറ്റിനെതിരേ നല്ല തോതില്‍ പടപൊരുതുന്ന നില സ്വീകരിക്കണമെന്നും അങ്ങനെ എസ്.എഫ്.ഐ.യുടെ പ്രത്യേകത കാത്തുസൂക്ഷിക്കാന്‍ നിങ്ങള്‍ക്കു കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്‌*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ മുഖ്യമന്ത്രി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നും നിലപാടില്ലാത്ത പാര്‍ട്ടിയായി സിപിഐ മാറിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എലപ്പുള്ളിയില്‍ മദ്യ നിര്‍മാണ ശാലക്കുള്ള അനുമതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ സി.പി.ഐ ആസ്ഥാനത്ത് പോയി അവരെ പിണറായി അപമാനിച്ചുവെന്നും സാധാരണ എകെജി സെന്ററില്‍ വിളിച്ച് വരുത്തിയാണ് അപമാനിക്കാറെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്ര ബത്ത ഉയര്‍ത്താന്‍ നിര്‍ദേശം. പ്രതിവര്‍ഷ തുക 5 ലക്ഷത്തില്‍ നിന്നും 11.31 ലക്ഷം ആക്കാന്‍ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കി. നേരത്തെ കെ വി തോമസിന് യാത്ര ബത്തയായി പ്രതിവര്‍ഷം 5 ലക്ഷം രൂപയായിരുന്നു തുക അനുവദിച്ചിരുന്നത്. എന്നാല്‍ യാത്രാ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു ആവശ്യം.

https://dailynewslive.in/ ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ടെടുത്ത കേസില്‍ പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ മതവിദ്വേഷ പരാമര്‍ശം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. നിലവില്‍ പരമാവധി 3 വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷയെന്നും പുതിയ ക്രിമിനല്‍ നിയമത്തിലും ശിക്ഷ വര്‍ധിപ്പിച്ചിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരിശോധനകള്‍ക്കായി ജലവിഭവ വകുപ്പിനുള്ള 10 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സ്പീഡ് ബോട്ട് തേക്കടിയിലെത്തി. ബോട്ട് വെള്ളിയാഴ്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്ലാഗ് ഓഫ് ചെയ്യും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷണത്തിനും പരിശോധനകള്‍ക്കുമായി മുന്‍പ് ഒരു സ്പീഡ് ബോട്ടുണ്ടായിരുന്നു. അത് തകരാറിലായതിനെ തുടര്‍ന്ന് മറ്റു വകുപ്പുകളുടെ ബോട്ടിലും ജീപ്പിലുമാണ് ഉദ്യോഗസ്ഥര്‍ അണക്കെട്ടിലെത്തിയിരുന്നത്.

https://dailynewslive.in/ കേരളത്തില്‍ ഇനി 25 സെന്റില്‍ കൂടുതലുള്ള കൃഷി ഭൂമി വാണിജ്യാവശ്യത്തിനായി തരം മാറ്റുമ്പോള്‍ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 25 സെന്റിന് ശേഷമുള്ള അധിക ഭൂമിക്കു മാത്രം ഫീസ് നല്‍കിയാല്‍ മതിയെന്നുമുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

https://dailynewslive.in/ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. സ്പെഷ്യല്‍ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തില്‍ നിന്നും 1.50 ലക്ഷം ആക്കി ഉയര്‍ത്തി. സീനിയര്‍ പ്ലീഡറുടെ ശമ്പളം 1.10 ത്തില്‍ നിന്നും 1.40 ലക്ഷവും പ്ലീഡര്‍മാറുടേത് 1 ലക്ഷത്തില്‍ നിന്നും 1.25 ലക്ഷവും ആക്കി ഉയര്‍ത്തി. 3 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളം കൂട്ടിയത്.

https://dailynewslive.in/ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റം. 2016 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളം വര്‍ധിപ്പിക്കുകയാണെങ്കില്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന വിശകലനത്തെ തുടര്‍ന്നാണ് നടപടി.

https://dailynewslive.in/ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ്സിന്റെ ഗ്ലാസ് തകര്‍ന്ന സംഭവത്തില്‍ ബസ്സ് ഓടിച്ച മൂന്നാര്‍ ഡിപ്പോയിലെ രാജേഷ് എന്ന ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. കെഎസ്ആര്‍ടിസി വിജിലന്‍സ് തൊടുപുഴ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് നടപടി. ഗതാഗത മന്ത്രിയുടെ ഓഫീസ് നേരിട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അറ്റകുറ്റ പണി പൂര്‍ത്തിയാക്കി ബസ് സര്‍വ്വീസ് തുടങ്ങി. ഡ്രൈവറുടെ അശ്രദ്ധ കാരണം ആണ് ചില്ല് പൊട്ടിയത് എന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

https://dailynewslive.in/ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ പാര്‍ട്ടിപ്രവര്‍ത്തകരെ ആഹ്വാനംചെയ്ത് മുസ്ലിംലീഗ് ഉന്നതതലയോഗം മലപ്പുറത്തു ചേര്‍ന്നു. തീരദേശത്തിന് ഭീഷണിയായ മണല്‍ഖനനത്തിന് അനുമതി നല്‍കിയതിനെതിരേയും കലാലയങ്ങളിലെ ക്രൂരമായ റാഗിങ്ങിനെ അപലപിച്ചും യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. റാഗിങ്ങില്‍ പ്രതികളാകുന്നത് എസ്.എഫ്.ഐ. പ്രവര്‍ത്തകരാണെന്നും രക്ഷിതാക്കള്‍ കുട്ടികളെ കലാലയങ്ങളിലേക്ക് അയക്കാന്‍ ഭയക്കുകയാണെന്നും പ്രമേയത്തില്‍ പറഞ്ഞു.

https://dailynewslive.in/ കല്ലമ്പലത്ത് അറബിക് കോളെജ് ഹോസ്റ്റലില്‍ പതിമൂന്നുകാരന്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് നടപടി. അതേ കോളെജിലെ വിദ്യാര്‍ഥികളായ കിളിമാനൂര്‍ തട്ടത്തുമല സ്വദേശി ഷെമീര്‍ (24), കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മുഹ്സിന്‍ (22), വിവരം മറച്ചുവെച്ചതിന് അറബിക് കോളെജ് വൈസ് പ്രിന്‍സിപ്പല്‍ കല്ലമ്പലം സ്വദേശി റഫീഖ് (54) എന്നിവരാണ് അറസ്റ്റിലായത്.

https://dailynewslive.in/ മണാലിയിലേക്ക് വിനോദയാത്രക്ക് പോയി വൈറലായ ഉമ്മക്കെതിരായ മത പണ്ഡിതന്റെ പ്രസംഗം വിവാദത്തില്‍. ഭര്‍ത്താവ് മരിച്ച സ്ത്രീ വീട്ടില്‍ അടങ്ങിയിരിക്കാതെ യാത്ര നടത്തുന്നത് തെറ്റാണെന്നാണ് പണ്ഡിതന്റെ പ്രസംഗം. പ്രസംഗവും തുടര്‍ന്നുണ്ടായ പ്രചാരണവും ഉമ്മയെ മാനസികമായി ഏറെ വേദനിപ്പിച്ചെന്ന് മകള്‍ ജിഫാന പറഞ്ഞു. കോഴിക്കോട് കടിയങ്ങാട് സ്വദേശി നബീസുമ്മയാണ് മണാലി യാത്രയുടെ ദൃശ്യങ്ങളിലൂടെ വൈറല്‍ ആയത്.

https://dailynewslive.in/ മസ്തകത്തിന് മുറിവേറ്റ അതിരപ്പിള്ളിയിലെ കാട്ടുകൊമ്പന്‍ ഇപ്പോഴും ക്ഷീണിതനാണെന്ന് ഡോക്ടര്‍മാരുടെ സംഘം. ശ്വാസം പുറത്തുപോകുന്നത് മസ്തകത്തിലെ മുറിവിലൂടെയാണെന്നും തുമ്പികൈയിലേക്കും മുറിവ് വ്യാപിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു. അണുബാധാ സാധ്യതയും തള്ളികളയാനായിട്ടില്ല. അപകടനില തരണം ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

https://dailynewslive.in/ ഉപരാഷ്ട്രപതി ജഗ്ദീപ് ധര്‍കറിനെ സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി. ദില്ലിയില്‍ ചലച്ചിത്ര ചിത്രീകരണത്തിന് എത്തിയപ്പോഴാണ് ഉപരാഷ്ട്രപതിയെ മമ്മൂട്ടി വസതിയില്‍ എത്തി സന്ദര്‍ശിച്ചത്. മോഹന്‍ ലാലും മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിനാണ് മമ്മൂട്ടി ദില്ലിയില്‍ എത്തിയത്. ജോണ്‍ ബ്രിട്ടാസ് എംപിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

https://dailynewslive.in/ നടന്‍ ബാലയ്ക്കെതിരെ വഞ്ചനാകുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും കേസെടുത്ത് പൊലീസ്. മുന്‍ ഭാര്യ അമൃത സുരേഷിന്റെ പരാതിയിലാണ് ഈ മാസം ഏഴിന് കടവന്ത്ര പൊലീസ് കേസ് എടുത്തത്. ഇരുവരും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയില്‍ അമൃതയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്നാണ് പരാതി.

https://dailynewslive.in/ പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് ഡിഐജി കണ്ടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അഞ്ചല്‍ രാമഭദ്രന്‍ വധക്കേസില്‍ കൂറുമാറിയ പുനലൂര്‍ മുന്‍ ഡിവൈഎസ്പി വിനോദിനാണ് സംരക്ഷണം. അച്ചടക്ക നടപടിക്ക് ഡിജിപിയുടെ ശുപാര്‍ശ ഉണ്ടായിട്ടും സര്‍വീസില്‍ തുടര്‍ന്നുകൊണ്ടുള്ള വകുപ്പ് തല അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

https://dailynewslive.in/ വിനോദയാത്രയ്ക്കിടെ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് ചികിത്സ നല്‍കുന്നതില്‍ അധ്യാപകര്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ കൊല്ലം ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മുഖത്തല എന്‍എസ്എസ് യുപി സ്‌കൂളിലെ ആറാം ക്ലാസുകാരനായ ആരോമലിനാണ് വാഹനമിടിച്ച് കൈയ്ക്ക് പരിക്കേറ്റത്. കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

https://dailynewslive.in/ മാട്ടുപ്പെട്ടിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. അലക്ഷ്യമായി വാഹനമോടിക്കല്‍, മനപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നാഗര്‍കോവില്‍ സ്വദേശി വിനേഷിനെതിരെ മൂന്നാര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നു തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

https://dailynewslive.in/ ട്രെയിനിന് അടിയില്‍ പെട്ട് മലയാളി സ്റ്റേഷന്‍മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി അനു ശേഖര്‍ (31) ആണ് മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷന്‍മാസ്റ്ററായിരുന്നു. ചെങ്കോട്ട – ഈറോഡ് ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

https://dailynewslive.in/ രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിങ്, ജെപി നദ്ദ അടക്കം കേന്ദ്രമന്ത്രിമാരും വിവിധ എന്‍ഡിഎ മുഖ്യമന്ത്രിമാരും സന്നിഹിതരായിരുന്നു. മുഖ്യമന്ത്രിക്ക് ഒപ്പം പര്‍വേഷ് വര്‍മ, ആഷിഷ് സൂദ്, മഞ്ചീന്ദര്‍ സിങ്, രവീന്ദ്ര ഇന്ദാര്‍ജ് സിങ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷാലിമാര്‍ ബാഗ് മണ്ഡലം പിടിച്ചെടുത്ത രേഖ ശര്‍മ.

https://dailynewslive.in/ വരാനിരിക്കുന്ന ദേശീയദിന ആഘോഷങ്ങള്‍ക്കായി എല്ലാ ഗവര്‍ണറേറ്റുകളിലുമായി 23 നിശ്ചിത സുരക്ഷാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗത്തിലെ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി അല്‍ ഉസ്താദ് അറിയിച്ചു.

https://dailynewslive.in/ ഹജ്ജ് സീസണിനോടനുബന്ധിച്ച് ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് പാക്കേജുകള്‍ അവതരിപ്പിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം. സൗദി പൗരന്മാര്‍ക്കും പ്രവാസികളുള്‍പ്പടെയുള്ള താമസക്കാര്‍ക്കുമാണ് ഇത് ലഭ്യമാകുക. വ്യത്യസ്തമായ നിരക്കുകളിലുള്ള നാല് പാക്കേജുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് നിരക്കുകളും മുന്‍ഗണനകളും അനുസരിച്ച് അവര്‍ക്കാവശ്യമുള്ള പാക്കേജുകള്‍ സ്വീകരിക്കാം.

https://dailynewslive.in/ യുഎസിന്റെ വ്യാപാര കമ്മി കുറയ്ക്കുന്നതിനും ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും മറ്റു നയലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായി കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ പ്രഖ്യാപിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാറുകള്‍, ചിപ്പുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയ്ക്ക് അടുത്ത മാസമോ അതിനുമുന്‍പോ പുതിയ നികുതികള്‍ നടപ്പിലാക്കുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്കു തീരുവകളില്‍ ഇളവ് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാന്‍ നിര്‍ദേശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ഫെഡറല്‍ അപ്പീല്‍ കോടതി തള്ളി. ഉത്തരവ് ഭരണഘടനയുടെ ലംഘനമാണെന്ന് ഒമ്പതാം സെര്‍ക്യൂട്ട് അപ്പീല്‍സ് കോടതിയുടെ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ കീഴ്കോടതി തള്ളിയ വിധിക്കെതിരെയാണ് വൈറ്റ് ഹൌസ് അപ്പീല്‍ കോടതിയെ സമീപിച്ചത്.

https://dailynewslive.in/ വീണ്ടും റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണവില. ഇന്ന് 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് സ്വര്‍ണവില മറികടന്നത്. ഇന്ന് 64,560 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 8070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോളതലത്തില്‍ സ്വര്‍ണത്തിനുണ്ടായ കുതിപ്പാണ് കേരളത്തിലും പ്രതിഫലിച്ചത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 30 രൂപ വര്‍ധിച്ച് 6,640 രൂപയിലെത്തി. വെള്ളിവിലയിലും ഇന്ന് ഉണര്‍വുണ്ട്. ഒരു രൂപ കൂടി 108ലെത്തി. 11ന് 64,480 രൂപയായി ഉയര്‍ന്ന സ്വര്‍ണവില പിന്നീട് 63,120 രൂപയായി താഴ്ന്ന ശേഷമാണ് തിരിച്ചുകയറിയത്. നാലു ദിവസത്തിനിടെ 1400 രൂപയിലധികമാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

https://dailynewslive.in/ സൈബര്‍ സാമ്പത്തികത്തട്ടിപ്പുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങള്‍ക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ട്. ഇതിനായി www.cybercrime.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് Report & Check Suspect എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ശേഷം suspect repository എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഫോണ്‍ നമ്പറുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, UPI ID, സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍ എന്നിവ ഇതുവഴി പരിശോധിക്കാമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ഡിജിറ്റല്‍ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കില്‍ അക്കാര്യം വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കും. തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റ് വിലാസം, വാട്‌സ്ആപ്പ് നമ്പര്‍, ടെലിഗ്രാം ഹാന്‍ഡില്‍, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍, സാമൂഹികമാധ്യമ വിലാസങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ഈ പോര്‍ട്ടല്‍ വഴി നല്‍കാനുള്ള സൗകര്യവുമുണ്ട്.

https://dailynewslive.in/ തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓണ്‍സ്‌ക്രീന്‍ താരജോഡിയായ അജിത്തും സിമ്രാനും നീണ്ട 25 വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിച്ചെത്തുന്നു. അജിത് നായകനായെത്തുന്ന ‘ഗുഡ് ബാഡ് അഗ്ലി’യിലാണ് സിമ്രാനും ഒരു സുപ്രധാന വേഷത്തിലെത്തുന്നത്. മുന്‍പ് അവള്‍ വരുവാല (1998), വാലി (1999), ഉന്നൈ കൊട് എന്നൈ തരുവേന്‍ (2000) എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിരുന്നു. അവള്‍ വരുവാല എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് വാലിയിലും ഹിറ്റ് ജോഡികള്‍ ഒന്നിച്ചെത്തിയത്. സിമ്രാന്‍ വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. പിന്നീട് 2014 ലാണ് അഭിനയ രംഗത്തേക്ക് തിരികെ വരുന്നത്. 2023 ല്‍ പുറത്തിറങ്ങിയ ഗുല്‍മോഹര്‍ ആണ് സിമ്രാന്റേതായി ഒടുവില്‍ എത്തിയ ചിത്രം. അതേസമയം ശബ്ദം എന്ന ചിത്രമാണ് സിമ്രാന്റേതായി റിലീസിനായി തയ്യാറെടുക്കുന്നത്. ഗുഡ് ബാഡ് അഗ്ലിയില്‍ ശ്രീലീലയും മീനയും പ്രധാന വേഷങ്ങളിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അജിത്ത് മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തിലെത്തുക. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 10 ന് തിയറ്ററുകളിലെത്തും.

https://dailynewslive.in/ മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ബസൂക്ക’. ഫെബ്രുവരി 14 ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ചില വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 10 നാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിയുടെ ഒരു സംഘട്ടന രംഗം കാണിച്ചു കൊണ്ടുള്ളതാണ് പുതിയ പോസ്റ്റര്‍. റോഡില്‍ വച്ചുള്ള ആക്ഷന്‍ രംഗങ്ങളാണ് പോസ്റ്ററില്‍ കാണാനാവുക. സിനിമ റിലീസ് ചെയ്യുന്നതിന് 50 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നും പോസ്റ്റിനൊപ്പം അണിയറപ്രവര്‍ത്തകര്‍ കുറിച്ചിട്ടുണ്ട്. നടന്‍ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

https://dailynewslive.in/ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ വിന്‍ഡ്‌സര്‍ ഇവി മികച്ച വില്‍പ്പനയുമായി മുന്നേറുന്നു. പുറത്തിറങ്ങിയതുമുതല്‍ എല്ലാ മാസവും ഒന്നാം നമ്പര്‍ ഇലക്ട്രിക് കാറായ വിന്‍ഡ്‌സര്‍ ഇവി, 15,000 യൂണിറ്റ് എന്ന ഉല്‍പ്പാദന നാഴികക്കല്ല് പിന്നിട്ടു. 2024 സെപ്റ്റംബറില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഈ കാര്‍, 2024 ഒക്ടോബര്‍ മുതല്‍ 2025 ജനുവരി വരെ തുടര്‍ച്ചയായി നാല് മാസത്തേക്ക് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായിരുന്നു. വിന്‍ഡ്‌സറിന് പ്രതിദിനം 200 ഓളം ബുക്കിംഗുകള്‍ ലഭിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഹാലോള്‍ പ്ലാന്റിന്റെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എക്സൈറ്റ്, എക്സ്‌ക്ലൂസീവ്, എസെന്‍സ് എന്നീ വകഭേദങ്ങളില്‍ എംജി വിന്‍ഡ്സര്‍ വാങ്ങാം. ഇതിന്റെ വില ഏകദേശം 50,000 രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എക്‌സൈറ്റിന്റെ പഴയ വില 13.50 ലക്ഷം രൂപയായിരുന്നു, ഇപ്പോള്‍ 14 ലക്ഷം രൂപയായി ഉയര്‍ന്നു. എക്സ്‌ക്ലൂസീവ് എന്ന മോഡലിന്റെ വില 14.50 ലക്ഷം രൂപയായിരുന്നു, ഇപ്പോള്‍ അത് 15 ലക്ഷം രൂപയായി ഉയര്‍ന്നു. അതേസമയം, എസെന്‍സിന്റെ വില 15.50 ലക്ഷം രൂപയായിരുന്നു, ഇപ്പോള്‍ അത് 16 ലക്ഷം രൂപയായി ഉയര്‍ന്നു.

https://dailynewslive.in/ ആലിഷ്യ ബെറന്‍സണിന്റെ ജീവിതം പ്രത്യക്ഷത്തില്‍ സമ്പൂര്‍ണ്ണമാണ്, ഒരു രാത്രി വരെ. ഒരിക്കല്‍ അവളുടെ ഭര്‍ത്താവ് ഗബ്രിയേല്‍ ജോലി കഴിഞ്ഞ് വൈകി വീട്ടിലേക്ക് എത്തുന്നതും ആലിഷ്യ അവന്റെ മുഖത്ത് അഞ്ച് തവണ വെടിവയ്ക്കുന്നു, പിന്നീട് ഒരക്ഷരം മിണ്ടാതിരിക്കുന്നു. സംസാരിക്കാനോ ഏതെങ്കിലും തരത്തിലുള്ള വിശദീകരണം നല്‍കാനോ ആലിഷ്യ തയ്യാറാവുന്നില്ല എന്ന വസ്തുത ഒരു ഗാര്‍ഹികദുരന്തത്തെ അത്യന്തം നിഗൂഢമാക്കി മാറ്റുന്നു. ഈ സംഭവങ്ങളുടെയൊക്കെ നിഗൂഢത അനാവരണം ചെയ്യാനായി തിയോ ഫാബര്‍ നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ അപ്രതീക്ഷിതവും ഭയാനകവുമായ ഒരു പാതയിലേക്ക് അയാളെ നയിക്കുന്നു. ‘സൈലന്റ് പേഷ്യന്റ്’. അലക്സ് മൈക്കലീഡിസ്. ഡിസി ബുക്സ്. വില 308 രൂപ.

https://dailynewslive.in/ ജോലിക്കിടെ അല്‍പം മ്യൂസിക് ആയാലോ? പാട്ട് കേട്ട് എങ്ങനെ പണിയെടുക്കാനാകുമെന്നാകും പലരും ചിന്തിക്കുക. എന്നാല്‍ ചില സംഗീതം നിങ്ങളുടെ ശ്രദ്ധയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. 196 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. നാല് വിവിധ തരം സംഗീതത്തിലൂടെ ആളുകളെ കടത്തിവിടുകയും അവരുടെ ഉല്‍പ്പാദനക്ഷമത വിലയിരുത്തുകയും ചെയ്തു. ഇതില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത വര്‍ക്ക്ഫ്ലോ സംഗീതം ആളുകളില്‍ മാനസികാവസ്ഥയും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയതായി പിഎല്‍ഒഎസ് വണ്ണില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മിതമായ ടെമ്പോയില്‍ വ്യക്തമായ താളത്തില്‍ ലളിതവും വരികളില്ലാത്തതുമായി ഈണങ്ങള്‍ ആണ് വര്‍ക്ക് ഫ്ലോ സംഗീതം. 196 പേരില്‍ നടത്തിയ പഠനത്തില്‍ 74 ശതമാനം ആളുകളുടെയും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിലും വര്‍ക്ക് ഫ്ലോ സംഗീതം വിജയിച്ചതായി പഠനത്തില്‍ കണ്ടെത്തി. ഡീപ് ഫോക്കസ്. സംഗീതം കൂടുതല്‍ മിനിമലിസ്റ്റായിരുന്നു. വേഗത കുറഞ്ഞ ടെമ്പോയും പതിഞ്ഞ താളവുമാണ് ഡീപ് ഫോക്കസ് സംഗീതത്തിന്. എന്നാല്‍ വര്‍ക്ക്ഫ്ലോ സംഗീതം കുറച്ചു കൂടി മികച്ചതായി കണ്ടെത്തി. പോപ്പ് സംഗീതം പോലെ ഉയര്‍ന്ന ബീറ്റുകളുള്ള സംഗീതം ശ്രദ്ധ വ്യതിചലിപ്പിക്കുന്നതായും പഠനത്തില്‍ ചൂണ്ടിക്കാട്ടി. സംഗീതം ഊര്‍ജ്ജവും പോസിറ്റീവ് വികാരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിലൂടെ വൈജ്ഞാനിക പ്രകടനം മെച്ചപ്പെടുത്തുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.60, പൗണ്ട് – 109.15. യൂറോ – 90.41, സ്വിസ് ഫ്രാങ്ക് – 95.97, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.18, ബഹറിന്‍ ദിനാര്‍ – 229.78, കുവൈത്ത് ദിനാര്‍ -280.43, ഒമാനി റിയാല്‍ – 224.93, സൗദി റിയാല്‍ – 23.09, യു.എ.ഇ ദിര്‍ഹം – 23.58, ഖത്തര്‍ റിയാല്‍ – 23.74, കനേഡിയന്‍ ഡോളര്‍ – 60.92.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *