ഏറ്റവും പുതിയ കാലത്തിന്റെയും ഇനിയും ഉരുത്തിരിയുന്ന കാലത്തിന്റെയും നാഡിമിടിപ്പ് അറിഞ്ഞാണ് ദീപു കഥകള്‍ പറയുന്നത്. അപ്പോഴും വള്ളുവനാടന്‍ മണ്ണില്‍ ചുവടുകള്‍ അമര്ത്തിനില്ക്കുന്നു ഈ ചിരികള്‍ ഒരു ഇടവേളയ്ക്കുശേഷം മലയാളസിനിമയുടെ തിരശ്ശീലയില്‍ ലളിതഹാസ്യത്തിന്റെ തിരകള്‍ സൃഷ്ടിച്ച കുഞ്ഞിരാമായണ ത്തിന്റെയും ഗുരുവായുരമ്പല നടയിലിന്റെയും പേരില്ലൂര്‍ പ്രീമിയര്‍ ലീഗിന്റെയും കഥാകാരന് ചിരി തന്റെ എഴുത്തിന്റെ ധമനികളിലോടുന്ന ജീവനോര്ജമാണ്. ‘അരക്കിണ്ണം കുളിര്’. ദീപു പ്രദീപ്. ഡിസി ബുക്സ്. വില 189 രൂപ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan