വെറുമൊരു കഥാപുസ്തകത്തിനുപരി, എഴുതി പൂര്‍ത്തീകരിക്കാനാവാതെ ഭൂമിയില്‍നിന്നും അപ്രത്യക്ഷനാകേണ്ടിവന്ന ബാബേലിന്റെ വേദനയും ഏകാധിപതിയുടെ നിഷ്ഠുരതയും മുഖാമുഖം നില്ക്കുന്ന ഈ സമാഹാരം ഏകാധിപതികളുടെ ശുദ്ധമാക്കലിനുള്ള ഓര്‍മയുടെ തിരുത്താണ്. മഹാനായ റഷ്യന്‍ കഥാകൃത്ത് ഇസാക് ബാബേലിന്റെ കഥകളുടെ സമാഹാരം ആദ്യമായി മലയാളത്തില്‍. ‘തിരഞ്ഞെടുത്ത കഥകള്‍’. പരിഭാഷ – സുരേഷ് എം.ജി. മാതൃഭൂമി. വില 178 രൂപ.