അര്ജുന് അശോകന്, മാത്യു തോമസ്, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രൊമാന്‍സ്’. ചിത്രത്തിന്റെ വീഡിയോ സോങ്ങ് പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍. ചിത്രത്തിന്റെ റിലീസ് തിയതിയും പുറത്തുവിട്ടു. 2025 ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു, ശ്യാം മോഹന്‍, തുടങ്ങിയവരും അഭിനയിക്കുന്നു. ജോ ആന്‍ഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രൊമാന്‍സ് ‘. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.