സന്ദീപ് വാര്യരെ വീണ്ടും സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനും. സന്ദീപ് ഇപ്പോഴും ബിജെപി പ്രവർത്തകനാണെന്നും ഇടതു നയം അംഗീകരിച്ചാൽ സ്വീകരിക്കുമെന്നം ടിപി രാമകൃഷ്ണൻ പറഞ്ഞു. സരിനെ പോലെ അല്ല സന്ദീപെന്നും , സരിൻ ഇടതു നയം അംഗീകരിച്ചു വന്നയാളാണ് ഇടത് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കുമെന്നും അത്തരത്തിൽ നയം മാറ്റി വരാൻ തയ്യാറായാൽ സന്ദീപിനെയും സ്വീകരിക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. അതോടൊപ്പം സന്ദീപ് ഇടത് നിലപാട് സ്വീകരിച്ചു വന്നാൽ സ്വാഗതം ചെയ്യുമെന്ന് എംവി ഗോവിന്ദനും പറഞ്ഞു.സന്ദീപുമായി താൻ സംസാരിച്ചിട്ടില്ല. ആരെങ്കിലും സംസാരിച്ചോ എന്നറിയില്ലയെന്നും സന്ദീപിനെ പാർട്ടിയിലെടുക്കുക എളുപ്പമല്ല പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുക എന്നതാണ് വേണ്ടതെന്നും ഗോവിന്ദൻ പറഞ്ഞു.