S3 yt cover 1

https://dailynewslive.in/ വയനാടിനുള്ള കേന്ദ്രത്തിന്റെ വായ്പാ ഉപാധി മറികടക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കാനുള്ള റവന്യു വകുപ്പ് നടപടി അവസാന ഘട്ടത്തിലാണ്. വിലനിര്‍ണ്ണയം പൂര്‍ത്തിയാക്കി ഈ മാസം തന്നെ ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കും. ഗുണഭോക്താക്കളുടെ ആദ്യ ഘട്ട പട്ടികയില്‍ തീരുമാനമാക്കി മാര്‍ച്ചില്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടാനാണ് സര്‍ക്കാര്‍ നീക്കം. പുനരധിവാസത്തിന് തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിനോട് ചേര്‍ന്ന പൊതു ഗതാഗത സൗകര്യത്തിനും പൊതു കെട്ടിടങ്ങള്‍ക്കും അടക്കം 16 പദ്ധതികള്‍ക്കാണ് കേന്ദ്രം വായ്പ അനുവദിച്ചിട്ടുള്ളത്. കേന്ദ്ര വായ്പാ വിനിയോഗ നടപടികള്‍ വിലയിരുത്താന്‍ വൈകീട്ട് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.

https://dailynewslive.in/ കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞാല്‍ അഭിമാനിക്കുക മലയാളികള്‍ ഒന്നടങ്കം ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഒരു എംപിക്ക് പോലും കേരളത്തെക്കുറിച്ച് നല്ലത് പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നും എന്തൊരു സൈബര്‍ ആക്രമണമാണ് ശശി തരൂരിന് നേരെ ഉണ്ടാകുന്നതെന്നും മന്ത്രി റിയാസ് പ്രതികരിച്ചു. കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞതിന് വിലക്ക് നേരിടുകയാണ് തരൂരെന്നും കേരള വിരുദ്ധ കോണ്‍ഗ്രസ്സ് ആയി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് മാറിയെന്നും മന്ത്രി പറഞ്ഞു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 16 ലെ വിജയി :പ്രവീണ്‍, പാണ്ടനാട് വെസ്റ്റ് പി.ഒ, ചെങ്ങന്നുര്‍, ആലപ്പുഴ*

https://dailynewslive.in/ തെറ്റായ കണക്കുകള്‍ കൊണ്ട് ഏച്ചുകെട്ടിയ വിവരങ്ങളിലാണ് സര്‍ക്കാര്‍ മേനി നടിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരളത്തില്‍ 3 ലക്ഷം വ്യവസായങ്ങള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ട് ശരിയാകണമെങ്കില്‍ ഓരോ നിയോജക മണ്ഡലത്തിലും കുറഞ്ഞത് 2,000 സ്ഥാപനങ്ങള്‍ വരണമെന്നും ഇത്രയും സംരംഭങ്ങളിലൂടെ സംസ്ഥാനത്തേക്കു വന്ന നിക്ഷേപം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.

https://dailynewslive.in/ കേന്ദ്രത്തില്‍ മോദിയേയും സംസ്ഥാനത്ത് വ്യവസായ വകുപ്പിനെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടപടിയെടുക്കില്ല. പ്രസ്താവനകളിലെ അതൃപ്തി തരൂരിനെ അറിയിച്ച നേതൃത്വം കേരള സര്‍ക്കാരിന്റെ കണക്കുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ധരിപ്പിച്ചു. ഹൈക്കമാന്‍ഡുമായി ഏറെക്കാലമായി അകലം പാലിക്കുന്ന തരൂരിന് അച്ചടക്ക നടപടിയിലൂടെ ആയുധം നല്‍കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.

https://dailynewslive.in/ ശശി തരൂരിന്റെ ലേഖനം സ്വാഗതം ചെയ്ത സിപിഎം നേതാക്കളെ പരിഹസിച്ച് മാത്യു കുഴല്‍നാടന്‍. തരൂര്‍ വലിയ വിപ്ലവകാരിയാണെന്നും തരൂരിന്റെ ലേഖനം കേരളം ചര്‍ച്ച ചെയ്യണം എന്ന് വരെ സിപിഎം പറഞ്ഞുവെന്നും ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥി എന്ന നിലയില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എന്നാല്‍ ലേഖനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്‌*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ശശിതരൂര്‍ രാഷ്ട്രീയം നോക്കി അഭിപ്രായം പറയുന്ന ആളല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ഉള്ള സത്യം അദ്ദേഹത്തിന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണെന്നും അത് ഇത്രയും വലിയ ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അദ്ദേഹത്തെ കൊല്ലാന്‍ കൊടുവാളുമായി കോണ്‍ഗ്രസുകാരെല്ലാം ഇറങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കില്‍ അത് മറ്റുള്ളവര്‍ തെളിയിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭരണപക്ഷം എന്ത് നല്ലത് ചെയ്താലും അതിനെ എതിര്‍ക്കുക എന്നത് പ്രതിപക്ഷത്തിന്റ് സ്വഭാവിക ശൈലിയാണ്. പക്ഷെ നല്ലത് ചെയ്താല്‍ നല്ലതെന്ന് പറയണം അതാണ് പരിഷ്‌കൃത സംസ്‌കാരമെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ പാര്‍ട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂര്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്നും കെ മുരളീധരന്‍. തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണെന്നും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണമെന്നും നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ തരൂര്‍ മറന്നുവെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

https://dailynewslive.in/ കേരളത്തില്‍ ഇനിയും പിണറായി തന്നെ ഭരണത്തില്‍ വരുമെന്നും നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സാധ്യത ഇടതുപക്ഷത്തിന് തന്നെയാണെന്നും വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രി കസേരയ്ക്ക് കോണ്‍ഗ്രസ് മോഹിക്കണ്ടെന്നും മുഖ്യമന്ത്രി മോഹികളായി കോണ്‍ഗ്രസില്‍ ഒരുപാട് പേരുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇനി അങ്ങനെ മോഹിക്കണ്ടെന്നും വെള്ളപള്ളി കൂടിച്ചേര്‍ത്തു.

*

class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ താര സംഘടനയായ അമ്മയുടെ ഭാരവാഹി ജയന്‍ ചേര്‍ത്തല നടത്തിയ വാര്‍ത്ത സമ്മേളനത്തിനെതിരെ നിര്‍മാതാക്കളുടെ സംഘടന. നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ടപരാതി നല്‍കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു. നേരത്തെ സിനിമ രംഗത്തെ തര്‍ക്കത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെയും അതിന്റെ ഭാരവാഹി നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരെയും ജയന്‍ ചേര്‍ത്തല പ്രതികരിച്ചിരുന്നു.

https://dailynewslive.in/ ചാലക്കുടി ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ റിജോ ആന്റണി മോഷണം നടത്തുന്നതിന് തൊട്ടുമുമ്പുള്ള ദിവസം അമ്പു തിരുനാളില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ അമ്പുതിരുനാള്‍ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ റിജോ ആന്റണി നൃത്തം ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്. മോഷണശേഷം ജാക്കറ്റ് മാറ്റി ടീ ഷര്‍ട്ട് ധരിച്ച് സ്‌കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

https://dailynewslive.in/ ചാലക്കുടി പോട്ട ബാങ്ക് കൊള്ള കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് , മോഷണം പോയ പന്ത്രണ്ട് ലക്ഷം രൂപ കണ്ടെത്തി. പ്രതി റിജോ ആന്റണിയെ ഇന്നലെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് 12 ലക്ഷം കണ്ടെത്തിയത്. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നായിരുന്നു പ്രതിയുടെ ആദ്യമൊഴി. ഇന്നലെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. കവര്‍ച്ച നടന്ന് മൂന്നാം ?ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

https://dailynewslive.in/ ബലാത്സംഗക്കേസില്‍ നടന്‍ സിദിഖിനെതിരെ പൊലീസ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പരാതിക്കാരിയുടെ മൊഴി തെളിയിക്കാനുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുണ്ടെന്ന് പ്രത്യേക സംഘം അറിയിച്ചു. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.

https://dailynewslive.in/ നടന്നുപോകുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ നിന്നും ഇരുമ്പ് ക്ലാമ്പ് ഇളകി തലയില്‍ വീണ് പരിക്കേറ്റതായി പരാതി. തിരുവനന്തപുരം വിഴിഞ്ഞം അടിമലത്തുറ അമ്പലത്തുംമൂല സ്വദേശി വി. റിച്ചാര്‍ഡ് ആണ് വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയത്. വീടിന് സമീപത്തെ പോസ്റ്റില്‍ നിന്നുമാണ് ഇരുമ്പ് ക്ലാമ്പ് വീണതെന്നാണ് പരാതി. കെഎസ്ഇബിയുടെ അശ്രദ്ധ കാരണമാണ് അപകടം പറ്റിയതെന്നും, മത്സ്യതൊഴിലാളിയായ തനിക്ക് ചികിത്സ കഴിയുന്നതു വരെ മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാത്തതിനാല്‍ നഷ്ടപരിഹാരം ലഭിക്കണമെന്നും കാണിച്ചാണ് വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

https://dailynewslive.in/ കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചു വിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥര്‍ക്കു ശമ്പളം നല്‍കുന്നത് ജനങ്ങള്‍ക്കു സേവനം നല്‍കാനാണ്. കൈക്കൂലി വാങ്ങാതെ ജനങ്ങള്‍ക്കു സേവനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് താനും മന്ത്രി ബിന്ദുവും അടക്കമുള്ള ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും എക്‌സലന്‍സി അവാര്‍ഡ് സമര്‍പ്പണവും നിര്‍വഹിച്ചു.

https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ചികിത്സയ്ക്കായി എത്തുന്ന രോഗികളെ മറ്റു സ്വകാര്യ ആശുപത്രികളിലേക്കും മറ്റു ജില്ലകളിലെ മെഡിക്കല്‍ കോളജുകളിലേക്കും അയക്കുന്നതായി പരാതി. കാന്‍സര്‍ റേഡിയേഷന്‍ ചികിത്സയ്ക്കായി ഉള്ള രണ്ടു ഉപകരണങ്ങളില്‍ ഒന്ന് കേടായതിന്റെ അറ്റകുറ്റപ്പണി വൈകുന്നതാണ് പ്രശ്നം.

https://dailynewslive.in/ മലപ്പുറം ഒഴൂരില്‍ മഹാരാഷ്ട്ര സ്വദേശിയെ തട്ടികൊണ്ടുപോയി സ്വര്‍ണകവര്‍ച്ച നടത്തിയ കേസില്‍ പ്രധാന പ്രതി പൊലീസ് പിടിയിലായി.ആതവനാട് സ്വദേശി ഫൈസലാണ് പൊലീസ് പിടിയിലായത്. കേസില്‍ എട്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ജ്വല്ലറികളിലേക്ക് മൊത്തമായി സ്വര്‍ണം വിതരണം ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശിയായ മഹേന്ദ്ര സിങ് റാവു എന്നായാളെയാണ് ഏഴംഗ സംഘം അക്രമിച്ച് തട്ടികൊണ്ടുപോയി ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നത്.

https://dailynewslive.in/ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ എറണാകുളം റീജ്യണല്‍ ഓഫീസിലെ ജീവനക്കാരനെ മേലുദ്യോഗസ്ഥര്‍ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എറണാകുളം റീജ്യണല്‍ ഓഫീസിലെ ഡിജിഎം നിതീഷ് കുമാര്‍ സിന്‍ഹ, എജിഎം കശ്മീര്‍ സിങ് എന്നിവരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ദളിത് വിഭാഗക്കാരനായ ബാങ്ക് ജീവനക്കാരനെ വര്‍ഷങ്ങളായി അധിക്ഷേപിക്കുകയാണെന്നാണ് പരാതി.

https://dailynewslive.in/ പെരുനാട്ടെ സിഐടിയു പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍. ഒളിവില്‍ പോയ അഞ്ച് പേര്‍ക്കായി അന്വേഷണം തുടരുന്നു. ജിതിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. ആരോപണം തള്ളിയ ബിജെപി ജില്ലാ നേതൃത്വം, പ്രതികള്‍ സിപിഎം-ഡിവൈഎഫ്ഐ ബന്ധമുള്ളവരാണെന്ന് തിരിച്ചടിച്ചു.

https://dailynewslive.in/ കുവൈത്തില്‍ മനുഷ്യക്കടത്ത്, പണം ഈടാക്കി റെസിഡന്‍സി കച്ചവടം എന്നീ കുറ്റകൃത്യങ്ങള്‍ക്ക് നാല് പേര്‍ അറസ്റ്റില്‍. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് സെര്‍ച്ച് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വഴിയാണ് ഒരു കുവൈത്തി പൗരന്‍, ഒരു ചൈനീസ് പൗരന്‍, രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാര്‍ എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

https://dailynewslive.in/ ദില്ലി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് 4.30 ന് രാംലീല മൈതാനത്ത് നടക്കും. നിയമസഭാ കക്ഷി യോഗം ബുധനാഴ്ച വൈകീട്ട് ചേരും. ഇന്ന് ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏകോപന ചുമതല ജന സെക്രട്ടറിമാരായ തരുണ്‍ ചുഗിനും, വിനോദ് താവടെയ്ക്കും നല്‍കി. പര്‍വേഷ് വര്‍മ, വിജേന്ദര്‍ ഗുപ്ത, സതീഷ് ഉപാധ്യായ, വനിതാ നേതാക്കളായ രേഖ ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണ് അന്തിമ പട്ടികയിലുള്ളത്.

https://dailynewslive.in/ ദില്ലിയില്‍ പുലര്‍ച്ചെ 5.36 നു റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ദില്ലി വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവയിലാണെന്ന് വിദഗ്ധര്‍ അറിയിച്ചു. ഇവിടെയുള്ള ദുര്‍ഗഭായി ദേശ്മുഖ് കോളേജിന് അഞ്ചു കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നും നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും വിദഗ്ധര്‍ അറിയിച്ചു.

https://dailynewslive.in/ ദില്ലിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 8.02ന് ബിഹാറിലെ സിവാനിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ വ്യാജ വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് മഹാകുംഭമേളയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതില്‍ നടപടിയുമായി യുപി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റുകളിലൂടെ കിംവദന്തികള്‍ പ്രചരിപ്പിച്ച 54 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചു.

https://dailynewslive.in/ എയര്‍ ഇന്ത്യഎക്സ്പ്രസ് വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. മസ്‌കറ്റിലേയ്ക്ക് ഇന്ന് രാവിലെ 8.45 പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതിലാണ് പ്രതിഷേധം. രാവിലെ അഞ്ചു മണിക്ക് വിമാനത്താവളത്തിലെത്തിയപ്പോഴാണ് വൈകിട്ട് ആറിനു മാത്രമെ വിമാനം പുറപ്പെടുവെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു.

https://dailynewslive.in/ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. തലസ്ഥാന നഗരമായ റിയാദിലും ചുറ്റുമുള്ള മറ്റ് പ്രവിശ്യകളിലും വെള്ളം കയറുന്നതിനാല്‍ അടിയന്തിര പ്രതികരണ സംവിധാനം നടപ്പാക്കിയിട്ടുള്ളതായി മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്യുമെന്ന് അധികൃതര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.

https://dailynewslive.in/ പ്രധാനമന്ത്രിയെ പരിഹസിക്കുന്ന കാര്‍ട്ടൂണിന്റെ പേരില്‍ തമിഴ് വാരിക ‘വികടനെ’ വിലക്കിയ നടപടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും സൈറ്റ് ബ്ലോക്ക് ചെയപ്പെട്ടതിന്റെ കാരണം അറിയണമെന്നും മാണിക്കം ടാഗോര്‍ എംപി പറഞ്ഞു. കേന്ദ്ര നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഇന്ന് ഇന്ത്യയിലെത്തും. ദില്ലിയില്‍ എത്തുന്ന അദ്ദേഹത്തോടൊപ്പം മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട പ്രതിനിധി സംഘവും ഉണ്ടാകും. രാഷ്ട്രപകതി ദ്രൗപതി മുര്‍മുവുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമീര്‍ കൂടിക്കാഴ്ച നടത്തും.

https://dailynewslive.in/ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കടുപ്പിക്കാന്‍ നാളെ ഡിഎംകെ സഖ്യത്തിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ പ്രതിഷേധം സംഘടിപ്പിക്കും. നയത്തിന്റെ മറവില്‍ ഹിന്ദി അടിച്ചേല്പിക്കാന്‍ ശ്രമമെന്നാണ് ഡിഎംകെയുടെ വാദം. ദ്വിഭാഷാ പദ്ധതിയില്‍ മാറ്റം വേണ്ടെന്ന എ.ഐ.എ.ഡി.എം.കെയുടെ നിലപാടും വിഷയത്തില്‍ ഡിഎംകെക്ക് ആശ്വാസമായിരിക്കുകയാണ്.

https://dailynewslive.in/ ഇസ്രായേലിന് 2000 പൗണ്ട് ഭാരമുള്ള ബോംബുകള്‍ വിതരണം ചെയ്യുന്നതിനുള്ള താല്‍ക്കാലിക വിലക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചിന് പിന്നാലെ ബോംബുകള്‍ എത്തിയതായി ഇസ്രായേല്‍ അറിയിച്ചു. ഗാസയിലെ സാധാരണ ജനങ്ങളെ ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് ബൈഡന്‍ ഭരണകൂടമാണ് ഇസ്രായേലിന് 2,000 പൗണ്ട് ബോംബുകള്‍ വിതരണം ചെയ്യുന്നത് തടഞ്ഞത്.

https://dailynewslive.in/ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മത്സരവേദികളില്‍ ഇന്ത്യന്‍ പതാക ഇല്ലാത്തതിനെക്കുറിച്ച് വിവാദം. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാനില്ലാത്തതു കാരണമാണ് ഇന്ത്യന്‍ പതാക കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ വെക്കാത്തതെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അനൗദ്യോഗിക വിശദീകരണം. സുരക്ഷാപരമയ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യന്‍ നിലപാടിനെത്തുര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ ദുബായിലാണ് നടത്തുന്നത്.

https://dailynewslive.in/ കേരളത്തിലെ സ്വര്‍ണ വില ഇന്നും ഉയരങ്ങളിലേക്ക്. സ്വര്‍ണ വില ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7,940 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണ വില 400 രൂപ കൂടി 63,520 രൂപയിലുമെത്തി. ശനിയാഴ്ച പവന് 800 രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ വര്‍ധന. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6,535 രൂപ എന്ന നിലയിലാണ്. വെള്ളിവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 107 രൂപയില്‍ തുടരുന്നു. അമേരിക്കന്‍ ഡോളര്‍ ഇന്‍ഡെക്‌സ് രണ്ടുമാസത്തെ താഴ്ന്ന നിലയില്‍ എത്തിയതാണ് ഇന്നത്തെ സ്വര്‍ണവിലയെ സ്വാധീനിച്ചതെന്നാണ് വിലയിരുത്തല്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങളെക്കുറിച്ചുള്ള ആശങ്കയും വര്‍ധനക്ക് കാരണമായി. സ്വര്‍ണ വില പവന് 63,520 രൂപയാണെങ്കിലും ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കണം. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 68,750 രൂപയാകും.

https://dailynewslive.in/ പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മാതൃ കമ്പനിയായ മെറ്റ. കമന്റുകള്‍ ‘ഡിസ്ലൈക്ക്’ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. ഫീച്ചര്‍ എന്ന് പുറത്തിറക്കുമെന്നതിനെ കുറിച്ച് ഔദ്യോഗിക വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കമന്റ് വിഭാഗത്തിലെ ലൈക്ക് ഹാര്‍ട്ടിന് അടുത്തായി താഴേക്കുള്ള ആരോ അടയാളം കാണുന്നതായി നിരവധി ഉപയോക്താക്കള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മറ്റൊരു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലെ ഡൗണ്‍വോട്ട് ബട്ടണിന് സമാനമായാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക എന്നാണ് പ്രാഥമിക നിഗമനം. പുതിയ ഫീച്ചറിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആളുകള്‍ക്ക് ആ പ്രത്യേക കമന്റ് നല്ലതല്ലെന്ന് തോന്നിയാല്‍ ഇതുസംബന്ധിച്ച് സ്വകാര്യമായി സൂചന നല്‍കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. പിന്നീട്, മികച്ച അനുഭവം സൃഷ്ടിക്കാന്‍ സഹായിക്കുന്നതിന് ഈ കമന്റുകള്‍ കമന്റ് വിഭാഗത്തില്‍ താഴേക്ക് നീക്കുന്നതും പരീക്ഷിച്ചേക്കാം.

https://dailynewslive.in/ കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച് വി എസ് സനോജ് സംവിധാനം ചെയ്യുന്ന ‘അരിക്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. 1960കളില്‍ തുടങ്ങി ഇന്നത്തെ കാലഘട്ടം വരെ ഒരു തൊഴിലാളി കുടുംബത്തിന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് അരിക്. സെന്തില്‍ കൃഷ്ണ, ഇര്‍ഷാദ് അലി, ധന്യ അനന്യ, റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രന്‍, സിജി പ്രദീപ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. സൈന മൂവിസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. നിരവധി സിനിമ പ്രവര്‍ത്തകര്‍ ടീസര്‍ പങ്കുവച്ചു. 1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന സമയത്താണ് കുന്നംകുളത്തെ ഒരു ഗ്രാമത്തില്‍ കോരന്‍ എന്ന തൊഴിലാളിയുടെ മകനായി ശങ്കരന്‍ ജനിക്കുന്നത്. പിന്നീട് അയാളുടെ ജീവിതത്തിലൂടെയാണ് അരിക് സഞ്ചരിക്കുന്നത്. ശങ്കരന്റെ മകള്‍ ശിഖയുടെ ജീവിത വിജയത്തിലൂടെയാണ് ഈ യാത്ര പൂര്‍ണമാകുന്നത്. ഈ മാസം 28ന് അരിക് തിയറ്ററുകളിലേക്ക് എത്തും. വി എസ് സനോജ്, ജോബി വര്‍ഗീസ് എന്നിവരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിട്ടുള്ളത്.

https://dailynewslive.in/ ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ഫെബ്രുവരി ഇരുപത്തിയൊന്നിന് ആശീര്‍വാദ് സിനിമാസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, ദിലീപ് മേനോന്‍, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. കിംഗ്സ്മെന്‍ എല്‍എല്‍പിയുടെയും സ്‌കന്ദ സിനിമാസിന്റെയും ബാനറില്‍ സുനില്‍ ജെയിന്‍, സജിവ് സോമന്‍,പ്രകാഷലി ജെയിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രാജേഷ് വൈ വി, അനൂപ് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നെഴുതുന്നു. വിനായക് ശശികുമാര്‍, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് സാം സി എസ് സംഗീതം പകരുന്നു.

https://dailynewslive.in/ 2025 ഫെബ്രുവരി 14നാണ് രാജ്യവ്യാപകമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ബിഇ 6, എക്സ്ഇവി 9ഇ ഇലക്ട്രിക് എസ്യുവികള്‍ക്കുള്ള ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ, രണ്ട് മോഡലുകളും ആകെ 30,179 ഓര്‍ഡറുകള്‍ നേടി, ഇവി വിഭാഗത്തില്‍ ഒരു പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. മൊത്തം ഓര്‍ഡറുകളുടെ 56 ശതമാനം പ്രീ-ബുക്കിംഗുകള്‍ എക്സ്ഇവി 9ഇ ന് ലഭിച്ചു, ബാക്കി 44 ശതമാനം ബിഇ 6 നുള്ളതാണ്. വലിയ 79 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കില്‍ മാത്രം ലഭ്യമായ ടോപ്പ്-എന്‍ഡ് പാക്ക് ത്രീ വേരിയന്റിന് ഉയര്‍ന്ന ഡിമാന്‍ഡാണ്, മൊത്തം ബുക്കിംഗുകളുടെ 73 ശതമാനവും. പാക്ക് ത്രീ വേരിയന്റിന്റെ ഡെലിവറികള്‍ മാര്‍ച്ച് പകുതിയോടെ ആരംഭിക്കുമെന്നും പാക്ക് ത്രീ സെലക്ട്, പാക്ക് ടു എന്നിവ യഥാക്രമം ജൂണ്‍, ജൂലൈ മാസങ്ങളില്‍ വാങ്ങുന്നവര്‍ക്ക് കൈമാറുമെന്നും കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. പാക്ക് വണ്‍ എബൗവ്, പാക്ക് വണ്‍ എന്നിവയുടെ ഡെലിവറികള്‍ ഓഗസ്റ്റില്‍ ആരംഭിക്കും.

https://dailynewslive.in/ ഭൂമിയിലെ ഏറ്റവും നല്ല കുട്ടിയെ കണ്ടെത്തുവാന്‍ ദൈവം അയച്ച തായിരുന്നു ആ മാലാഖയെ തൂമഞ്ഞിന്‍ ചിറകുകളുമായി, തൊങ്ങലു കള്‍ തൂങ്ങുന്ന ഉടുപ്പുമായി സ്വര്‍ഗത്തില്‍നിന്നുമെത്തിയ മാലാഖയുടെ അന്വേഷണം അവസാനിച്ചത് നന്ദനമോളിലാണ്. എന്നാല്‍, മാലാഖ യുടെ നക്ഷത്രത്തലയുള്ള മാന്ത്രികവടികൊണ്ട് നന്ദന ഒരു കുറുമ്പൊ പ്പിച്ചു. ദേഹത്തു സ്പര്‍ശിച്ചാല്‍ ആരേയും ചെറുതാക്കുന്ന വടി യാണതെന്ന് അവള്‍ അറിഞ്ഞിരുന്നില്ല! വിരലോളമായ നന്ദനയ്ക്ക് പഴയ രൂപത്തിലേക്കെത്തണമെങ്കില്‍ പിന്നിടേണ്ടതോ ഒരു ചാന്ദ്ര മാസവും. അങ്ങനെ, പൗര്‍ണമി മുതല്‍ പൗര്‍ണമി വരെയുള്ള നന്ദനമോളുടെ ‘വനവാസ’ത്തിന്റെ കഥയാണിത്. ‘പൗര്‍ണമി മുതല്‍ പൗര്‍ണമി വരെ’. ശ്രീജിത്ത് മൂത്തേടത്ത്. എച്ആന്‍ഡ്സി ബുക്സ്. വില 199 രൂപ.

https://dailynewslive.in/ എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ശരീരത്തെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ ഡി. രോഗപ്രതിരോധ പ്രവര്‍ത്തനത്തിലും ഇത് പങ്ക് വഹിക്കുന്നു. കാരണം ഇത് ശരീരത്തെ അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാനും വിറ്റാമിന്‍ ഡി സഹായിക്കുന്നു. പ്രായവും ആരോഗ്യസ്ഥിതിയും അനുസരിച്ച് വിറ്റാമിന്‍ ഡിയ്ക്കുള്ള പ്രതിദിന അളവ് വ്യത്യാസപ്പെട്ടിരിക്കാം. എന്നാല്‍ ഈ പോഷകം പ്രധാനമാണെങ്കിലും അമിതമായി ശരീരത്തിലെത്തുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. അമിതമായ വിറ്റാമിന്‍ ഡി കഴിക്കുന്നതിന്റെ ഏറ്റവും ഗുരുതരമായ അപകടങ്ങളിലൊന്നാണ് ഹൈപ്പര്‍കാല്‍സെമിയ, രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് അപകടകരമാംവിധം ഉയര്‍ന്നുവരുന്ന അവസ്ഥയാണ്. ഓക്കാനം, ഛര്‍ദ്ദി, ബലഹീനത, ക്ഷീണം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, ദാഹം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, പേശി വേദന, എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. രക്തത്തിലെ അമിതമായ കാല്‍സ്യം വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കും. ഇത് വൃക്കയിലെ കല്ലുകള്‍ അല്ലെങ്കില്‍ നെഫ്രോകാല്‍സിനോസിസ് എന്നിവയിലേക്ക് നയിക്കുന്നു. ഇത് മൂത്രത്തില്‍ രക്തം കാണുക, ഇടയ്ക്കിടെയുള്ള മൂത്രനാളി അണുബാധ, വൃക്കകളുടെ പ്രവര്‍ത്തനം കുറയല്‍, വൃക്കതകരാര്‍ എന്നിവയ്ക്ക് കാരണമാകും. രക്തത്തിലെ വളരെയധികം കാല്‍സ്യം ധമനികളില്‍ അടിഞ്ഞുകൂടുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ഹൃദയാഘാതം, സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഗുരുതരമായ വിറ്റാമിന്‍ ഡി വിഷാദവും ഉത്കണ്ഠയും, മാനസികാവസ്ഥയും ഉറക്കമില്ലായ്മയും പോലുള്ള മാനസികവും വൈജ്ഞാനികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.83, പൗണ്ട് – 109.38. യൂറോ – 91.01, സ്വിസ് ഫ്രാങ്ക് – 96.47, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.23, ബഹറിന്‍ ദിനാര്‍ – 230.44, കുവൈത്ത് ദിനാര്‍ -281.50, ഒമാനി റിയാല്‍ – 225.55, സൗദി റിയാല്‍ – 23.15, യു.എ.ഇ ദിര്‍ഹം – 23.64, ഖത്തര്‍ റിയാല്‍ – 23.91, കനേഡിയന്‍ ഡോളര്‍ – 61.22.