ഗവ. നഴ്സിങ് കോളേജിലെ റാഗിങ്ങില്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ
ഹമീദ്. നിലവിൽ ഒരു കുട്ടിയുടെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും കൂടുതൽ ഇരകളുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണെന്നും അതിനുള്ള നടപടി വ്യാഴാഴ്ച തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ ദൃശ്യം ഏത് ഫോണിലാണ് പകർത്തിയതെന്ന കാര്യത്തിലും ശാസ്ത്രീയമായ അന്വേഷണം നടക്കും. പ്രതികളായ അഞ്ചുപേരുടെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട് അതും ശാസ്ത്പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ രാഘവൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള നിർദേശങ്ങളും ഇതുസംബന്ധിച്ച യുജിസിയുടെ ചട്ടവും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവ. നഴ്സിങ് കോളേജിലെ റാഗിങ്ങില്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി
![ഗവ. നഴ്സിങ് കോളേജിലെ റാഗിങ്ങില്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി 1 Untitled design 2025 02 13T155713.384](https://dailynewslive.in/wp-content/uploads/2025/02/Untitled-design-2025-02-13T155713.384-1200x675.jpg)