ഏപ്രിലിനും സെപ്റ്റംബറിനുമിടയില്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ 33 ശതമാനം വര്‍ധനയാണ് രേഖപ്പടുത്തിയത്. ഈ കാലയളവില്‍ അമേരിക്കന്‍ ടെക് ഭീമന് 600 കോടി ഡോളറിന്റെ ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തമിഴ്നാട്ടിലെ ഫോക്സ്കോണ്‍ യൂണിറ്റില്‍ നിന്നാണ് ഏറ്റവുമധികം കയറ്റുമതി നടന്നത്. ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയുടെ പകുതിയും തമിഴ്നാട് യൂണിറ്റില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ടാറ്റ ഇലക്ട്രോണിക്സ് ആറ് മാസത്തിനിടെ കര്‍ണാടകയിലെ ഫാക്ടറിയില്‍ നിന്ന് 170 കോടി ഡോളറിന്റെ ഐഫോണുകളാണ് കയറ്റുമതി ചെയ്തത്. 2017ലാണ് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണം ആരംഭിച്ചത്. കൂടാതെ, ഡല്‍ഹിയിലും മുംബൈയിലും രണ്ട് സ്റ്റോറുകള്‍ തുറന്ന് ആപ്പിള്‍ ഇന്ത്യയില്‍ ചില്ലറവില്പ്പനയിലും സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. സമീപഭാവിയില്‍ തന്നെ നാല് സ്റ്റോറുകള്‍ കൂടി തുറക്കാന്‍ പദ്ധതിയുണ്ട്.