ഫെഡറല്‍ റിസര്‍വിന്റെ ധന നയ അവലോകന യോഗത്തിന് ശേഷം പ്രമുഖ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്കോയിനിന്റെ വില ഏഴ് ശതമാനം ഇടിഞ്ഞ് 92,292.07 ഡോളറായി. രണ്ട് ദിവസം മുന്‍പ് ബിറ്റ്കോയിനിന്റെ വില 102,000 ഡോളറായിരുന്നു. കഴിഞ്ഞ വാരം 108,309 ഡോളര്‍ വരെ ഉയര്‍ന്നതിന് ശേഷമാണ് ബിറ്റ്കോയിന്‍ തുടര്‍ച്ചയായു മൂക്കുകുത്തിയത്. അമേരിക്കന്‍ സര്‍ക്കാരിന്റെ ശേഖരത്തില്‍ ബിറ്റ്കോയിന്‍ ഉള്‍പ്പെടുത്തുന്ന നടപടികളുണ്ടാകില്ലെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയിരുന്നു. വിദേശ നാണയ ശേഖരത്തില്‍ ക്രിപ്റ്റോ കറന്‍സികള്‍ ഉള്‍പ്പെടുത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നത്.