മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹംവീണ്ടും അപകടത്തിൽപ്പെട്ടു. വെഞ്ഞാറമൂട് പള്ളിക്കലിൽ വെച്ച് കമാൻഡോ വാഹനത്തിന് പിന്നിൽ ലോക്കൽ പോലീസിന്റെ ജീപ്പിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കടക്കൽ കോട്ടപ്പറത്തുള്ള പരിപാടി കഴിഞ്ഞതിന് ശേഷം മുഖ്യമന്ത്രി തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്. കമാൻഡോ വാഹനത്തിന് അകമ്പടി പോകുകയായിരുന്ന പള്ളിക്കൽ പൊലീസ് സ്റ്റേഷന്റെ ജീപ്പാണ് പിന്നിലിടിച്ചത്. മുന്നിലെ വാഹനങ്ങൾ പെട്ടെന്ന് നിർത്തിയപ്പോഴാണ് അപകടമുണ്ടായത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹംവീണ്ടും അപകടത്തിൽപ്പെട്ടു
