ഈ വര്‍ഷം ചൈനീസ് ഇവി കമ്പനിയായ ബിവൈഡിയില്‍ നിന്നുള്ള ആദ്യത്തെ പ്രധാന ഉല്‍പ്പന്ന ലോഞ്ചാണ് ബിവൈഡി സീലിയന്‍ 7. ദില്ലിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഭാരത് മൊബിലിറ്റി ഷോയില്‍ ഇലക്ട്രിക് കൂപ്പെ എസ്യുവി ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു. 70,000 രൂപ ടോക്കണ്‍ തുകയില്‍ പുതിയ ബിവൈഡി ഇവിയുടെ ബുക്കിംഗും കമ്പനി ആരംഭിച്ചു. വില മാര്‍ച്ച് മാസത്തില്‍ പ്രഖ്യാപിക്കും. 2025 ഫെബ്രുവരി 17- നകം നടത്തിയ ബുക്കിംഗുകള്‍ക്കായി കാര്‍ നിര്‍മ്മാതാവ് ചില പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. ബിവൈഡി ‘സീലിയന്‍ 7’ എന്ന പേരില്‍ നിന്ന് ‘7’ എടുത്ത് 70,000 രൂപ ബുക്കിംഗ് തുകയായി സജ്ജീകരിച്ച് ഒരു തീം ആയി സംയോജിപ്പിച്ചു. നേരത്തെയുള്ള ബുക്കിംഗുകള്‍ക്ക് മാത്രം ഇവിയുടെ വിലയിലേക്ക് കമ്പനി 70,000 രൂപ സംഭാവന ചെയ്യും. കൂടാതെ, 7 വര്‍ഷം/1.50 ലക്ഷം കിലോമീറ്റര്‍ വാറന്റിയും സൗജന്യ ഇന്‍സ്റ്റാളേഷനോടുകൂടിയ 7 കിലോവാട്ട് എസി ചാര്‍ജറും ഉണ്ട്. ഇലക്ട്രിക് കൂപ്പെ എസ്യുവിയുടെ ആദ്യ 70 യൂണിറ്റുകള്‍ 2025 മാര്‍ച്ച് 7 മുതല്‍ ഡെലിവറി ആരംഭിക്കും. ഇന്ത്യയില്‍, ഷാര്‍ക്ക് ഗ്രേ, അറ്റ്‌ലാന്റിസ് ഗ്രേ, കോസ്‌മോസ് ബ്ലാക്ക്, അറോറ വൈറ്റ് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളിലാണ് പുതിയ സീലിയന്‍ ഇവി വാഗ്ദാനം ചെയ്യുന്നത്.