◾https://dailynewslive.in/ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പോളിങ് മന്ദഗതിയിലെന്ന് റിപ്പോര്‍ട്ട്. ഉച്ചക്ക് ഒന്നരവരെ 41.07 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. പ്രചാരണത്തിലെ ആവേശം ബൂത്തുകളില്‍ കാണുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവിഎം തകരാറുകളാണ് പോളിംഗിലെ മെല്ലെപോക്കിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉച്ചക്ക് ശേഷം പോളിംഗ് ശതമാനം കൂടുമെന്നും മുന്നണികള്‍. ഇരട്ടവോട്ട് വിഷയം സിപിഎം നേരത്തെ ഉയര്‍ത്തിയെങ്കിലും ബൂത്തുകളില്‍ തര്‍ക്കങ്ങള്‍ ഇല്ലാതെ സമാധാനപരമായണ് പോളിംഗ് മുന്നോട്ടു പോകുന്നത്. സിപിഎം നേതാക്കളായ കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്, എന്‍ എന്‍ കൃഷ്ണദാസ്, കോണ്‍ഗ്രസ് എംപി ഷാഫി പറമ്പില്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ എന്നിവര്‍ രാവിലെ ബൂത്തുകളിലെത്തി വോട്ട് ചെയ്തു.
◾https://dailynewslive.in/ പാലക്കാട് നല്ല ഭൂരിപക്ഷത്തില്‍ രാഹുല്‍ ജയിക്കുമെന്നും പാലക്കാടിന്റെ മണ്ണും മനസ്സും രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമെന്നും ഷാഫി പറമ്പില്‍ എംപി. പത്ര പരസ്യം ഉള്‍പ്പെടെ എല്ലാ വിവാദങ്ങളും എല്‍ഡിഎഫിന് തിരിച്ചടിയായെന്നും എല്‍ഡിഎഫിന് നല്ലത് ബൂമറാങ് ചിഹ്നമായിരുന്നുവെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തിലും നഗരസഭയിലും ലീഡ് നേടി ജയിക്കുമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളല്ല ചര്‍ച്ചയായതെന്ന കാര്യത്തില്‍ പരിഭവമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
*കെ.എസ്.എഫ്.ഇ*
*സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*നവംബര്‍ 19 ലെ വിജയി : ജൂബിമോള്, പൂവരണി പോസ്റ്റ്, പൈക, കോട്ടയം*
◾https://dailynewslive.in/ മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന്റെ തൊണ്ടിമുതല്‍ കേസില്‍ തുടര്‍ നടപടിയാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച് പ്രതിയെ അന്ന് അഡ്വക്കേറ്റായിരുന്ന ആന്റണി രാജു രക്ഷപ്പെടുത്തിയെന്ന കേസിലാണ് കോടതി ഉത്തരവ്. പ്രതി വിചാരണ നേരിടണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശം നല്കി.
◾https://dailynewslive.in/ തൊണ്ടിമുതല്‍ കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിടാന്‍ പറഞ്ഞാല്‍ നേരിടുമെന്നും അതിലൊന്നും പ്രശ്നമില്ലെന്നും മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു. താന്‍ ഇവിടെ തന്നെയുണ്ടെന്നും അപ്പീല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിധിപകര്‍പ്പ് ലഭിച്ചശേഷം തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ആന്റണി രാജു പറഞ്ഞു.
◾https://dailynewslive.in/ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ മലപ്പുറം കിഴിശ്ശേരിയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. ഇന്ത്യന്‍ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി. നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസ രംഗത്തും ആത്മീയ രംഗത്തും സൂര്യതേജസായി നില്ക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് കൂടിക്കാഴ്ചക്കുശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു. സമസ്തയുടെ സംഭാവനകള്‍ കേരളത്തിന്റെ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ് അതുകൊണ്ടാണെന്നും ആ ഒരു ആദരവ് കൂടിയാണ് ഇവിടെ എത്തി നല്‍കിയതെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്സ്
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്ക്കുന്ന പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനോട് സഹതാപമാണെന്നും സിപിഎം വര്‍ഗീയ കോമരങ്ങളെ പോലെ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാം എന്ന് കരുതേണ്ടെന്നും ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ പാലക്കാട്ടെ സിപിഎം പത്ര പരസ്യം ബി.ജെ.പിയെ ജയിപ്പിക്കാനാണെന്നും ഒരാള്‍ ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ പോയതിന് സിപിഎം എന്തിനാണ് കരയുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി. സന്ദീപ് വാര്യര്‍ക്കെതിരെ പത്രത്തില്‍ കൊടുത്തത് വര്‍ഗീയ പരസ്യമാണ്. ന്യൂനപക്ഷങ്ങള്‍ നടത്തുന്ന പത്രങ്ങളില്‍ മാത്രമാണ് പരസ്യം നല്‍കിയതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
◾https://dailynewslive.in/ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോയ സന്ദീപ് വാര്യരെ ക്രിസ്റ്റല്‍ ക്ളിയര്‍ എന്ന് വിശേഷിപ്പിച്ചിരുന്നുവെന്ന ആക്ഷേപം തള്ളി സിപിഎം നേതാവ് ഏകെബാലന്‍. ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് പറഞ്ഞത് സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായിരുന്നുവെന്നും അത് സന്ദീപ് വാര്യരെ ഉദ്ദേശിച്ചായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷലിപ്തമായ കാര്യങ്ങള്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ പറഞ്ഞ ആളാണ് സന്ദീപെന്നും അറേബ്യയിലെ എല്ലാ സുഗന്ധ ദ്രവ്യം കൊണ്ടും അത് ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ബാലന് പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ സന്ദീപ് വാര്യരുടെ ഭൂമി കൈമാറ്റം അമ്മ ജീവിച്ചിരുന്ന കാലത്തുള്ള കാര്യമാണെന്ന് കെ മുരളീധരന്. അദ്ദേഹമായിട്ട് എഴുതി കൊടുത്തതല്ലെന്ന് പറഞ്ഞുവെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസ് ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ പൊതു നന്മക്കായി ഭൂമി വിട്ടു നല്‍കുമെന്ന് സന്ദീപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ടെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ അരിയില്‍ ഷുക്കൂര്‍ വധക്കേസ് കൊച്ചി സിബിഐ കോടതി അടുത്ത മാസം ഒമ്പതാം തീയതി വീണ്ടും പരിഗണിക്കും. ഇന്ന് വിചാരണ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നീട്ടി വെയ്ക്കുകയായിരുന്നു. സിപിഎം നേതാക്കളായ ടി വി രാജേഷും പി ജയരാജനമുള്‍പ്പെടെ 31 പേരാണ് കേസിലെ പ്രതികള്‍.
◾https://dailynewslive.in/ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായാല്‍ അന്നു തന്നെ ഡിജിറ്റല്‍ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പൊലീസായാലും എംവിഡി ആയാലും ചോദിച്ചാല്‍ ഫോണിലെ ഡിജിറ്റല്‍ ലൈസന്‍സ് കാണിച്ച് കൊടുത്താല്‍ മതിയെന്നും പ്രിന്റഡ് ലൈസന്‍സിനായി നിര്‍ബന്ധിക്കരുതെന്ന് ഇന്ത്യയുടെ മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ ലൈസന്‍സിന് 200 രൂപ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയെന്ന വ്യാജ പ്രചാരണം അടുത്ത കാലത്തുണ്ടായിയെന്നും അങ്ങനെയൊരു ദ്രോഹം സര്‍ക്കാര്‍ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഔറംഗസേബ് നയമാണ് പിന്തുടരുന്നതെന്ന് ബിജെപി നേതാവ് അഡ്വ.ബി.ഗോപാലകൃഷ്ണന്. ക്ഷേത്ര വിരുദ്ധ നിലപാടാണ് അദ്ദേഹം പിന്തുടരുന്നതെന്നും ഹൈകോടതിയില്‍ പൂരവുമായി ബന്ധപ്പെട്ട് കൊച്ചിന് ദേവസ്വം ബോര്‍ഡ് നല്കിയ സത്യവാങ്മൂലം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു . ഇടതുപക്ഷത്തിന്റെ നാവായാണ് കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നും പൂരം അലങ്കോലമാക്കിയത് കൊച്ചിന് ദേവസ്വവും ഇടതു പക്ഷവും ചേര്‍ന്നാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ തൃശൂര്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 5 ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണം പിടികൂടി. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നാല് സ്ക്വാഡുകള്‍ ആയി തിരിഞ്ഞ് 34 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 21 ഹോട്ടലുകള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്കി. 5 ഹോട്ടലുകള്‍ക്ക് പിഴ അടപ്പിച്ചു.
◾https://dailynewslive.in/ കോഴിക്കോട് എളേറ്റില്‍ വട്ടോളി ഇയ്യാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഐസ് മി എന്ന സ്ഥാപനത്തില്‍ പാക്കിംഗിനെടുക്കുന്ന ഐസുകള്‍ രുചിച്ചു നോക്കി പാക്ക് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടികള്‍ക്ക് വേണ്ടി ഐസ് വാങ്ങാന്‍ എത്തിയ മങ്ങാട് സ്വദേശി സജിത്താണ് മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത് ഇതേ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കട സീല്‍ ചെയ്തു.
◾https://dailynewslive.in/ സജീവ രാഷ്ട്രീയത്തില്‍ ഇനിയുണ്ടാകില്ലെന്ന് മുന്‍ എംഎല്‍എ അയിഷ പോറ്റി. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് ഒഴിവാകുന്നതെന്നും ഓടി നടക്കാന്‍ പറ്റുന്നവര്‍ പാര്‍ട്ടിയിലേക്ക് വരട്ടെയെന്നും , ഒന്നും ചെയ്യാന്‍ കഴിയാതെ കടിച്ചു തൂങ്ങുന്നത് ശരിയല്ലെന്നും അയിഷ പോറ്റി വ്യക്തമാക്കി. മൂന്ന് തവണ കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎല്‍എയാണ് അയിഷ പോറ്റി.
◾https://dailynewslive.in/ തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് മുണ്ടേല മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ സ്വന്തം റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ ഭാര്യയുടെ മയ്യിത്ത് നമസ്കാരം ആരംഭിക്കാനിരിക്കെ ഭര്‍ത്താവ് പള്ളിയില്‍ കുഴഞ്ഞുവീണു മരിച്ചു. ഭാര്യ റംലയുടെ (62) മയ്യിത്ത് നമസ്കാരത്തിന് ഒരുങ്ങവേയാണ് ഭര്‍ത്താവ് ചാലില്‍ മൊയ്തീന് (76) കുഴഞ്ഞുവീണ് മരിച്ചത്. മൊയ്തീനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
◾https://dailynewslive.in/ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കുത്തിക്കൊന്നു. ക്ലാസില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് കൊലപാതകം. തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ എം മദന്‍ (30) അറസ്റ്റിലായി. ഇയാളുടെ വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
◾https://dailynewslive.in/ 2018ല്‍ സിനിമയില്‍ അഭിനയിക്കുന്നതിനായി 30 ലക്ഷം രൂപ തമിഴ്നാട് ഉപമുഖ്യമന്ത്രിയും സിനിമാ താരവുമായ ഉദയനിധി സ്റ്റാലിന് നല്‍കിയെന്നും കോവിഡിന് ശേഷംഎംഎല്‍എ ആയതോടെ താരം ഒഴിഞ്ഞുമാറിയെന്ന പരാതിയുമായി സിനിമ നിര്‍മാതാവ് ആര്.ശരവണന്. എന്നാല്‍ 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മന്ത്രിയായശേഷം ഉദയനിധി അഭിനയം മതിയാക്കിയിരുന്നു.
◾https://dailynewslive.in/ 68 പേര് മരിച്ച കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിനെയും പൊലീസിനെയും കോടതി വിമര്‍ശിച്ചു. വ്യാജമദ്യത്തിന്റെ ഒഴുക്ക് പൊലീസ് അറിഞ്ഞില്ലെന്ന വാദം ഞെട്ടിക്കുന്നുവെന്നും കോടതി പരാമര്‍ശിച്ചു. കള്ളക്കുറിച്ചിയില്‍ പൊലീസ് കണ്ണടച്ചെന്ന് വിമര്‍ശിച്ച കോടതി ദുരന്തം സമൂഹത്തിനുള്ള മുന്നറിയിപ്പ് കൂടിയാണെന്നും ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ തിയറ്ററുകളില്‍ റിവ്യൂ വേണ്ടെന്ന് തമിഴ്നാട്ടിലെ സിനിമ നിര്‍മാതാക്കള്‍. ഇതുസംബന്ധിച്ച കത്ത് തമിഴ്നാട്ടിലെ തിയറ്ററര്‍ ഉടമകള്‍ക്ക് സിനിമ നിര്‍മാതാക്കള്‍ കൈമാറി. സിനിമ റിലീസായ ഉടനെ റിവ്യൂ ബോംബിങ് നടത്തുന്നത് സിനിമയെ ബാധിക്കുന്നുണ്ടെന്നാണ് സിനിമ നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്.
◾https://dailynewslive.in/ ദില്ലിയിലെ പകുതി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. മലിനീകരണം കുറയ്ക്കുന്നതിനായാണ് അടിയന്തര നടപടി. ദില്ലി സര്‍ക്കാരിന് കീഴിലെ ഓഫീസുകളിലാണ് നിയന്ത്രണം കടുപ്പിച്ചത്. മലിനീകരണ തോത് കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ന് വീണ്ടും അടിയന്തര യോഗം ചേരുമെന്നും മന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കി.
◾https://dailynewslive.in/ കശ്മീരിനെ ദില്ലിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ സഹമന്ത്രി രവ്നീത് സിംഗ്. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്കില്‍ കശ്മീരിനെ ദില്ലിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ടൂറിസം മേഖലയ്ക്കും കൂടുതല്‍ കരുത്ത് പകരുമെന്നും രവ്നീത് സിംഗ് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. അഞ്ച് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി ഗയാനയില്‍ എത്തിയത്. 56 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദ ഓര്‍ഡര്‍ ഓഫ് എക്സലന്‍സ്’, ബാര്‍ബഡോസിന്റെ ഉന്നത ബഹുമതിയായ ‘ഓണററി ഓര്‍ഡര്‍ ഓഫ് ഫ്രീഡം ഓഫ് ബാര്‍ബഡോസ്’ എന്നിവ മോദിക്ക് സമ്മാനിക്കും.
◾https://dailynewslive.in/ വോട്ടിന് കോഴ ആരോപണം നിഷേധിച്ച് ബിജെപി ദേശീയ സെക്രട്ടറി വിനോദ് ഭാവഡെ. തനിക്കെതിരെയുള്ളത് വെറും ആരോപണം മാത്രമാണെന്നും തന്റെ കയ്യില്‍ നിന്നും പണം ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു കോടി രൂപ പിടിച്ചെടുത്തു എന്നാണ് രാഹുല്‍ ഗാന്ധിയും സുപ്രിയ സുലൈയും പറയുന്നതെന്നും അങ്ങനെയെങ്കില്‍ ആ പണം എവിടെയെന്ന് അവര്‍ കാണിച്ചുതരണമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ഗാസയില്‍ അപൂര്‍വ സന്ദര്‍ശനം നടത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം അവസാനിക്കുന്നതോടെ ഹമാസ് ഇനി ഒരിക്കലും പലസ്തീന് ഭരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ സായുധ സേന ഹമാസിന്റെ സൈനിക ശേഷി പൂര്‍ണ്ണമായും നശിപ്പിച്ചെന്ന് പറഞ്ഞ നെതന്യാഹു ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന തന്റെ പ്രതിജ്ഞ ആവര്‍ത്തിക്കുകയും ചെയ്തു.
◾https://dailynewslive.in/ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഗാസയില്‍ പട്ടിണിയിലായ പാലസ്തീന്‍കാര്‍ക്ക് ഭക്ഷണവുമായി എത്തിയ യുഎന്‍ വാഹനങ്ങള്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്. ഭക്ഷണം അടക്കമുള്ള സഹായവുമായി എത്തിയ 109 യുഎന്‍ ലോറികളാണ് ശനിയാഴ്ച ഗാസയില്‍ തട്ടിയെടുത്തത്. പാലസ്തീനിലെ അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിയായ യുണൈറ്റഡ് നേഷന്‍സ് റീലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സിയുടെ വാഹന വ്യൂഹമാണ് ആയുധങ്ങളുമായി എത്തിയവര്‍ തട്ടിയെടുത്തത്.
◾https://dailynewslive.in/ സൂപ്പര്‍ താരം ലയണല്‍ മെസി അടക്കം അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാന്. സ്പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയെന്നും അടുത്ത വര്‍ഷം കേരളത്തില്‍വെച്ച് മത്സരം നടക്കുമെന്നും മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. എതിര് ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വരുമെന്നും മഞ്ചേരി സ്റ്റേഡിയത്തില്‍ 20000 കാണികളെ പറ്റൂ അത് കൊണ്ടാണ് കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
◾https://dailynewslive.in/ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ ടെന്നീസില്‍നിന്ന് വിരമിച്ചു. കരിയറിലെ അവസാന ടൂര്‍ണമെന്റായ ഡേവിസ് കപ്പിലെ അവസാന മത്സരത്തില്‍ തോല്‍വിയോടെയാണ് പടിയിറക്കം. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിന്റെ ബോട്ടിക് വാന്‍ ഡി സാന്‍ഡ്ഷല്‍പ്പിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. 22 ഗ്രാന്‍ഡ്സ്ലാം ഉള്‍പ്പെടെ 92 കിരീടങ്ങള്‍ നേടിയിട്ടുണ്ട് ഈ മുപ്പത്തെട്ടുകാരന്. 22 വര്‍ഷം നീണ്ട കരിയറിനാണ് ഇതോടെ അവസാനമാവുന്നത്.
◾https://dailynewslive.in/ രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണ വില മുന്നേറ്റത്തിലാണ്. ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7,115 രൂപയായി. പവന് വില 400 രൂപ ഉയര്‍ന്ന് 56,920 രൂപയിലുമെത്തി. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ന്നു. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 56,920 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 99 രൂപയില്‍ തുടരുന്നു. റഷ്യ-യുക്രൈന് യുദ്ധ ആശങ്കകള്‍ വീണ്ടും ഉയര്‍ന്നത് സ്വര്‍ണ വിലയിലും കുതിപ്പിന് കളമൊരുക്കി. ഇതിനൊപ്പം ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ നിരക്ക് കുറയ്ക്കുമെന്ന സൂചനകളും സ്വര്‍ണത്തെ ഉയര്‍ത്തുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യാന്തര സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ടാകുന്നത്. ഇന്നലെ 0.75 ശതമാനം ഉയര്‍ന്ന സ്വര്‍ണം ഇന്ന് നേരിയ നേട്ടത്തോടെ 2,641 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും മറ്റ് ആഗോള രാഷ്ട്രീയ പ്രശ്നങ്ങളുമെല്ലാം സ്വര്‍ണത്തെ സ്വാധീനിക്കുന്നുണ്ട്. നവംബര്‍ അഞ്ചിന് 2,750 ഡോളര്‍ വരെ എത്തിയ സ്വര്‍ണം ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേക്ക് എത്തുമെന്ന് ഉറപ്പായതിനു ശേഷം തുടര്‍ച്ചയായി ഇടിവിലായിരുന്നു. നവംബര്‍ 15 വരെ ആറ് ശതമാനത്തോളം ഇടിഞ്ഞ ശേഷമാണ് ഇപ്പോഴത്തെ മുന്നേറ്റം.
◾https://dailynewslive.in/ ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിനെ ഒപ്പം കൂട്ടിയതോടെ പ്രതിസന്ധിയിലായ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ എയര്‍ടെല്‍, ജിയോ, വി എന്നിവയെല്ലാം തങ്ങളുടെ 4ജി നെറ്റ്വര്‍ക്ക് രാജ്യവ്യാപകമായി ശക്തിപ്പെടുത്തുന്നു. ഫ്രോഗ് സെല്‍സാറ്റ് എന്ന കമ്പനി 4ജി ഉപകരണങ്ങള്‍ വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ കമ്പനികള്‍ക്ക് വിതരണം ചെയ്തു എന്നാണ് വിവരം. 4ജി വിപുലീകരണത്തിന് വി വളരെ വലിയ നിര്‍ദ്ദേശങ്ങളടങ്ങിയ അഭ്യര്‍ത്ഥന നല്‍കിയിരുന്നതായും എയര്‍ടെലിനും വിയ്ക്കും 4ജി ഉപകരണങ്ങള്‍ എല്ലാ സര്‍ക്കിളിലേയ്ക്കും വിതരണം ചെയ്തതായും ഫ്രോഗ് സെല്‍സാറ്റ് കമ്പനി എംഡിയും സിഇഒയുമായ കൊണാര്‍ക് ത്രിവേദി പറഞ്ഞു. ഈ സമയം മ റ്റ് കമ്പനികളും 4ജി സേവനം മെച്ചപ്പെടുത്താന്‍ സഹായം തേടുമെങ്കിലും എയര്‍ടെല്‍ തന്നെയാകും തങ്ങളുടെ ഏറ്റവും മികച്ച കസ്റ്റമര്‍ എന്ന് കമ്പനി സിഇഒ അറിയിച്ചു.വി ഇക്കഴിഞ്ഞ സെപ്തംബറില്‍ എറിക്സണ്, നോക്കിയ, സാംസംഗ് എന്നീ കമ്പനികള്‍ക്ക് 17 പ്രധാന സര്‍ക്കിളുകളില്‍ 4ജി സേവനം വിപുലമാക്കാനും 5ജി സേവനം മികവോടെ ആരംഭിക്കാനും 3.6 ബില്യണ്‍ ഡോളറിന്റെ മൂന്ന് വര്‍ഷത്തെ കരാര്‍ നല്‍കിയിരുന്നു.
◾https://dailynewslive.in/ മോഹന്‍ലാല്‍ ആരാധകര്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ബറോസി’ന്റെ ട്രെയ്ലര് പുറത്തുവിട്ട അണിയറപ്രവര്‍ത്തകര്‍. തന്റെ 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകകുപ്പായമണിയുന്നു എന്നതാണ് ബറോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ത്രി ഡിയില്‍ റിലീസ് ചെയ്യുന്ന ചിത്രം ഡിസംബര്‍ 25 ന് തിയേറ്ററിലെത്തും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടാന്‍ പറ്റുന്ന ചിത്രമായിരിക്കും ബറോസ് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം. മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന് ജിജോ പുന്നൂസാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു ഹോളിവുഡ് ടച്ച് ഫീല്‍ ചെയ്യുന്ന ട്രെയ്ലര് ഇപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ക്രിസ്തുമസ് കാലവും അവധിയും എന്നതിനേക്കാള്‍ ഉപരി മോഹന്‍ലാലിനെ സംബന്ധിച്ച് മറ്റൊരു പ്രത്യേകതയും അന്നത്തെ ദിവസത്തിനുണ്ട്. മോഹന്‍ലാലിന്റെ ആദ്യ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളും, കരിയറിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ മണിച്ചിത്രത്താഴ് റിലീസ് ആയതും ഇതുപോലെ ഒരു ഡിസംബര്‍ 25 നാണ്.
◾https://dailynewslive.in/ 1994ലെ ആനിമേഷന്‍ ചിത്രമായ ദ ലയണ്‍ കിംഗിന്റെ 2019-ലെ റീമേക്കിന്റെ പ്രീക്വലായ ‘മുഫാസ’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പുതിയ ട്രെയിലറുകള്‍ പുറത്തിറങ്ങി. ഇംഗ്ലീഷിന് പുറമേ ഇന്ത്യയില്‍ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രം എത്തുന്നുണ്ട്. ഹിന്ദി പതിപ്പില്‍ ബോളിവുഡിന്റെ കിംഗ് ഖാന് ഷാരൂഖ് വീണ്ടും എത്തുന്നു. ആനിമേറ്റഡ് മ്യൂസിക്കല്‍ ഡ്രാമയ്ക്ക് മുഫാസയ്ക്ക് ശബ്ദം നല്‍കുന്നത് ഷാരൂഖാണ്. ഷാരൂഖിനെ കൂടാതെ, ആര്യന് ഖാന്, അബ്രാം ഖാന് എന്നിവരും യഥാക്രമം സിംബ, യംഗ് മുഫാസ എന്നീ കഥാപാത്രങ്ങള്‍ക്ക് ഹിന്ദി ഡബ്ബ് പതിപ്പിനായി ശബ്ദം നല്‍കും. തെലുങ്ക് പതിപ്പില്‍ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു ശബ്ദം നല്‍കുന്നുണ്ട്. തമിഴില്‍ അര്ജുന് ദാസ്, അശോക് സെല്വന്, സിങ്കം പുലി, വിടിവി ഗണേഷ് എന്നിങ്ങനെ വലിയ താരങ്ങള്‍ തന്നെ ശബ്ദം നല്‍കുന്നുണ്ട്. ഇപ്പോള്‍ ഇറങ്ങിയ ട്രെയിലറില്‍ പഴയ മാന്‍ഡ്രില്‍ റഫിക്കി പുംബയും ടിമോണിനും മുന്നില്‍ വച്ച് സിംബയുടെയും നളയുടെയും മകളായ കിയാരയോട് മുഫാസയുടെ കഥ പറയുന്നതാണ് കാണിക്കുന്നത്. ശ്രേയസ് തല്‍പാഡെ, സഞ്ജയ് മിശ്ര എന്നിവരാണ് ഹിന്ദിയില്‍ ടിമോണിനും പംബയ്ക്കും ശബ്ദം നല്‍കുന്നത്.
◾https://dailynewslive.in/ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഗോവന്‍ ക്ലാസിക് 350 ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. 23 ന് മോട്ടോവേഴ്സ് 2024ല്‍ ബൈക്ക് അവതരിപ്പിച്ചതിന് ശേഷം റോയല്‍ എന്‍ഫീല്‍ഡ് വില പ്രഖ്യാപിക്കും. 350 സിസിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ബോബര്‍ സ്റ്റൈല്‍ മോട്ടോര്‍സൈക്കിളാണിത്. ഭാരം കുറച്ച് വേഗം കൂട്ടാന്‍ സഹായിക്കുന്ന രൂപകല്‍പ്പന രീതിയാണ് ബോബര്‍ സ്റ്റൈല്‍. വളരെ ജനപ്രിയമായ ക്ലാസിക് 350 അടിസ്ഥാനമാക്കിയുള്ളതാണ് ഈ ബൈക്ക്. അതേ 349 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതില്‍ വരുന്നത്. ഏകദേശം 20 ബിഎച്ച്പിയും 27 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന എന്ജിന് തന്നെയാണ് ഇതിന്റെ കരുത്ത്. ഫൈവ് സ്പീഡ് ഗിയര്‍ബോക്സുമായാണ് മോട്ടോര്‍സൈക്കിള്‍ വരുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഗോവന്‍ ക്ലാസിക് 350ന്റെ സ്റ്റൈലിഷ് ലുക്കായിരിക്കും ഏറ്റവും വലിയ ആകര്‍ഷണം. എക്സ്ഷോറൂം വില ഏകദേശം 2.10 ലക്ഷം രൂപയായിരിക്കാം.
◾https://dailynewslive.in/ കുറ്റാന്വേഷണ ലക്ഷ്യമില്ലാത്ത അപസര്‍പ്പണവും അപസര്പ്പകന് – കഥാഖ്യാനകാരന് എന്ന ക്ലാസിക്കല്ദ്വന്ദ്വത്തെ രൂപപ്പെടുത്തലുംവഴി അപസര്‍പ്പക കഥാ ജനുസ്സിനെ പുനരുപയോഗിക്കുകയാണ് ഈ കഥകള്‍ ചെയ്യുന്നത്. അധികമാരും പ്രയോഗിച്ചിട്ടില്ലാത്ത ഈ ആഖ്യാനതന്ത്രം അപസര്‍പ്പകനിലെ കഥകളെ വ്യത്യസ്തമാക്കി മാറ്റുന്നു. പരമ്പരാഗത അപസര്പ്പകന് ഇല്ലെങ്കില്‍ ശീര്‍ഷകം സൂചിപ്പിക്കുന്ന അപസര്പ്പകന് പിന്നെ ആരാണ് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഈ കഥകള്‍ അതിന് ഉത്തരം പറയും. വളരെക്കുറച്ച് ചെറുകഥകളെഴുതുകയും വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഒരു കഥാകാരന്റെ ആദ്യ സമാഹാരം. ‘അപസര്പ്പകന്’. എന്‍ ഹരി. ഡിസി ബുക്സ്. വില 189 രൂപ.
◾https://dailynewslive.in/ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് കരുതി കറിക്ക് മഞ്ഞള്‍ കുറച്ച് അധികം ഉപയോഗിച്ചേക്കാം എന്ന് വിചാരിക്കരുത്. അതിനും കണക്കുണ്ട്, അധികമായാല്‍ മഞ്ഞളും പണി തരും. പ്രതിദിനം 500 മുതല്‍ 2,000 മില്ലിഗ്രാം വരെ മഞ്ഞള്‍ ആണ് സാധാരണയായി ശുപാര്‍ശ ചെയ്യപ്പെടുന്ന ഡോസ്. മഞ്ഞള്‍ പിത്തരസം ഉല്പാദനം വര്‍ധിപ്പിക്കാം. ഇത് ആമാശയത്തിലെ ആസിഡിന്റെ അളവ് കൂടാന്‍ കാരണമാകുന്നു. ആയുര്‍വേദം പ്രകാരം അമിത അളവില്‍ മഞ്ഞള്‍ കഴിക്കുന്നത് ദഹനത്തെ കാര്യമായി ഉത്തേജിപ്പിക്കും. എന്നാല്‍ ആമാശയത്തിലെ ആസിഡിന്റെ അളവു വര്‍ധിക്കുന്നത് ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ് രോഗം, ആസിഡ് റിഫ്ലക്സ് അല്ലെങ്കില്‍ മറ്റ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ അവസ്ഥകള്‍ ഉള്ളവരില്‍ ദഹനക്കേട് പതിവാകാന്‍ കാരണമാകും. മഞ്ഞളില്‍ ഓക്സലേറ്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് അമിതമായി കഴിക്കുമ്പോള്‍ ശരീരത്തില്‍ കാല്‍സ്യവുമായി ചേരുകയും കാല്‍സ്യം ഓക്സലേറ്റ് രൂപീകരിക്കാനും ഇത് വൃക്കകളില്‍ അടിഞ്ഞു കൂടാന്‍ കാരണമാകും. മഞ്ഞളിന് ആന്റിഓകോഗുലന് (രക്തം നേര്‍പ്പിക്കുന്ന) സ്വഭാവമുണ്ട്. പ്രത്യേകിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയരായവരില്‍ ഇത് കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്ക്കുമിന് ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം തടസപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇത് വിളര്‍ച്ചയ്ക്ക് കാരണമാകും. മഞ്ഞളില്‍ അടങ്ങിയ കുര്ക്കുമിന് രക്തസമ്മര്‍ദം കുറയാനും കാരണമായേക്കാം. കുറഞ്ഞ രക്തസമ്മര്ദമുള്ളവരില് അല്ലെങ്കില്‍ ഹൈപ്പര്ടെന്ഷന് മരുന്നു കഴിക്കുന്നവര്‍ മഞ്ഞള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.38, പൗണ്ട് – 107.20. യൂറോ – 89.28, സ്വിസ് ഫ്രാങ്ക് – 95.40, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.04, ബഹറിന്‍ ദിനാര്‍ – 223.85, കുവൈത്ത് ദിനാര്‍ -274.45, ഒമാനി റിയാല്‍ – 219.15, സൗദി റിയാല്‍ – 22.48, യു.എ.ഇ ദിര്‍ഹം – 22.97, ഖത്തര്‍ റിയാല്‍ – 23.22, കനേഡിയന്‍ ഡോളര്‍ – 60.44.