ഭാഷയുടെ വ്യതിരിക്തത കൊണ്ടും ജീവിതദര്‍ശനത്തിന്റെ ആഴക്കാഴ്ച കൊണ്ടും ശ്രദ്ധേയമായ കൃതി. ഭാരത ചരിത്രത്തിന്റെ രചനാകാലത്തെ സ്വതന്ത്രവും വ്യത്യസ്തവുമായ പാതയിലൂടെ അന്വേഷിച്ചു ചെല്ലുകയാണിവിടെ. ചരിത്രം എങ്ങനെ ചരിത്രമല്ലാതാകുന്നുവെന്നും ചരിത്രത്തെ സ്വേച്ഛാനുസൃതമാക്കാന് എക്കാലവും അധികാരസ്ഥാനങ്ങള്‍ ശ്രമിച്ചിരുന്നുവെന്നും പുരാണ കഥാപാത്രങ്ങളെ നിര്ദ്ധരിക്കുന്നതിലൂടെ ഈ കൃതി ശ്രമിക്കുന്നു. അതാകട്ടെ സത്യസന്ധമായ ചരിത്രമെഴുത്തുകാരുടെ ആന്തര പ്രതിസന്ധിയായി മാറുന്നു. ചരിത്രത്തെ തിരുത്തിയെഴുതാനുള്ള പ്രവണത വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന കൃതി. ‘ജയോപാഖ്യാനം’. അനുജിത് ശശിധരന്. ഡിസി ബുക്സ്. വില 323 രൂപ.