അനുഷ്‌ക ഷെട്ടി നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഘാട്ടി’. പ്രശസ്ത സംവിധായകന്‍ ക്രിഷ് ജാഗര്‍ലമുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്’ ഘാട്ടി’. ചിത്രത്തിന്റെ റിലീസ് തീയതി ഗ്ലിംപ്‌സ് വീഡിയോയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വളരെ അക്രമാസക്തയായ ഒരു കഥാപാത്രമായാണ് അനുഷ്‌ക ഷെട്ടി ചിത്രത്തില്‍ വേഷമിടുന്നത് എന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. രാജീവ് റെഡ്ഡിയും സായ് ബാബു ജാഗര്‍ലമുഡിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം യുവി ക്രിയേഷന്‍സ് ആണ് അവതരിപ്പിക്കുന്നത്. ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്‌കയും കൃഷും ഒന്നിക്കുന്ന ചിത്രം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ അനുഷ്‌ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പോസ്റ്ററില്‍ സാരിയണിഞ്ഞ ഉഗ്രരൂപത്തിലാണ് അനുഷ്‌ക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘വിക്ടിം, ക്രിമിനല്‍, ലെജന്‍ഡ്’ എന്നാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്ന ടാഗ്ലൈന്‍.