പുതുബാബേല്, ആരാണ് സര് ഭീകരന്, ഇന്നലെയുടെ ബിനാമി, പേടിഫാക്ടറി ബാംഗ്ലൂര്‍ യൂണിറ്റ്, ആദിമം, പ്രാണമോഷണം, ഗ്രൗണ്ട് സീറോയിലെ നോട്ടങ്ങള്‍, ദേവപ്രയാഗയിലെ സംഭവം, ബാമിയാനിലെ ബുദ്ധന്മാരുടെ ശേഷിപ്പുകള്‍, സര്വ്വരാത്രി, കൂര്‍മ്മം, വില്യം തോക്കുപദേശി… തുടങ്ങി മനുഷ്യനുള്‍പ്പെടെ സര്വ്വചരാചരജീവിതങ്ങളുടെയും നാനോഖണ്ഡമെങ്കിലുമായിത്തീരുന്ന രചനകള്‍. ജനിമൃതിസമസ്യയും പ്രകൃതിയും പ്രണയവും യുദ്ധവും സമാധാനവും ആത്യന്തിക സ്വാതന്ത്ര്യവും തീവ്രവാദവും മാരകദേശീയതയും വര്‍ഗ്ഗീയതയും പകയും മഹാവ്യഥയുമെല്ലാമെല്ലാം ചുട്ടുപൊള്ളിക്കുകയോ കൊടുംതണുപ്പാല് മരവിപ്പിക്കുകയോ ചെയ്തുകഴിഞ്ഞ താളുകള്‍… കെ ജി എസ്സിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം. ‘കൂര്‍മ്മം’. മാതൃഭൂമി. വില 144 രൂപ.