കുതിര കഥാകാരനാകുന്ന ടോള്‍സ്റ്റോയിയന്‍ സാമൂഹികവിമര്‍ശനം. വയസ്സാംകാലത്ത്, സഹകുതിരകള്‍ക്കു മുന്നില്‍ തന്റെ ഭൂതകാലത്തെപ്പറ്റി പര്യാലോചന ചെയ്യുകയാണവന്‍- ഖോല്‍സ്റ്റോമെര്‍ എന്ന കുതിര. മനുഷ്യത്വത്തിന്റെ വ്യാജബിംബങ്ങളെ തകര്‍ത്തെറിയുന്ന അനുഭവങ്ങളിലൂടെയാണ് അവന് ഇക്കാലമത്രയും കടന്നുപോകേണ്ടിവന്നത്. സ്വാതന്ത്ര്യം, അന്തസ്സ്, ഉടമസ്ഥത എന്നിവയെപ്പറ്റിയുള്ള മൂര്‍ച്ചയേറിയ ധ്യാനം. ‘ഒരു കുതിരയുടെ കഥ’. ലിയോ ടോള്‍സ്റ്റോയ്. പരിഭാഷ – രത്മാ കൃഷ്ണമൂര്‍ത്തി. മാതൃഭൂമി. വില 87 രൂപ.