കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23. പാർട്ടിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെന്നും ഗ്രൂപ്പ് 23 വ്യക്തമാക്കി.അതേസമയം, ശശി തരൂരിനെ ഐടി പാർലമെൻ്റി സമിതി അദ്ധ്യക്ഷ സ്ഥാനത്ത് തുടരാൻ അനുവദിക്കമണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23 രംഗത്തെത്തുന്നത്. അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയാനില്ലെന്ന് ഗലോട്ട് കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു.
സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ പരിശോധന. . കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്.. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി നസറുദീൻ എളമരം അടക്കം നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് റെയ്ഡ് തുടങ്ങിയത്. കേരളത്തിൽ 50 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നത്.
ജലന്ധറിലെ സ്വകാര്യ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാരനായ അധ്യാപകനെതിരെ നടപടി വേണമെന്ന് അഗിന്റെ അച്ഛന്. സത്യം എന്തെന്ന് അറിയണം .മകന് നീതി ലഭിക്കണം. കോഴിക്കോട് എന്‍ഐടിയിലെ മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന അജിന് എസ് ദിലീപിന്റെ ആത്മഹത്യയില്‍ എന്‍ഐടി ഡയറക്ടര്‍ക്കെതിരെ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി അഗിൻ്റെ മൃതദേഹവുമായി ദില്ലിയിൽ നിന്നുള്ള വിമാനം ഉച്ചയോടെ കൊച്ചിയിലെത്തും. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് നടക്കും.
നടിയെ ആക്രമിച്ച കേസിൽ അതിജീവിത വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ആരോപിച്ചായിരുന്നു അതിജീവിത ഹർജി നൽകിയത്.. പോലീസിന് ഇത് സംബന്ധി ച്ചു വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക വോയിസ് ക്ലിപ്പ് ലഭിച്ചു എന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു.
തൃശ്ശൂര്‍ ചമ്മണ്ണൂരിൽ മകൻ തീ കൊളുത്തിയ അമ്മ മരിച്ചു. ചമ്മണ്ണൂർ സ്വദേശി എഴുപത്തഞ്ചു വയസ്സുള്ള ശ്രീമതി ആണ് മരിച്ചത്. മകൻ മനോജിനെ (40) വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു..എണ്‍പത് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ശ്രീമതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടര്‍ന്നുണ്ടായ അരിശമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലെ ഡോ.ഭീംറാവു അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന സബ് ജൂനിയര്‍ കബഡി ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ഇരുന്നൂറിലധികം വനിതാ കായികതാരങ്ങള്‍ക്കാണ് സംഘാടകര്‍ പുരുഷന്മാരുടെ ടോയ്ലറ്റിലിരുത്തി ഭക്ഷണം നല്കി.ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടർന്ന് ഈ സംഭവത്തിൽ ഉത്തര്‍പ്രേദേശ് സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണെമന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്. ആവശ്യപ്പെട്ടു.