ഈ പുസ്തകത്തിന് ഇന്ന് വലിയ കാലിക പ്രാധാന്യമുണ്ട്. ഹിന്ദുവും മുസ്ലീമും ഒരമ്മയുടെ മുലപ്പാല്‍ കുടിച്ച് സ്നേഹത്തോടെ വളര്‍ന്നതിന്റെ അനുഭവസാക്ഷ്യവുമായി പ്രതാപന് വരുന്നത്. അങ്ങനെ എത്രയെത്ര സാക്ഷ്യങ്ങള്‍…! ഈ പുസ്തകത്തില്‍ അതിമനോഹരമായ ചില ഭാഷാപ്രയോഗങ്ങളുണ്ട്. ഒരു വാക്കില്‍, ഒരൊറ്റ വാക്കില്‍ അര്‍ത്ഥത്തിന്റെ ഒരു ലോകംതന്നെ ഒതുക്കിവെച്ചിരിക്കുന്നു. പ്രതാപന് തന്റെ തഴമ്പിച്ച കൈകൊണ്ട് കെട്ടിപ്പടുത്ത ഈ കുളം വളരെ ചെറുതാണ്. എങ്കിലും അതിലെ വെള്ളം അത്യന്തം നിര്‍മ്മലവും അമൃതസമാനവുമാണ്. ‘അച്ഛന് വന്ന് വിളക്കൂതി’. ടി.എന്‍ പ്രതാപന്. ഗ്രീന്‍ ബുക്സ്. വില 123 രൂപ.