yt cover 10

https://dailynewslive.in/ സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘എല്ലാ പൊതുയിടങ്ങളിലുംും സ്ത്രീകള്‍ സുരക്ഷിതരായിരിക്കണമെന്നും അവിടെ തെറ്റായ നോട്ടമോ തെറ്റായ രീതികള്‍ സ്വീകരിക്കലോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതെല്ലാം കര്‍ക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു..

https://dailynewslive.in/ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ ഇന്ന് രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ അടച്ചിടും. പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം. പെട്രോളിയം ഡീലേഴ്സ് നേതാക്കളെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 12 ലെ വിജയി : അഭിരാമി, കാട്ടുകുളം പോസ്റ്റ്, പാലക്കാട്‌*

https://dailynewslive.in/ പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജനാണ് (16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16), മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിന്‍ (16), പീച്ചി സ്വദേശിനി പുളിയമ്മാക്കല്‍ ജോണിയുടെയും ഷാലുവിന്റെയും മകള്‍ നിമ (12) എന്നിവരാണ് അപകടത്തില്‍പ്പെട്ട് ആശുപത്രിയിലുള്ളത്. നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്. പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന് പീച്ചിയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ഇവര്‍ റിസര്‍വോയര്‍ കാണാന്‍ പോയപ്പോഴാണ് അപകടം ഉണ്ടായത്.

https://dailynewslive.in/ കുര്‍ബാന തര്‍ക്കത്തിന്റെ പേരില്‍ വിമത വിഭാഗമായുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ രാത്രിയിലും സമവായ നീക്കം. വിമത വിഭാഗവുമായി മാര്‍ ജോസഫ് പാംപ്ലാനി ചര്‍ച്ച നടത്തും. പൊലീസ് ബലംപ്രയോഗിച്ച് പുറത്താക്കിയ 21 വൈദികരെയും ബിഷപ്പ് ഹൗസിലേക്ക് തിരിച്ച് കയറ്റാനും കളക്ടര്‍ വിളിച്ച ചര്‍ച്ചയില്‍ ധാരണയായി. ചര്‍ച്ചകളില്‍ പ്രതീക്ഷയെന്ന് വിമത വിഭാഗം വ്യക്തമാക്കി. അതിരൂപതയുടെ ഭരണം നേരിട്ട് ഏറ്റെടുത്തിന് പിന്നാലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലും മെത്രാപ്പൊലീത്തന്‍ വികാരിയായ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും ഇന്നലെ അതിരൂപതയിലെത്തിയിരുന്നു. തുറന്ന മനസോടെയുള്ള ചര്‍ച്ചക്ക് തയ്യാറാണെന്നും എന്നാല്‍ ഏകീകൃത കുര്‍ബാന എന്ന സിനഡ് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് ഇരുവരും അറിയിച്ചത്. അതേസമയം എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ അതിക്രമിച്ച് കയറി സംഘര്‍ഷമുണ്ടാക്കിയതില്‍ വൈദികര്‍ക്കെതിരെ 3 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് വൈദികര്‍ക്കെതിരെ പുതിയ കേസുകള്‍.

https://dailynewslive.in/ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാവും അര്‍ബന്‍ ബാങ്ക് മുന്‍ ചെയര്‍മാനുമായ പ്രൊഫസര്‍ കെ.പി. തോമസ് എഴുതിയ പുസ്തകം വീണ്ടും ചര്‍ച്ചയാകുന്നു. ബാങ്ക് ചെയര്‍മാനായിരുന്ന തന്നെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിന് പിന്നില്‍ ഐ.സി. ബാലകൃഷ്ണനാണെന്ന് വെളിപ്പെടുത്തുന്ന തോമസ്, ബാങ്കിലെ 50ലേറെ നിയമനങ്ങളില്‍ കണ്ണുവച്ചായിരുന്നു ഈ നീക്കമെന്നും ആരോപിക്കുന്നു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ വയനാട്ടില്‍ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ വീട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും. വിജയന്‍ എഴുതിയ കത്ത് കുടുംബം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ കത്തില്‍ വ്യക്തതയില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞത് വിവാദമായിരുന്നു. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.

https://dailynewslive.in/ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രാവിലെ 9.30 ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തും. പ്രധാനപ്പെട്ട വിഷയം അറിയിക്കാനുണ്ടെന്നാണ് പി വി അന്‍വര്‍ അറിയിച്ചിരിക്കുന്നത്. എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിയും അന്‍വര്‍ ആലോചിക്കുന്നതായി സൂചന. തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വം എടുക്കാന്‍ സ്വതന്ത്ര എംഎല്‍എ സ്ഥാനം തടസമാണെന്നാണ് വിവരം.

https://dailynewslive.in/

2011-16 വരെ ഒരു ദുരന്തവും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ യുഡി എഫ് ഭരണം എന്ന ദുരന്തമുണ്ടായെന്നും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ എല്ലാം ഭംഗിയായി നടക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ പത്തനംതിട്ടയിലെ പീഡനക്കേസ് അന്വേഷണത്തിന് വനിത ഐ പി സ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള എസ് ഐ ടി രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പെണ്‍കുട്ടി അഞ്ചുവര്‍ഷത്തോളം പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, കുട്ടികളുടെ സുരക്ഷയില്‍ സര്‍ക്കാര്‍തലത്തില്‍ ജാഗരൂകമായ ഇടപെടല്‍ അനിവാര്യമെന്നും പറഞ്ഞു.

https://dailynewslive.in/ പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉള്‍പ്പെടെ 25 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസ് അന്വേഷിക്കുക. ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ കര്‍ശന നടപടി ആവശ്യപ്പെട്ടതോടെയാണ് അന്വേഷണമേല്‍നോട്ടം ഡിഐജിക്ക് കൈമാറിയത്.

https://dailynewslive.in/ പത്തനംതിട്ടയില്‍ അറുപതിലേറെപ്പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ അറസ്റ്റിലായവരുടെ എണ്ണം മുപ്പതായി. ഞായറാഴ്ച രാവിലെയും ശനിയാഴ്ച രാത്രിയിലുമായി പതിമൂന്ന് പേരെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തു. അതില്‍ പത്തുപേരുടെ അറസ്റ്റ് രണ്ടു ഘട്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള മറ്റു മൂന്നു പേരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

https://dailynewslive.in/ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ പി കെ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. സൈബര്‍ ആക്രമണത്തില്‍ നടപടി ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സൈബര്‍ ക്രൈം പൊലീസ് നടപടി സ്വീകരിച്ചത്.

https://dailynewslive.in/ സംസ്ഥാനത്ത് വാട്ടര്‍ മെട്രോ വിജയകരമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ മെട്രോ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികള്‍ കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ചു. കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ഇതേ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികള്‍ക്കു തുടക്കമിടുന്നത്.

https://dailynewslive.in/ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും. കായംകുളം എംഎല്‍എ യു പ്രതിഭയെയും മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാറിനെയും ഉള്‍പ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. അതേസമയം, ജില്ലാ കമ്മിറ്റിയില്‍ നിന്ന് അഞ്ചുപേരെ ഒഴിവാക്കി. 46 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.

https://dailynewslive.in/ സിപിഎം ജില്ലാ കമ്മറ്റിയില്‍ എടുത്തതോടെ പാര്‍ട്ടി ഏല്‍പിച്ചത് വലിയ ഉത്തരവാദിത്തമെന്ന് യു പ്രതിഭ എംഎല്‍എ. പാര്‍ട്ടിക്ക് തന്നെപ്പറ്റി വിവാദങ്ങള്‍ ഇല്ലെന്നും, എന്നും ഏത് പ്രതിസന്ധിയിലും വ്യക്തിപരമായാലും സംഘടന പരമായാലും ആലപ്പുഴയിലെ പാര്‍ട്ടി ചേര്‍ത്ത് പിടിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് രാഹുല്‍ ഈശ്വര്‍. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി ഇന്ന് പരിഗണിക്കും. അതേസമയം രാഹുല്‍ ഈശ്വറിനെതിരായ ഹണി റോസിന്റെ പരാതിയില്‍ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. പരാതിയില്‍ നേരിട്ട് കേസെടുക്കണോ എന്ന് നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്. നിയമോപദേശം ലഭിച്ച ശേഷം മാത്രമാകും തുടര്‍ നടപടിയെന്നാണ് പൊലീസ് പറയുന്നത്.

https://dailynewslive.in/ ആര്‍ജെഡി എല്‍ഡിഎഫ് വിടുമെന്ന പ്രചാരണത്തിലും ചര്‍ച്ചകളിലും നിലപാട് വ്യക്തമാക്കി കെപി മോഹനന്‍ എംഎല്‍എ. ആര്‍ജെഡി മുന്നണിയില്‍ ഹാപ്പിയല്ലെന്നും എന്നാല്‍ എല്‍ഡിഎഫ് വിടില്ലെന്നും കെപി മോഹനന്‍ പറഞ്ഞു.

https://dailynewslive.in/ സംസ്ഥാനത്തെ എല്ലാ മാവേലി സ്റ്റോറുകളും കൂടുതല്‍ സൗകര്യമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജിആര്‍ അനില്‍. പെരിന്തല്‍മണ്ണ ഏലംകുളത്ത് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് സര്‍ക്കാരിന്റെ ആരോഗ്യസൗകര്യങ്ങള്‍ വഴി ഇതുവരെ വൈദ്യസഹായം നല്‍കിയത് 2.89 ലക്ഷത്തിലേറെ പേര്‍. ജനുവരി 10 വരെയുള്ള കണക്കനുസരിച്ച് 2,16,969 രോഗികള്‍ ആശുപത്രികളിലും 72,654 രോഗികള്‍ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലുമായി ചികിത്സ തേടിയിട്ടുണ്ട്. 649 എമര്‍ജന്‍സി കേസുകള്‍ക്ക് അടിയന്തര വൈദ്യസഹായകേന്ദ്രങ്ങളില്‍ സേവനം നല്‍കി.

https://dailynewslive.in/ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അച്ഛനെ മക്കള്‍ ‘സമാധി’ ഇരുത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി കളക്ടറുടെ ഉത്തരവ് തേടുമെന്നും അനുമതി ലഭിച്ചാലുടന്‍ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.

https://dailynewslive.in/ തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ നിന്ന് എഐഎഡിഎംകെയ്ക്ക് പിന്നാലെ ബിജെപിയും പിന്മാറി . മണ്ഡലത്തില്‍ എന്‍ഡിഎസ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ പറഞ്ഞു .ബിജെപിയും പിന്മാറിയതോടെ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് അനായാസ ജയം ഉറപ്പായി.

https://dailynewslive.in/ സംക്രാന്തി ദിനത്തില്‍ കോഴിപ്പോരിന് കുപ്രസിദ്ധമായ ഇടങ്ങളില്‍ എഐ ഡ്രോണ്‍ പ്രയോഗിക്കാന്‍ ആന്ധ്ര പ്രദേശ് പൊലീസ്. പൊങ്കലും മകര സംക്രാന്തിയോടും അനുബന്ധിച്ച് കോഴിപ്പോര് നടത്തുന്നതിന് വിലക്കുണ്ടെങ്കിലും കൃഷ്ണ, എന്‍ടിആര്‍, എലൂരു, ഗോദാവരി ജില്ലകളില്‍ രഹസ്യമായി കോഴിപ്പോരുകള്‍ നടത്താറുണ്ട്. സംക്രാന്തി ആഘോഷങ്ങളുടെ പേരിലാണ് ഇവ സംഘടിപ്പിക്കുന്നത്.

https://dailynewslive.in/ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ വിദ്യാസമ്പന്നരായ ഓരോ യുവാക്കള്‍ക്കും ‘ യുവ ഉദാന്‍ യോജന ‘ പ്രകാരം ഒരു വര്‍ഷത്തേക്ക് 8,500 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. തൊഴില്‍രഹിതരായ യുവാക്കള്‍ക്കുള്ള സാമ്പത്തിക സഹായം മാത്രമല്ല, അവര്‍ പരിശീലിച്ച മേഖലയില്‍ തൊഴില്‍ ലഭ്യമാക്കുമെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

https://dailynewslive.in/ രാജ്യതലസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചൂടിന് ആക്കം കൂട്ടി സര്‍വെ ഫലം പുറത്ത്. തലസ്ഥാനത്തെ തെരഞ്ഞെടുപ്പ് പോരില്‍ ഹാട്രിക്ക് വിജയം നേടിയ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയെന്നാണ് ഫലോദി സത്ത ബസാറിന്റെ സര്‍വെയിലെ പ്രവചനം. ലോക്സഭ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ നേട്ടമുണ്ടാക്കിയ ബി ജെ പിക്ക് വലിയ പ്രതീക്ഷ നല്‍കുന്നതുമാണ് പ്രവചനം. കഴിഞ്ഞ തവണ പൂജ്യം സീറ്റിലേക്കൊതുങ്ങിയ കോണ്‍ഗ്രസിനാകട്ടെ ഇക്കുറി മെച്ചമുണ്ടാകുമെന്നും സര്‍വെ പറയുന്നു.

https://dailynewslive.in/ ദേശീയ തലസ്ഥാനത്ത് ഇന്നലെ രാവിലെയുണ്ടായ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഗതാഗത തടസം. ട്രെയിനുകളും വിമാന സര്‍വ്വീസുകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു. ഇന്ത്യന്‍ റെയില്‍വേയുടെ കണക്കനുസരിച്ച് ഡല്‍ഹിയിലെയും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ട മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയിലേക്കുള്ള 25 ട്രെയിനുകള്‍ വൈകിയോടുന്നു.

https://dailynewslive.in/ മഹാ കുംഭമേളയ്ക്കായി ഒരുങ്ങി ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ്. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി ക്ഷണിച്ചു. 40 കോടിയിലധികം തീര്‍ത്ഥാടകര്‍ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ.

https://dailynewslive.in/ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കെ ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലെ ചേരി പൊളിച്ചുമാറ്റലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുകയും കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്താല്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാതിരിക്കാമെന്ന് കെജ്രിവാള്‍ അമിത് ഷായോടായി പറഞ്ഞു.

https://dailynewslive.in/ ചൈനയില്‍ പുതിയ സാംക്രമിക രോഗങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ചൈനീസ് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍. ബീജിംഗില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ചൈന ഔദ്യോഗികമായി പ്രതികരിച്ചത്. രാജ്യത്ത് നിലവിലുള്ള ശ്വാസകോശ പകര്‍ച്ചവ്യാധികള്‍ എല്ലാം തിരിച്ചറിയപ്പെട്ട രോഗാണുക്കള്‍ കാരണം ആണെന്ന് ഹെല്‍ത്ത് കമ്മീഷനിലെ വിദഗ്ധര്‍ കണക്കുകള്‍ വിശദീകരിച്ച് വ്യക്തമാക്കി.

https://dailynewslive.in/ റഷ്യന്‍ എണ്ണ ഉല്‍പാദകര്‍ക്കും കപ്പലുകള്‍ക്കുമെതിരെ യുഎസ് കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ചൈന, ഇന്ത്യന്‍ റിഫൈനറുകള്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ എണ്ണ വില ഉയര്‍ന്നേക്കുമെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ അമേരിക്കയിലെ ലോസാഞ്ചലസിലെ കാട്ടുതീ ദിവസങ്ങള്‍ പിന്നിട്ടിട്ടും അണയ്ക്കാനാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ കാറ്റ് കൂടി മേഖലയില്‍ ശക്തമായതോടെ തീയണക്കാന്‍ സാധിക്കാതെ രക്ഷാപ്രവര്‍ത്തകര്‍ കഷ്ടപ്പെടുകയാണ്. ഇതിനോടകം 12000 കെട്ടിടങ്ങളും 22000 ഏക്കറിലധികം സ്ഥലങ്ങളും ചാമ്പലാക്കിയ കാട്ടുതീയില്‍ 16 പേര്‍ മരിച്ചതായാണ് ലഭ്യമാകുന്ന വിവരം. ചില മേഖലയില്‍ വീശിയടിച്ച കാറ്റിനൊപ്പം മണിക്കൂറില്‍ നൂറ് മൈല്‍ വേഗതയിലാണ് തീ പടര്‍ന്നത്.

https://dailynewslive.in/ 2025-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന് മാര്‍ച്ച് 21-ന് തുടക്കമാകുമെന്ന് ബി.സി.സി.ഐ. വൈസ് പ്രസഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഇന്നലെ ബി.സി.സി.ഐ. ആസ്ഥാനത്ത് നടന്ന യോഗത്തിന് പിന്നാലെയാണ് ശുക്ല ഐ.പി.എല്‍. മത്സരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. മെയ് 25 നായിരിക്കും ഫൈനല്‍.

https://dailynewslive.in/ അയര്‍ലന്‍ഡ് വനിതകള്‍ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍. ഇന്നലെ നടന്ന രണ്ടാം ഏകദിനത്തില്‍ 116 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

https://dailynewslive.in/ റയല്‍ മാഡ്രിഡിനെ നിഷ്പ്രഭരാക്കിയ ബാഴ്‌സലോണയ്ക്ക് സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം. ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന കലാശപ്പോരില്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് റയലിനെ തകര്‍ത്താണ് ഹാന്‍സി ഫ്‌ളിക്കിന്റെ സംഘം കിരീടമുയര്‍ത്തിയത്. ബാഴ്‌സയുടെ 15-ാം സൂപ്പര്‍ കപ്പ് കിരീട നേട്ടമാണിത്.

https://dailynewslive.in/ ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ ഇടിവ്. വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.85 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് 1844 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. എച്ച്ഡിഎഫ്സി ബാങ്കിന് മാത്രം 70,479 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇതോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 12,67,440 കോടിയായി താഴ്ന്നു. ഐടിസി 46,481 കോടി, എസ്ബിഐ 44,935 കോടി, റിലയന്‍സ് 12,179 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം ടിസിഎസ് അടക്കമുള്ള അഞ്ചു കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന ഉണ്ടായി. ടിസിഎസിന് മാത്രം 60,168 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. 15,43,313 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എച്ച്‌സിഎല്‍, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികള്‍.

https://dailynewslive.in/ ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അക്ഷയ് കുമാറും പ്രിയദര്‍ശനും ഒന്നിക്കും ‘ഭൂത് ബംഗ്ല’. അക്ഷയ് കുമാറിന്റെ തിരിച്ചുവരവാകും ചിത്രം എന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂത് ബംഗ്ലയില്‍ പ്രധാന വേഷത്തില്‍ തബുവും എത്തും. ഭൂല്‍ ബംഗ്ല സെറ്റില്‍ നിന്നുള്ള ചിത്രത്തിനൊപ്പം നടി തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അക്ഷയ് കുമാറും പ്രിയദര്‍ശനും തബുവും ഒന്നിക്കുന്നത്. 2000ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘ഹീരാ ഫേരി’യായിരുന്നു ഇവര്‍ ഒന്നിച്ച അവസാന ചിത്രം. ഹൊറര്‍ കോമഡി ചിത്രമാണ് ഭൂത് ബംഗ്ല. ആകാശ് എ കൗഷിക്കിന്റെ കഥയ്ക്ക് റോഹന്‍ ശങ്കര്‍, അഭിലാഷ് നായര്‍, പ്രിയദര്‍ശന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. വാമിഖ ഗബ്ബിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അടുത്തവര്‍ഷം ഏപ്രില്‍ 2നാണ് ചിത്രം തിയറ്ററിലെത്തുക.

https://dailynewslive.in/ ഹോളിവുഡ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ മാസ്റ്റര്‍ പീസായ ‘ഇന്റര്‍സ്റ്റെല്ലര്‍’ വീണ്ടും തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രോസ് ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഫെബ്രുവരി ഏഴിനാണ് ഇന്ത്യയില്‍ ചിത്രത്തിന്റെ റീ- റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ തിയറ്ററുകളിലും ഐ മാക്‌സിലും ചിത്രം കാണാനാവും. 2014ലാണ് ഇന്‍ര്‍സ്റ്റെല്ലര്‍ റിലീസ് ചെയ്യുന്നത്. അച്ഛന്‍-മകള്‍ ബന്ധത്തിന്റെ തീവ്ര സ്‌നേഹത്തെ മനോഹരമായി ചിത്രീകരിച്ച സയന്‍സ് ഫിക്ഷന്‍ ചലച്ചിത്രാനുഭവമാണ്. മാത്യു മക്കോനാഗെ, അന്ന ഹാത്വേ, ജെസീക്ക ചസ്റ്റെയ്ന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

https://dailynewslive.in/ ഇറ്റാലിയന്‍ കമ്പനിയായ ഡ്യുക്കാറ്റി 14 മോട്ടോര്‍സൈക്കിളുകള്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതിയ മോഡലുകള്‍ക്കൊപ്പം ഡീലര്‍ ശൃംഖലയും വിപുലീകരിക്കും. ഡെസേര്‍ട്ട് എക്‌സ് ഡിസ്‌കവറി, ഡ്യുക്കാറ്റിയുടെ സൂപ്പര്‍സ്‌പോര്‍ട്ട് ബൈക്ക് പാനിഗേല്‍ വി4 2025ലെ ആദ്യ മൂന്ന് മാസത്തിനുള്ളില്‍ പുറത്തിറങ്ങും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പാനിഗാലെ വി2 ഫൈനല്‍ എഡിഷനും സ്‌ക്രാമ്പ്ളര്‍ ഡാര്‍ക്കും വിപണിയിലെത്തും. ഈ നാല് ബൈക്കുകളും ആദ്യ ആറ് മാസത്തിനുള്ളില്‍ വിപണിയിലെത്തും. ജൂലൈ മുതല്‍ സെപ്തംബര്‍ വരെ അഞ്ച് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഈ ബൈക്കുകളുടെ പട്ടികയില്‍ പുതിയ 890 സിസി മള്‍ട്ടിസ്ട്രാഡ വി2, സ്‌ക്രാംബ്ലര്‍ റിസോമ എന്നിവ ഉള്‍പ്പെടുന്നു. ഇതോടൊപ്പം സ്ട്രീറ്റ് ഫൈറ്റര്‍ വി4, സ്ട്രീറ്റ് ഫൈറ്റര്‍ വി2, പാനിഗാലെ വി2 എന്നിവയും വിപണിയിലെത്തും.

https://dailynewslive.in/ മണിക്കുട്ടന്‍ എന്നു പേരായ ഒരു കാളയുടെ ജീവിതം, അതീവ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന പുസ്തകം. ജീവിതകാലം മുഴുവനും മനുഷ്യന് അടിമയായി ജീവിക്കേണ്ടി വരുന്ന അവന്റെ സ്വപ്നങ്ങളും നൊമ്പരങ്ങളും നമ്മെ മറെറാരു ലോകത്തിലെത്തിക്കുന്നു. ‘മണിക്കുട്ടന്‍ കാള’. ജോസഫ് പനയ്ക്കല്‍. ചിത്രീകരണം – ബോബി എം പ്രഭ. ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 237 രൂപ.

https://dailynewslive.in/ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനു വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. വൃക്ക രോഗങ്ങളെ അകറ്റാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ആന്റി ഓക്സിഡന്റുകളും നൈട്രേറ്റും ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. നാരുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് ബ്ലൂബെറി. കൂടാതെ ആവശ്യത്തിന് മാത്രം പൊട്ടാസ്യം അടങ്ങിയതും സോഡിയം കുറവുമുള്ള ബ്ലൂബെറി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ബ്രൊക്കോളിയിലും ആവശ്യത്തിന് മാത്രമേ പൊട്ടാസ്യം അടങ്ങിയിട്ടുള്ളൂ. കൂടാതെ ഇവയില്‍ സോഡിയം ഒട്ടും തന്നെയില്ല. അതിനാല്‍ ബ്രൊക്കോളി കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്. അയേണ്‍, മഗ്നീഷ്യം, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ചീരയും വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവ മിതമായ അളവില്‍ മാത്രം അടങ്ങിയ ചിയ സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാല്‍ വൃക്കകളുടെ ആരോഗ്യത്തിന് ഇവ ഏറെ നല്ലതാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

കാഴ്ചശക്തിയില്ലാത്ത ഹെലന്‍ കെല്ലറെ കാണാന്‍ ഒരു സുഹൃത്ത് വന്നു. മനോഹരമായ വനപ്രദേശം കടന്നാണ് അവര്‍ വന്നത്. അവരെ കണ്ടപ്പോള്‍ ഹെലന്‍ കെല്ലര്‍ ചോദിച്ചു: വന്നവഴിക്ക് എന്തെല്ലാമാണ് കണ്ടത്? അവര്‍ പറഞ്ഞു: പ്രത്യേകിച്ചൊന്നും കണ്ടില്ല, മുഴുവന്‍ കാടല്ലേ.. ഹെലന്‍ പറഞ്ഞു: തിരിച്ചുപോകുമ്പോള്‍ ഞാന്‍ പറയുന്നതുപോലെ ചെയ്യൂ.. നിങ്ങളുടെ കാഴ്ച അടുത്തു തന്നെ നഷ്ടപ്പെടുമെന്ന് കരുതി നിങ്ങളുടെ കണ്ണുകളെ ഉപയോഗിക്കുക. സുഹൃത്ത് തിരിച്ചുപോകുമ്പോള്‍ ഹെലന്‍ പറഞ്ഞതുപോലെ ചെയ്തു. ആ കാട് അതിമനോഹരമായിരുന്നു. പ്രകൃതി നിരവധി അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ചതുപോലെയാണ് അവര്‍ക്ക് തോന്നിയത്. പല കാഴ്ചകളും താന്‍ ആദ്യമായി കാണുന്നത് പോലെ അവര്‍ ആസ്വദിച്ചു. അവര്‍ ഹെലന് നന്ദി പറഞ്ഞു. കാണുന്നവരുമുണ്ട്, നിരീക്ഷിക്കുന്നവരുമുണ്ട്, കേള്‍ക്കുന്നവരുമുണ്ട്, ശ്രദ്ധിക്കുന്നവരുമുണ്ട്. ഒരേ ഇന്ദ്രിയങ്ങള്‍ മനോഭവത്തിലുളള വ്യത്യാസത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവ ചെലുത്തുന്ന സ്വാധീനവും വ്യത്യസ്തമായിരിക്കും. സ്വാഭാവികമായി വന്ന് ചേരുന്ന കഴിവുകള്‍ക്കും ശേഷികള്‍ക്കും അധികമാരും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാറില്ല. ജീവിതത്തില്‍ ഒരു മിനിറ്റെങ്കിലും കണ്ണ് കെട്ടി ഇരിക്കണം. ശ്രുതിമധുരമായ സംഗീതത്തിനിടക്ക് കുറച്ച് നേരമെങ്കിലും കാതടച്ച് പിടിച്ചിരിക്കണം, അപ്പോള്‍ നമുക്കറിയാം അവയുടെ പ്രാധാന്യം. അതെ, ഇല്ലാതായാലെ വിലയറിയൂ.. അതിപ്പോള്‍ ഇന്ദ്രിയങ്ങളായാലും ബന്ധങ്ങളായാലും .. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *