റീ റിലീസ് ട്രെന്ഡുകള്ക്കിടയിലേക്ക് മമ്മൂട്ടിയുടെ മറ്റൊരു ക്ലാസിക് ചിത്രം കൂടി. മലയാളത്തിലെ എവര്‍ഗ്രീന്‍ ചിത്രം ‘ഒരു വടക്കന്‍ വീരഗാഥ’ ആണ് വീണ്ടും തീയേറ്ററുകളില്‍ എത്തുന്നത്. 4 കെ ദൃശ്യ മികവോടെയാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. 1989ല്‍ റിലീസ് ചെയ്ത ചിത്രം 35 വര്‍ഷത്തിന് ശേഷമാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും എട്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ചിത്രം നേടിയിട്ടുണ്ട്. എംടിയുടെ തിരക്കഥയില്‍ ഹരിഹരന് സംവിധാനം ചെയ്ത ചിത്രത്തില്‍ ചന്തു ആയാണ് മമ്മൂട്ടി അഭിനയിച്ചത്. മാധവി ആയിരുന്നു ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയായി എത്തിയത്. ബാലന് കെ. നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.