ബിഎംഡബ്ല്യു എക്സ്5 40ഐ എം സ്പോര്‍ട്സ് സ്വന്തമാക്കി സിനിമാതാരം അര്ജുന് അശോകന്. ഏകദേശം 1.06 കോടി രൂപ എക്സ് ഷോറൂം വില വരും. നാര്‍ഡോ ഗ്രേ ആണ് വാഹനത്തിനായി അര്ജുന് അശോകന് തിരഞ്ഞെടുത്ത നിറം. മൂന്നു ലീറ്റര്‍ പെട്രോള്‍ എന്ജിന് ഉപയോഗിക്കുന്ന ഈ എസ്യുവിക്ക് 381 പിഎസ് കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. 48 കിലോവാട്ട് ഇലക്ട്രിക് മോട്ടര്‍ ഉപയോഗിക്കുന്ന ഹൈബ്രിഡ് മോഡലിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 5.4 സെക്കന്റ് മതി. ആഡംബരവും സ്പോര്‍ട്ടിനസും ഒരുപോലെ ഒത്തിണങ്ങിയ വാഹനമാണ് ബിഎംഡബ്ല്യു എക്സ് 5. ഓള് ബ്ലാക് തീമിലുള്ള വലിയ കിഡ്നി ഗ്രില്ല് എസ്യുവിയുടെ ഭംഗി വര്‍ധിപ്പിക്കുന്നു. കര്‍വ് ഡിസ്പ്ലേയുള്ള വലിയ സ്ക്രീന്‍, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 14.9 ഇഞ്ച് കണ്ട്രോള് ഡിസ്പ്ലേ, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ലമ്പാര്‍ സപ്പോര്‍ട്ടുള്ള സ്പോര്‍ട്ടി സീറ്റുകള്‍, എം ലെതര്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങി നിരവധി ആഡംബര സംവിധാനങ്ങള്‍ ഈ മോഡലിനുണ്ട്.