ഇന്ത്യന്‍ വിനോദ മാധ്യമരംഗത്തെ മുന്‍നിരക്കാരായ സോണി പിക്ചേഴ്സ് നെറ്റ്വര്ക് ഇന്ത്യയ്ക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തില്‍ ഉണ്ടായത് 19 ശതമാനം ഇടിവ്. വരുമാനത്തില്‍ മൂന്ന് ശതമാനം കുറഞ്ഞതാണ് ലാഭത്തില്‍ പ്രതിഫലിച്ചത്. ആകെ വരുമാനം 6,912.02 കോടി രൂപയില്‍ നിന്ന് 2023-24 സാമ്പത്തികവര്‍ഷം 6,725.57 കോടിയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം പരസ്യവരുമാനം 2,824 കോടി രൂപയായിരുന്നു. തൊട്ടു മുന്‍ വര്‍ഷത്തെ 3,209 കോടിയില്‍ നിന്ന് വലിയ കുറവാണ് നേരിടേണ്ടി വന്നത്. അതേസമയം, സബ്സ്ക്രിപ്ഷന് വരുമാനം ഏഴു ശതമാനത്തോളം ഉയര്‍ന്ന് 3,206 കോടി രൂപയിലെത്തി. 2022-23 കാലത്ത് 2,989 കോടി രൂപയായിരുന്നു ഇത്. സീ എന്റര്ടൈന്മെന്റുമായുള്ള ലയനവും അതിനു പിന്നാലെ വന്ന കേസുകളും സോണിക്ക് വലിയ സാമ്പത്തികബാധ്യത വരുത്തി വച്ചിരുന്നു. ഡിസ്നി ഹോട്ട്സ്റ്റാറും റിലയന്‍സിന്റെ വയാകോം18നും ചേര്‍ന്ന് സംയുക്ത സംരംഭം വരുന്നതും സോണിക്ക് തിരിച്ചടിയാകും. ഐ.പി.എല്‍ ക്രിക്കറ്റ്, ഐ.സി.സി ലോകകപ്പ്, പ്രധാനപ്പെട്ട മറ്റ് കായിക ഇനങ്ങള്‍ എന്നിവയെല്ലാം റിലയന്‍സ് സംയുക്ത സംരംഭത്തിന്റെ കൈവശമാണ്.