സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും റെക്കോഡ് പുതുക്കി മുന്നേറ്റം തുടരുന്നു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,300 രൂപയും പവന് 160 രൂപ വര്‍ധിച്ച് 58,400 രൂപയുമായി. കേരളത്തില്‍ ഇതു വരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒക്ടോബര്‍ 18ന് കുറിച്ച ഗ്രാമിന് 7,280 രൂപയും പവന് 58,240 രൂപയുമെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് ഇന്ന് 30 രൂപ വര്‍ധിച്ച് 6,015 രൂപയായി. വെള്ളി വിലയും ഇന്ന് മുന്നേറ്റത്തിലാണ് ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 102 രൂപയിലാണ് വ്യാപാരം. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 2,732 ഡോളറിലെത്തി. സര്‍വകാല റെക്കോഡാണിത്. അടുത്ത വര്‍ഷം തന്നെ വില 3,000 ഡോളര്‍ കടന്നേക്കുമെന്ന് സൂചനകളാണ് വരുന്നത്. ഈ വര്‍ഷം ഇതുവരെ 748.57 ഡോളറോളമാണ് അന്താരാഷ്ട്ര സ്വര്‍ണ വില വര്‍ധിച്ചത്. അതായത് 32 ശതമാനത്തിലധികം വര്‍ധന.