അനുപമ പരമേശ്വരനും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘പര്‍ദ്ദ’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്നതാകും സിനിമയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പര്‍ദ്ദ ഉടന്‍ തിയറ്ററുകളില്‍ എത്തും. ‘പര്‍ദ്ദ: ഇന്‍ ദ നെയിം ഓഫ് ലവ്’ എന്നാണ് ചിത്രത്തിന്റെ പൂര്‍ണമായ പേര്. പ്രവീണ്‍ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രം, ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിര്‍മാണ സംരംഭം കൂടിയാണ്. പര്‍ദ്ദയില്‍ നടി സംഗീതയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദര്‍ശനയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ദില്ലി, ഹിമാചല്‍ പ്രദേശ്, ഗ്രാമീണ പ്രദേശങ്ങള്‍ എന്നിവ പ്രധാന ലൊക്കേഷനുകളായ ‘പര്‍ദ്ദ’യുടെ ഷൂട്ടിംഗ് മെയില്‍ ഹൈദരാബാദില്‍ പൂര്‍ത്തിയായിരുന്നു. വനമാലിയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. പൂജിത ശ്രീകാന്തിയും പ്രഹാസ് ബൊപ്പുടിയുംമാണ് തിരക്കഥ.