ആലപ്പുഴയിൽ റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെവി ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.10 ഓടെയാണ് അപകടം സംഭവിച്ചത്. ടെസ്റ്റ് നടക്കുന്നതിനിടെ പൊട്ടിത്തെറി ശബ്ദം കേൾക്കുകയായിരുന്നു. ബസ്സിന്റെ എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ ആർ തമ്പി യുവാവിനോട് പുറത്തേയ്ക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. യുവാവ് ബസ്സിൽ നിന്ന് ഇറങ്ങി മിനിറ്റുകൾക്കകം തീ ആളിപ്പടരുകയായിരുന്നു. ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan