ഫൈബര്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍ വിഷാദ ലക്ഷണങ്ങളെ വരെ കുറയ്ക്കുമെന്ന് വിദ്ഗധര്‍ പറയുന്നു. വിഷാദരോഗത്തിന് തെറാപ്പിയും മരുന്നുകളും ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ സഹായം അനിവാര്യമാണെങ്കിലും ഭക്ഷണക്രമവും ഒരു പങ്കു വഹിക്കുന്നുണ്ട്. അടുത്തിടെ 18 പഠനങ്ങള്‍ വിലയിരുത്തി നടത്തിയ റിവ്യൂ പഠനത്തില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് വിഷാദരോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ന്യൂട്രീഷണല്‍ ന്യൂറോ സയന്‍സ് ജേണലില്‍ ഈ വിശകലനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷാദം തടയാന്‍ സഹായിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണ്‍ (മാനസികാവസ്ഥ, ഓര്‍മ്മ, പഠനം, ഉറക്കം എന്നിവയെ ബാധിക്കുന്ന ഒരു ന്യൂറോ ട്രാന്‍സ്മിറ്റര്‍) ഭൂരിഭാഗവും കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. നാരുകള്‍ കുടല്‍ സൂക്ഷ്മാണുക്കളെ മെച്ചപ്പെടുത്തുകയും കുടലിലെ സെറോടോണിന്‍ ഉല്‍പാദനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ഉയര്‍ന്ന നാരുകള്‍ അടങ്ങിയ ഭക്ഷണക്രമം സെറോടോണിന്‍ ഉല്‍പാദനം മെച്ചപ്പെടുത്തുകയും വൈകാരികവും മാനസികവുമായ ആരോഗ്യം കൂടുതല്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ഓട്‌സ്, ആപ്പിള്‍, വാഴപ്പഴം, കാരറ്റ്, ബീറ്റ്‌റൂട്ട്, ബ്രോക്കോളി, കാലെ, ചീര തുടങ്ങിയവ അവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പയര്‍, ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയും നാരുകളുടെ മികച്ച ഉറവിടങ്ങളാണ്. ക്വിനോവ, ചിയ വിത്തുകള്‍, ഫ്‌ളാക്‌സ് സീഡുകള്‍, ചില നട്‌സ് എന്നിവയും ഭക്ഷണക്രമത്തില്‍ ചേര്‍ക്കുന്നത് നാരുകളുടെ ലഭ്യത വര്‍ധിപ്പിക്കും. വിഷാദരോഗത്തിന് ഭക്ഷണക്രമം ഒരു പരിഹാരമല്ലെങ്കിലും. ചില പോഷകങ്ങള്‍ വിഷാദരോഗമുള്ളവര്‍ക്ക് മെച്ചപ്പെട്ട തോന്നാന്‍ ഉണ്ടാക്കും. വിഷാദരോഗം ചികിത്സിക്കുന്നതിനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ ഡി, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ഫോളേറ്റ്, ബി വിറ്റാമിനുകള്‍, ഫ്‌ലേവനോയ്ഡുകള്‍ എന്നിവ വിഷാദരോഗം നിയന്ത്രിക്കുന്നതില്‍ പങ്കു വഹിക്കുന്ന മറ്റ് ചില പോഷകങ്ങളാണ്.