പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബി.എസ്.എന്‍.എല്‍. 28 ദിവസം കാലാവധിയുള്ള 108 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്. 28 ദിവസവും പരിധിയില്ലാതെ വിളിക്കാം. 28 ജിബി ഡേറ്റയാണ് മറ്റൊരു പ്രത്യേകത. അതായത് ഒരു ദിവസം ഒരു ജിബി വരെ ഡേറ്റ ഉപയോഗിക്കാം. 500 സൗജന്യ എസ്എംഎസ് ആണ് പ്ലാനിന്റെ മറ്റൊരു സവിശേഷത. കൂടാതെ 666 രൂപയ്ക്ക് 105 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ദിവസവും 100 എസ്.എം.എസുകള്‍ സൗജന്യമാണ്. കൂടാതെ ഇക്കാലയളവില്‍ 210 ജി.ബി ഡാറ്റയും ലഭ്യമാക്കുന്നുണ്ട്. അതായത് 105 ദിവസത്തേക്ക് പ്രതിദിനം 2ജിബി ഡേറ്റ ഉപയോഗിക്കാം. എയര്‍ടെലും ജിയോയും വൊഡഫോണ്‍- ഐഡിയയും നിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ബിഎസ്എന്‍എല്ലിലേക്ക് നിരവധി ഉപയോക്താക്കള്‍ പോര്‍ട്ട് ചെയ്തിരുന്നു. ജൂലൈയില്‍ 29 ലക്ഷം ഉപയോക്താക്കളാണ് സ്വിച്ച് ചെയ്തത്. ഇതിന്റെ ചുവടുപിടിച്ചാണ് ബജറ്റ് സൗഹൃദ പ്ലാന്‍ അവതരിപ്പിച്ചത്. 4ജി സേവനത്തിനായി ഒരു ലക്ഷത്തോളം മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് ബി.എസ്.എന്‍.എല്‍. നിലവില്‍ 24,000 ടവറുകളാണുള്ളത്.