പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പ്രസ്താവന നടത്തിയ ഉമർ ഫൈസി മുക്കത്തെ പണ്ഡിതസഭയായ മുശാവറയിൽ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം സമസ്ത നേതാക്കൾ എടവണ്ണപ്പാറയിൽ പൊതുസമ്മേളനം വിളിച്ച് പ്രമേയം പാസാക്കി. പാണക്കാട് കുടുംബത്തെ മാറ്റി നിർത്താൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ ഉമർ ഫൈസിക്ക് പിന്തുണ നൽകിയ സമസ്തയിലെ മുശാവറ അംഗങ്ങളെയും വിമർശിച്ചു. ഇതിനിടെ ഉമർ ഫൈസി മുക്കത്തിനെതിരായ സമ്മേളനം നടക്കുന്ന സമയത്തു തന്നെ അദ്ദേഹത്തിന് പിന്തുണയുമായി ഒരു വിഭാഗം യുവജനനേതാക്കൾ പ്രസ്താവനയുമായി രംഗത്തെത്തി. സമസ്തയെ ദുര്‍ബലപ്പെടുത്താനുള്ള എത് നീക്കത്തെയും ചെറുക്കുമെന്നാണ് ഇവരുടെ പ്രഖ്യാപനം. പാണക്കാട് സാദിഖലി തങ്ങളുടെ ഖാസി സ്ഥാനം ചോദ്യം ചെയ്ത് ഉമർ ഫൈസി മുക്കം വിവാദ പ്രസംഗം നടത്തിയ മലപ്പുറം എടവണ്ണപ്പാറയിൽ തന്നെയാണ് സമസ്തയിലെ മറുവിഭാഗം ആദർശ സമ്മേളനം എന്ന പേരിൽ പൊതു സമ്മേളനം നടത്തിയത്.
ഉമർഫൈസി മുക്കത്തെ മുശാവറയിൽ നിന്ന് പുറത്താക്കണമെന്ന് പ്രമേയം
