yt cover 29

https://dailynewslive.in/ യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓര്‍മപുതുക്കി വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ ക്രിസ്മസ് ആശംസകള്‍. ക്രിസ്മസിനോടനുബന്ധിച്ച് ഇന്നും നാളേയും സായാഹ്ന വാര്‍ത്തകള്‍ ഉണ്ടായിരിക്കുന്നതല്ല.

https://dailynewslive.in/ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബീഹാറിലേക്ക് മാറ്റം. നിലവില്‍ ബിഹാര്‍ ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറാകും. ആര്‍എസ്എസ് പശ്ചാത്തലമുളള അര്‍ലേകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്.

https://dailynewslive.in/ പാലക്കാട് ജില്ലയിലെ തത്തമംഗലം ചെന്താമര നഗര്‍ ജി.ബി യു പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ പുല്‍ക്കൂട് നശിപ്പിക്കപ്പെട്ട സംഭവത്തിലും, നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ നടന്ന അക്രമ സംഭവങ്ങളിലും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ് മേധാവിക്ക് നോട്ടീസയച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ. എ. റഷീദ് ആവശ്യപ്പെട്ടു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഡിസംബര്‍ 24 ലെ വിജയി : സുന്ദരന്‍, പാണ്ടംകോട്, കോരഞ്ചിറ, പാലക്കാട്‌*

https://dailynewslive.in/ തൃശൂര്‍ ചാവക്കാട് പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി. പള്ളി വളപ്പില്‍ കരോള്‍ ഗാനം മൈക്കിലൂടെ പാടാന്‍ പൊലീസ് അനുവദിച്ചില്ലെന്ന് പള്ളിക്കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. മൈക്ക് കെട്ടി കരോള്‍ പാടിയാല്‍ എല്ലാം പിടിച്ചെടുക്കുമെന്നും തൂക്കിയെടുത്ത് എറിയുമെന്നും ചാവക്കാട് എസ്.ഐ വിജിത്ത് ഭീഷണിപ്പെടുത്തിയെന്നും ചരിത്രത്തില്‍ ആദ്യമായി കരോള്‍ ഗാനം പള്ളിയില്‍ മുടങ്ങിയെന്നും ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞു.

https://dailynewslive.in/ സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനവും ഉണ്ടാകാന്‍ പാടില്ല. കഴിഞ്ഞദിവസം ഉണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ കേരളത്തിന്റെ മതേതര മനസ്സാക്ഷിക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് മന്ത്രി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

https://dailynewslive.in/ വാളയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജന് സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരായ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. വാളയാറില്‍ മരിച്ച സഹോദരികളുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് ഹൈക്കോടതി തീരുമാനമെടുത്തത്. എംജെ സോജന് കണ്‍ഫേര്‍ഡ് ഐ.പി.എസ് കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം’ പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ‘ഇലുമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാര്‍മണി’ എന്ന ആശയത്തിലാണ് ആഘോഷ പരിപാടി.

https://dailynewslive.in/ എന്‍സിസി ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ക്യാമ്പിന് രണ്ട് ദിവസത്തെ അവധി നല്‍കിയതിനുശേഷം ഡിസംബര്‍ 26 ന് പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാഠ്യപദ്ധതി നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ ഓരോ ക്ലാസിലും ഓരോ കുട്ടിയും നേടേണ്ട ശേഷികള്‍ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

*

class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സംസ്ഥാനത്ത് പ്രവര്‍ത്തസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരില്‍ വച്ച് നാളെ വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. നിലവില്‍ 189 സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

https://dailynewslive.in/ സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്ന് ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്.

https://dailynewslive.in/ കട്ടപ്പനയില്‍ നിക്ഷേപകന്‍ സാബു ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജമോള്‍, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയ് എന്നിവര്‍ക്കെതിരെയാണ് ചുമത്തിയത്. മൂവരെയും ഇന്നലെ സഹകരണ സൊസൈറ്റിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.

https://dailynewslive.in/ കൊല്ലം നിലമേലില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. ബസിന് പിന്നാലെയെത്തിയ ഓട്ടോറിക്ഷയും അപകടത്തില്‍പെട്ടു. കാര്‍ യാത്രികരായിരുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കെഎസ്ആര്‍ടിസി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

https://dailynewslive.in/ ഡോക്ടര്‍ ആശാദേവി കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റു. സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയതോടെയാണ് ആശാദേവി ചുമതലയേറ്റത്. ഡിസംബര്‍ 9 ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവുകളെല്ലാം അതേപടി നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി നടന്നുവരുന്ന കസേരകളിക്കാണ് പരിഹാരമുണ്ടായിരിക്കുന്നത്. ഡോ. രാജേന്ദ്രന്‍ മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം തിരുവനന്തപുരം ഡയറക്.ടറേറ്റിലേക്ക് പോകും

https://dailynewslive.in/ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ സംഭവം അന്തര്‍ സംസ്ഥാന തര്‍ക്കം ആക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. കേരളത്തിനും തമിഴ്‌നാടിനുമാണ് നിര്‍ദേശം. മാലിന്യം തമിഴ്‌നാട്ടില്‍ തള്ളിയവര്‍ക്കെതിരെ നടപടി എടുത്ത് ജനുവരി രണ്ടിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട ട്രൈബ്യൂണല്‍, മാലിന്യം ചെക് പോസ്റ്റുകള്‍ കടക്കുന്നത് എങ്ങനെയെന്ന് തമിഴ്‌നാടിനോടും ചോദിച്ചു.

https://dailynewslive.in/ പിഎസ്സി ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ സൈബറിടത്തില്‍ ചോര്‍ന്നതു സംബന്ധിച്ച വാര്‍ത്ത എഴുതിയ ‘മാധ്യമം’ ലേഖകന്‍ അനിരു അശോകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിലും വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നതിലും പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി ഡിജിപി ഓഫിസിലേക്കു മാര്‍ച്ച് നടത്തി. പിണറായി സര്‍ക്കാര്‍ ഫാഷിസ്റ്റ് സര്‍ക്കാരായി മാറുന്നതു കൊണ്ടാണ് പൊലീസിന്റെ മാധ്യമവേട്ടയെ ശക്തിയായി നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാത്തതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞു.

https://dailynewslive.in/ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഭക്തര്‍ സമര്‍പ്പിച്ച സാരികള്‍ ലേലവിലയിടാതെ വില്‍പ്പന നടത്തിയെന്ന് ഓഡിറ്റര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തു.സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയുമായി മുന്നോട്ട് പോവാനാണ് ദേവസ്വം തീരുമാനം.

https://dailynewslive.in/ ആറാട്ടുപുഴയില്‍ തെരുവുനായ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയന്‍ചിറ സ്വദേശി കാര്‍ത്ത്യായനി (88)യെ ആണ് തെരുവ് നായ കടിച്ചു കൊന്നത്. വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്. വീട്ടുമുറ്റത്തിരിക്കുകയായിരുന്നു ഇവരെ നായ ആക്രമിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം.

https://dailynewslive.in/ കൊച്ചിയിലെ അനാശാസ്യകേന്ദ്ര നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ രണ്ട് പോലീസുദ്യോഗസ്ഥര്‍ പിടിയില്‍. കൊച്ചി ട്രാഫിക്കിലെ എ.എസ്.ഐ രമേഷ്, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്ജ് നടത്തിപ്പില്‍ ഇവര്‍ക്ക് പങ്കാളിത്തമുള്ളതായാണ് കണ്ടെത്തല്‍.തുടര്‍ന്നാണ് ഇരുവരേയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ 2040-ഓടെ ചന്ദ്രനില്‍ ബഹിരാകാശ യാത്രികരെ ഇറക്കാനുള്ള ഇന്ത്യയുടെ അഭിമാന ദൗത്യത്തിന് രൂപം നല്‍കിയതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ എസ്. സോമനാഥ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ചന്ദ്രനില്‍ ഇന്ത്യന്‍ പതാക പറക്കും എന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയതായി എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേഷ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുജനാഭിപ്രായമില്ലാതെ ഏകപക്ഷീയമായി മാറ്റങ്ങള്‍ നടപ്പിലാക്കിയെന്നും ജയറാം രമേഷ് കുറ്റപ്പെടുത്തി.

https://dailynewslive.in/ ബലാത്സംഗം, ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, പോക്‌സോ കേസുകളില്‍ അതിജീവിച്ചവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സക്ക് അര്‍ഹതയുണ്ടെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. അതിജീവിതര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും കോടതിയുടെ നിര്‍ദ്ദേശം പാലിക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ജസ്റ്റിസ് അമിത് ശര്‍മ്മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിച്ചു.

https://dailynewslive.in/ ജമ്മുകാശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് 5 സൈനികര്‍ക്ക് വീരമൃത്യു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. പൂഞ്ചിലെ ബല്‍നോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 11 മദ്രാസ് ലൈറ്റ് ഇന്‍ഫന്ട്രിയുടെ ഭാഗമായ സൈനികര്‍ ആസ്ഥാനത്ത് നിന്നും ബല്‍നോയ് ഖോര മേഖലയിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്.

https://dailynewslive.in/ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആശങ്കകളും ആശയക്കുഴപ്പങ്ങളും സര്‍ക്കാര്‍ പരിഹരിച്ചെന്നും റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞെന്നും കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ. ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഇരുപത്തിയഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം ക്രിസ്മസ് കുര്‍ബാന മധ്യേ ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നു. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11.30ഓടെയാണ് വിശുദ്ധ കവാടം തുറക്കുന്ന ചടങ്ങ് നടന്നത്. ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വര്‍ഷാചരണത്തിന് തുടക്കമായി. ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ഇന്ന് റോമിലെ റെബീബിയയിലെ ജയിലിലും ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ വാതില്‍ തുറക്കും. ഒരു കാരാഗൃഹത്തില്‍ വിശുദ്ധവാതില്‍ മാര്‍പ്പാപ്പ തുറക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.

https://dailynewslive.in/ വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തം. രണ്ടാം ഏകദിനത്തില്‍ 115 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യന്‍ വനിതകള്‍ പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ 103 പന്തില്‍ 115 റണ്‍സ് നേടിയ ഹര്‍ലീന്‍ ഡിയോളിന്റെ കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 46.2 ഓവറില്‍ 243ന് എല്ലാവരും പുറത്തായി.

https://dailynewslive.in/ അടുത്തവര്‍ഷം ഫെബ്രുവരി 19-ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങളുടെ ഷെഡ്യൂള്‍ ഐസിസി പുറത്തുവിട്ടു. കറാച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ പാകിസ്താന്‍ ന്യൂസീലന്‍ഡിനെ നേരിടും. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പതുവരെ ഹൈബ്രിഡ് മോഡലിലാണ് ചാമ്പ്യന്‍ഷിപ്പ്. ഫെബ്രുവരി 20-നാണ് ഇന്ത്യയുടെ ആദ്യമത്സരം. ഫെബ്രുവരി 23-നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ദുബായില്‍വെച്ചായിരിക്കും ഇന്ത്യയുടെ മത്സരങ്ങളെല്ലാം. ഗ്രൂപ്പ് എ-യില്‍ പാകിസ്താന്‍, ഇന്ത്യ, ന്യൂസീലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരും ഗ്രൂപ്പ് ബി-യില്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളുമാണുള്ളത്.

https://dailynewslive.in/ വിമാനങ്ങളുടെ അറ്റകുറ്റപണിയും പരിപാലനവും പരിശോധനയും നിര്‍വഹിക്കുന്ന പ്രമുഖ സ്ഥാപനമായ എയര്‍ വര്‍ക്ക്സിനെ ഏറ്റെടുത്ത് വ്യോമയാന മേഖലയില്‍ അദാനി ഗ്രൂപ്പ് പ്രവര്‍ത്തനം വിപുലീകരിക്കുന്നു. നാനൂറ് കോടി രൂപയ്ക്കാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഏവിയേഷന്‍ കമ്പനിയെ അദാനി ഡിഫന്‍സ് സിസ്റ്റംസ് ആന്‍ഡ് ടെക്നോളജീസ് ഏറ്റെടുക്കുന്നത്. കൊച്ചി ഉള്‍പ്പെടെ 35 നഗരങ്ങളിലായി 1,300ല്‍ അധികം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന എയര്‍ വര്‍ക്ക്‌സില്‍ 85 ശതമാനം ഓഹരികള്‍ ഇതോടെ അദാനി ഗ്രൂപ്പിന് സ്വന്തമാകും. സിവില്‍, പ്രതിരോധ എം.ആര്‍.ഒ മേഖലയിലെ വലിയ ശക്തിയായി മാറാനും അവസരമൊരുങ്ങും. വിമാനങ്ങളുടെ പരിപാലനവും ഹെവി ക്രാക്ക്സും പെയിന്റിഗും ഇന്റീരിയര്‍ നവീകരണവും ഡെലിവറി പരിശോധനയും അടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് എയര്‍ വര്‍ക്ക്‌സ് നിര്‍വഹിക്കുന്നത്. അതിവേഗത്തില്‍ വളരുന്ന ഇന്ത്യയുടെ വ്യോമയാന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നതെന്ന് അദാനി എയര്‍പോര്‍ട്ട്‌സ് പറഞ്ഞു.

https://dailynewslive.in/ കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സണ്ണി ഡിയോള്‍ ‘ബോര്‍ഡര്‍ 2’ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജെ പി ദത്ത നിര്‍മ്മിച്ച് സംവിധാനം ചെയ്ത 1997 ലെ ബ്ലോക്ക്ബസ്റ്റര്‍ യുദ്ധ ചിത്രമായ ബോര്‍ഡറിലെ തന്റെ കഥാപാത്രത്തെ വീണ്ടും അദ്ദേഹം അവതരിപ്പിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ തുടര്‍ഭാഗത്തിന് വരുണ്‍ ധവാന്‍, ദില്‍ജിത് ദോസഞ്ച്, അഹാന്‍ ഷെട്ടി എന്നിവരുള്‍പ്പെടെയുള്ള വന്‍ താരനിരയുണ്ട്. ഇപ്പോള്‍, ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ബോര്‍ഡര്‍ 2 ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിനിമാ സെറ്റില്‍ നിന്നുള്ള ആദ്യ രംഗത്തിന്റെ ക്ലാപ്പ് ബോര്‍ഡ് അടക്കം അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചു. അനുരാഗ് സിംഗ് സംവിധാനം ചെയ്യും. 2026 ജനുവരി 23-ന് ചിത്രം തിയേറ്ററുകളില്‍ എത്തും. 1971 ലെ ലോംഗേവാല യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയത്. അന്ന് ഇന്ത്യയെ ആക്രമിക്കാന്‍ എത്തിയ പാക്കിസ്ഥാന്‍ ടാങ്ക് സ്‌ട്രൈക്ക് ഫോഴ്‌സിനെ പ്രതിരോധിക്കുന്ന ഇന്ത്യന്‍ സൈനികരുടെ ഒരു ചെറിയ ബറ്റാലിയന്‍ അതില്‍ വിജയിക്കുന്ന കാഴ്ചയാണ് ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞത്.

https://dailynewslive.in/ ജോസ് എന്ന അധ്യാപകന്റെ വേഷമിട്ട് ധ്യാന്‍ ശ്രീനിവാസന്‍ എത്തിയ ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എന്ന ചിത്രം യൂട്യൂബില്‍ എത്തി. ജൂണ്‍ 21ന് തിയേറ്ററുകളിലെത്തിയ ചിത്രം, ആറ് മാസത്തിനിപ്പുറം യൂട്യൂബില്‍ എത്തിയിരിക്കുകയാണ്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപകനായി ജോലിക്ക് കയറുന്ന ജോസിന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളാണ് സിനിമ പറയുന്നത്. നാട്ടുകാരുടെയെല്ലാം പ്രശ്നങ്ങളില്‍ ഇടപെട്ട്, അവരുടെയെല്ലാം കണ്ണിലുണ്ണിയായി മാറിയ ജോസിന്റെ ജീവിതം സന്തോഷകരമായി മുന്നോട്ടുപോകുന്നതിനിടെയാണ് നാട്ടില്‍ ഒരു സംഭവവികാസം ഉണ്ടാകുന്നത്. ആ സംഭവം ഒരു ക്രൈം ആയി മാറുന്നതും അത് ജോസിന്റെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നതുമാണ് കഥ. ജെസ്പാല്‍ ഷണ്‍മുഖം സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ കെ.എന്‍. ശിവന്‍കുട്ടന്റേതാണ്. തിരക്കഥ വിജു രാമചന്ദ്രന്‍. ജോയ് മാത്യു, ശ്രീകാന്ത് മുരളി, ഗൗരിനന്ദ, അംബികാ മോഹന്‍, മഹേശ്വരി അമ്മ, കെ.എന്‍.ശിവന്‍കുട്ടന്‍ , പാഷാണം ഷാജി, ഉല്ലാസ് പന്തളം, കോബ്രാ രാജേഷ്, ചാലി പാല, നാരായണന്‍കുട്ടി, പുന്നപ്ര അപ്പച്ചന്‍, രഞ്ജിത്ത് കലാഭവന്‍, കവിത, ചിഞ്ചുപോള്‍, റിയ രഞ്ജു,മനോഹരി ജോയി എന്നിവരും ചിത്രത്തിലുണ്ട്.

https://dailynewslive.in/ ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ ജനപ്രിയ മോട്ടോര്‍സൈക്കിളായ എസ്പി 125 ന്റെ 2025 പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എസ്പി 125-ന്റെ ഡ്രം ബ്രേക്ക് വേരിയന്റ് 91,771 രൂപ എക്‌സ് ഷോറൂം വിലയിലും ഡിസ്‌ക് പതിപ്പ് 1,00,284 രൂപയിലുമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഡ്രം ബ്രേക്ക് വേരിയന്റിന് ഏകദേശം 4,000 രൂപ വില കൂടി. അതേസമയം ഡിസ്‌ക് പതിപ്പിന്റെ വിലയില്‍ 8,816 രൂപ വര്‍ധിച്ചിട്ടുണ്ട്. മുന്‍ മോഡലിന്റെ മൈലേജ് 65 കി.മീ ആയിരുന്നു. ഈ മോട്ടോര്‍സൈക്കിളിന് 124 സിസി എയര്‍ കൂള്‍ഡ് എഞ്ചിന്‍ ഉണ്ട്. ഇത് പരമാവധി 10.7 ബിഎച്ച്പി കരുത്തും 10.9 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. ബൈക്കിന്റെ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും ഡ്യുവല്‍ സ്പ്രിംഗുകളും ഉപയോഗിച്ച് സസ്പെന്‍ഡ് ചെയ്ത 17 ഇഞ്ച് വീലിലാണ് ബൈക്ക് സഞ്ചരിക്കുന്നത്. 116 കിലോഗ്രാം ഭാരമുള്ള മോട്ടോര്‍സൈക്കിളിന്റെ ഇന്ധന ടാങ്ക് കപ്പാസിറ്റി 11.2 ലിറ്ററാണ്. പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ, ഇംപീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക് എന്നിവയുള്‍പ്പെടെ 5 പുതിയ കളര്‍ ഓപ്ഷനുകളില്‍ 2025 ഹോണ്ട എസ്പി 125 ലഭ്യമാണ്.

https://dailynewslive.in/ കാണാതായ കൂട്ടുകാരനെ തേടി അലയുന്ന സുഹൃത്തൂക്കളും അവര്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളും കൊണ്ട് വായനക്കാരെ ത്രസിപ്പിക്കൂന്ന നോവല്‍. പ്രപഞ്ചത്തിലെ ജ്ഞാന ജീവിതത്തിലൂടേയും അദൃശ്യവും അജ്ഞാതവുമായ കാഴ്ചകളിലൂടെയും വികസിക്കൂന്ന രചന. ഫാന്റസിയും കാണാലോകക്കാഴ്ചകളും സ്വപ്നവും ഇടകലരുന്ന രചന അതീന്ദ്രിയബോധങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും. വയലിന്റെ മാസ്മരികമായ ശബ്ദത്തിനു ഒരു ഗ്രാമജീവിതസ്പന്ദനങ്ങളും സുഹൃദ്ബന്ധങ്ങളും ഉരുത്തിരിയുമ്പോള്‍ വായനക്കാരനും അതിനോടൊപ്പം സഞ്ചരിക്കുന്നുണ്ട്. ‘ദ വയലിനിസ് 2 ഫ്രണ്ട്സ്’. ബെഞ്ചമിന്‍ മാത്യു. ഗ്രീന്‍ ബുക്സ്. വില 332 രൂപ.

https://dailynewslive.in/ വിറ്റാമിനുകള്‍, നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് കിവിപ്പഴം. ഭക്ഷണത്തില്‍ കിവി ഉള്‍പ്പെടുത്തുന്നത് വിവിധ രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുന്നു. കിവിയില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു. കിവിയില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. മലബന്ധം തടയുന്നതിലൂടെ ദഹന ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. കിവിയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കിവിപ്പഴത്തിലെ ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി, പോളിഫെനോള്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, പോളിഫെനോള്‍സ് എന്നിവയുള്‍പ്പെടെ വിവിധ ആന്റിഓക്‌സിഡന്റുകള്‍ കിവിയില്‍ അടങ്ങിയിട്ടുണ്ട്. അവ സന്ധിവാതം, ആസ്ത്മ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കിവിയില്‍ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍, തിമിരം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതിനും കിവിപ്പഴം സഹായകമാണ്. കിവിയിലെ ഉയര്‍ന്ന വിറ്റാമിന്‍ സി ആസ്ത്മയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും. കിവിയില്‍ കലോറി കുറവാണ്. പക്ഷേ നാരുകള്‍ കൂടുതലാണ്. ഇത് വിശപ്പ് നിയന്ത്രിക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു. കിവിയിലെ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

സ്ഥലം മാറ്റം കിട്ടിയാണ് പാസ്റ്റര്‍ ആ ഗ്രാമത്തിലേക്ക് എത്തുന്നത്. ശോചനീയാവസ്ഥയില്‍ ചോര്‍ന്നൊലിച്ചുകിടക്കുന്ന പള്ളി പുതുക്കിപണിത് വരുന്ന ഡിസംബറിലെ പാതിരാ കുറുബാന നടത്തിക്കൊണ്ട് പള്ളി വീണ്ടും ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണം അതായിരുന്നു പാസ്റ്ററിന്റെ ആഗ്രഹം. അദ്ദേഹം ഇടവകാംഗങ്ങളെ സംഘടിപ്പിച്ച് പള്ളി പുതുക്കി പണിയാന്‍ തുടങ്ങി. പള്ളിയുടെ മച്ചൊക്കെ പൊളിച്ചുപണിത്, ഭിത്തിയെല്ലാം പ്ലാസ്റ്ററിട്ട് പെയിന്റടിച്ച് വിചാരിച്ചതിലും നേരത്തേ, ഡിസംബര്‍ 18 ഓടെ പള്ളിയുടെ പണികളെല്ലാം കഴിഞ്ഞു. പക്ഷേ പിറ്റേദിവസം അപ്രതീക്ഷിതമായുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും പള്ളിയുടെ ഭിത്തിയലെ പ്ലാസ്റ്റെറെല്ലാം അടര്‍ന്നുവീണു. തുടര്‍ന്ന് പണിയാനുളള സമയവുമില്ല. ഇനിയെന്ത് ചെയ്യും എന്ന ചിന്തയില്‍ പോകുമ്പോഴാണ് അടുത്തുളള ഗ്രാമചന്തയില്‍ മനോഹരമായ ഒരു ടേബിള്‍ ക്ലോത്ത് വില്‍ക്കുവാന്‍ വെച്ചിരിക്കുന്നത് കണ്ടത്. അതിന്റെ നടുക്ക് കുരിശിന്റെ ആകൃതിയില്‍ ഒരു ഡിസൈനുമുണ്ട്. തല്‍കാലം പള്ളിയിലെ ഭിത്തിയിലെ കേട് പാട് മറക്കാന്‍ ഈ ടേബിള്‍ക്ലോത്ത് മതിയാകും എന്ന് തീരുമാനിച്ച് അദ്ദേഹം അത് വാങ്ങി. തിരികെ പള്ളിയിലേക്ക് പോകുംവഴി പള്ളിക്കടുത്തുള്ള ബസ് സ്റ്റോപ്പില്‍ വൃദ്ധയായ സ്ത്രീ തനിക്ക് പോകാനുളള ബസ്സ് പോയ സങ്കടത്തില്‍ നില്‍ക്കുന്നത് പാസ്റ്റര്‍ കണ്ടു. ഈ തണുപ്പത്ത് ഇവിടെ നില്‍ക്കാതെ അടുത്ത ബസ്സ് വരും വരെ പള്ളിയില്‍ കയറിയിരിക്കാന്‍ പാസ്റ്റര്‍ പറഞ്ഞു. പള്ളിയിലെത്തിയ പാസ്റ്റര്‍ ടേബിള്‍ക്ലോത്ത് ഭിത്തിയില്‍ ഉറപ്പിക്കാന്‍ തുടങ്ങുകയായിരുന്നു. ഈ ടേബിള്‍ക്ലോത്ത് കണ്ട് ആ വൃദ്ധ അത്ഭുതത്തോടെ ചോദിച്ചു: പാസ്റ്റര്‍ ഇത് അങ്ങേക്ക് എവിടെ നിന്നാണ് കിട്ടിയത്? ഇതിന്റ അറ്റത്ത് ഇ.വി.ജി. എന്ന് എഴുതിയിട്ടുണ്ടോ എന്ന് നോക്കാമോ? പാസ്റ്റര്‍ നോക്കി. ശരിയാണ് അങ്ങിനെ എഴുതിയിട്ടുണ്ട്. അവര്‍ പറഞ്ഞു: ഇത് ഞാന്‍ 35 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയിലായിരിക്കുമ്പോള്‍ തുന്നിയ ടേബിള്‍ക്ലോത്താണ്. ഒരു യുദ്ധത്തെ തുടര്‍ന്ന് നാസി പട്ടാളം എന്റെ ഭര്‍ത്താവിനെ പിടിച്ചുകൊണ്ടുപോയി. ഞാന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. അന്ന് മുതല്‍ ഞാന്‍ എന്റെ ഭര്‍ത്താവിനെ അന്വേഷിക്കുകയാണ്. ഇതുവരെ കണ്ടെത്താനായില്ല. അവര്‍ സങ്കടത്തോടെ തന്റെ കഥ പറഞ്ഞ് അവസാനിപ്പിച്ചു. ഈ ടേബിള്‍ ക്ലോത്ത് തിരിച്ചു വേണോ: പാസ്റ്റര്‍ ചോദിച്ചു. ഏയ് അത് ഈ പള്ളിയില്‍ കിടക്കുന്നതാണ് എന്റെ സന്തോഷം : അവര്‍ പറഞ്ഞു. പാസ്റ്റര്‍ അവരെ തന്റെ വണ്ടിയില്‍ അവരുടെ വീട്ടിലെത്തിക്കുകയും ചെയ്തു. ഏറ്റവും ഗംഭീരമായി നടന്ന ക്രിസ്തുമസ്സ് കുറുബാനക്ക് ശേഷം പാസ്റ്ററെ കാണാന്‍ ഒരാള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ പാസ്റ്ററോട് ചോദിച്ചു: പാസ്റ്റര്‍ , അങ്ങേക്ക് ഈ ടേബിള്‍ ക്ലോത്ത് എവിടെ നിന്നാണ് കിട്ടിയത്. ഇതെന്റെ ഭാര്യ ചെയ്ത ടേബിള്‍ ക്ലോത്താണ്. നാസി പട്ടാളത്തിന്റെ കയ്യില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടതിന് ശേഷം അവളെ തിരയാത്ത നാടുകളില്ല. പാസ്റ്റര്‍ അയാളെ കെട്ടിപ്പിടിച്ചു. എന്നിട്ട് അയാളെ തന്റെ വണ്ടിയില്‍ കയറ്റി ആ വൃദ്ധയുടെ വീട്ടിലെത്തിച്ചു. അന്ന് വരെ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ ക്രിസ്തുമസ് രാത്രിയ്ക്ക് പാസ്റ്റര്‍ സാക്ഷിയായി.. പ്രതീക്ഷയുടെ നക്ഷത്രവെളിച്ചങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നമുക്ക് മുന്നില്‍ പ്രത്യക്ഷമാകാം. ഏത് കൂരിരുട്ടിലും ആ നക്ഷത്രവെളിച്ചം പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയാണ് ഓരോ ക്രിസ്തുമസ്സും പറഞ്ഞുവെക്കുന്നത്. ആ നക്ഷത്രവെളിച്ചത്തിനായി നമുക്ക് പ്രതീക്ഷയോടെ മുന്നോട്ട് പോകാം – ശുഭദിനം.