വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. ടൂറിസ്റ്റ് ബസ് വാളയാര്‍ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാന്‍റിന് സമീപത്ത് വച്ച് കാറിനെ മറികടക്കാന്‍ ശ്രമിക്കവേയാണ് കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലിടിച്ചത്.ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. സ്കൂള്‍ അധികൃതര്‍ യാത്രയുടെ വിവരങ്ങള്‍ ഗതാഗത വകുപ്പിനെ മുന്‍ കൂട്ടി അറിയിച്ചിരുന്നില്ല. അപകട സമയത്ത് ചാറ്റല്‍ മഴ പെയ്തിരുന്നു എന്നും ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നു എന്നുംദൃക്സാക്ഷികളും പറയുന്നു.
പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയപാതയിൽ സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത് ചിറ്റൂരിലെ കള്ളുവണ്ടിയെന്ന് ദൃക്സാക്ഷി. മറ്റുള്ളവരൊക്കെ നിർത്താതെ പോയി. കള്ളുവണ്ടിയുടെ ബാക്കിൽ എടുത്ത് കിടത്തിയാണ് കൊണ്ടുപോയത്. ഗുരുതരാവസ്ഥയിലായിരുന്നു എല്ലാവരും.” ദൃക്സാക്ഷിയുടെ വാക്കുകൾ. ”അപകടത്തിൽ ഏകദേശം 20 പേർക്കെങ്കിലും പരിക്കുണ്ട്. അഞ്ചുപേരുടെ നില ഗുരുതരമാണ്. ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ്.
വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷമാണ് വിനോദയാത്ര ഏറ്റത്.വിയർത്ത് ക്ഷീണിതനായാണ് ഡ്രൈവറെ ബസിൽ കണ്ടത്. സംശയം തോന്നിയതിനാൽ ശ്രദ്ധിച്ച് പോകണമെന്ന് വിനോദയാത്ര സംഘത്തിലെ കുട്ടിയുടെ അമ്മ ഷാൻ്റി ഡ്രൈവറോട് പറഞ്ഞു. ഭയക്കേണ്ടെന്നും രണ്ട് ഡ്രൈവർ ഉണ്ടെന്നും പറഞ്ഞു. കെഎസ്ആർടിസി ബസിന് ഒരാൾ കൈ കാണിച്ചപ്പോൾ പെട്ടന്ന് ബ്രേക്ക് ഇട്ടെന്നും പിന്നാലെ അമിതവേഗതയിൽ വന്ന ടൂറിസ്റ്റ് ബസിന് നിർത്താൻ പറ്റിയില്ലെന്നും രക്ഷപ്രവർത്തനത്തിന് എത്തിയവർ വ്യക്തമാക്കി.
കര്‍ണാടകയിൽ തുടരുന്ന ഭാരത് ജോഡോ യാത്രക്കൊപ്പം സോണിയ ഗാന്ധിയും .രണ്ട് ദിവസമായി മൈസൂരുവിൽ ക്യാമ്പ് ചെയ്യുന്ന സോണിയ ഗാന്ധി നാഗമംഗലയിലാണ് യാത്രയിൽ അണി ചേര്‍ന്നത് .മുൻപ് സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടികാഴ്ച നടത്തിയിരുന്നു. നിയമസഭാ തെരെഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കേ ഭിന്നിച്ച് നിൽക്കുന്ന സംസ്ഥാന നേതൃത്വത്തിൽ ഐക്യം കൊണ്ടുവരാനാണ് സോണിയ നേരിട്ട് ഇടപെട്ടത്. ഭാരത് ജോഡോ യാത്രയിലൂടെ കർണാടകയിൽ നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കുള്ള തുടക്കം കൂടിയാണീ യാത്ര.
പോപ്പുലർ ഫ്രണ്ട് നിരോധന വിഷയത്തിൽ മുസ്‍ലിം ലീഗിൽ രണ്ടഭിപ്രായമില്ലെന്ന് എം കെ മുനീർ എം.എൽ.എ. ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനകളെല്ലാം മറ്റൊരു പേരിൽ രംഗപ്രവേശം ചെയ്തിട്ടുണ്ട്. അതുകൊണ്ട് നിരോധനം പ്രയോജനമില്ലാത്ത കാര്യമാണ്. ആശയത്തെ ചെറുത്തുതോൽപ്പിക്കുകയാണ് വേണ്ടത്. തീവ്ര ചിന്താഗതിക്കാരെയും വർഗീയവാദികളെയും മുസ്ലിം ലീഗിന് വേണ്ട. എന്നാൽ ഇത്തരം സംഘടനകളിൽ പെട്ടുപോയ സാധാരണക്കാരായ ആളുകളുണ്ട്. അവരെ ആ ചിന്താഗതിയിൽനിന്ന് രക്ഷിച്ചെടുക്കേണ്ടതുണ്ടെന്നും മുനീർ പറഞ്ഞു.
പ്രസംഗത്തിനിടെ പള്ളിയിൽനിന്ന് വാങ്കുവിളി ഉയർന്നപ്പോൾ പ്രസംഗം നിർത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നടന്ന റാലിക്കിടെയാണ് സംഭവം. പ്രസംഗം തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴാണ് സമീപത്തെ പള്ളിയിൽ നിന്ന് വാങ്കുവിളി ഉയർന്നത്. പള്ളിയിൽ എന്താണ് നടക്കുന്നതെന്ന് ചോദിച്ച അമിത് ഷായോട് വാങ്കുവിളിക്കുന്നുണ്ടെന്ന് പറഞ്ഞു. അതോടെ അമിത് ഷാ പ്രസംഗം നിർത്തി. വാങ്ക് വിളി നിർത്തിയതിനു ശേഷം സദസ്സിനോട് ചോദിച്ചാണ് അമിത് ഷാ പ്രസംഗം തുടർന്നത്.
https://youtu.be/8lQ6yAZLGcI