വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇന്ത്യയില്‍ താമസിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചറുമായി സ്വിഗ്ഗി. ഇന്റര്‍നാഷണല്‍ ലോഗിന്‍ ഫീച്ചറാണ് പുതിയതായി വരുന്നത്. സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാമാര്‍ട്ട് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഷോപ്പിങ് നടത്താനും ആപ്പ് ഉപയോഗിച്ച് ടേബിളുകള്‍ ബുക്ക് ചെയ്യാനും കഴിയും. അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകളോ ലഭ്യമായ യുപിഐ ഓപ്ഷനുകളോ ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്താം. അതേസമയം സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിച്ചു. ഡല്‍ഹി അടക്കം തെരഞ്ഞെടുത്ത നഗരങ്ങളിലാണ് പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ പ്ലാറ്റ്ഫോം ഫീസ് ആയി പത്തുരൂപയാണ് ചുമത്തുന്നത്. വിവിധ നഗരങ്ങളില്‍ പ്ലാറ്റ്ഫോം ഫീസ് വ്യത്യാസപ്പെടാം.