ജോഫിന്‍ ടി ചാക്കോ സംവിധാനത്തില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘രേഖാചിത്രം’. ജനുവരി 9ന് ചിത്രം തീയറ്ററുകളില്‍ എത്തും. അധികം കാണാത്ത ആള്‍ടര്‍നേറ്റീവ് ഹിസ്റ്ററി ജോണറില്‍ വരുന്ന പടം.. മരിച്ചത് ആരാണെന്നും കൊന്നത് ആരാണെന്നും സ്റ്റോറി ലൈനില്‍ എവിടെ പ്ലെയ്‌സ് ചെയ്യുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പുതുമ. ചിത്രത്തിന്റെതായി ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകളും ചിത്രത്തിന്റെ ടീസര്‍, ട്രെയിലര്‍ എന്നിവയും വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് അഭിനയിക്കുന്നത്.