ലെബനോന്റെ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നുവെന്ന് റിപ്പോർട്ട്. ഇസ്രയേൽ നടത്തിയ ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഇന്നലെ രാത്രിയെന്നാണ് വിവരം. വെസ്റ്റ് ബാങ്കിൽ വിമാനത്താവളത്തിന് സമീപത്തടക്കം നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. വിമാനത്താവളത്തിന് തൊട്ടടുത്ത് വരെ ബോംബുകൾ പതിച്ചതായാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സൂചന. ഹിസ്ബുല്ലയുടെ അടുത്ത തലവനാകുമെന്ന് കരുതപ്പെടുന്ന ഹാഷിം സെയ്ഫുദ്ദീൻ ഒരു ഭൂകമ്പ ബങ്കറിൽ അടിയന്തര യോഗം വിളിച്ചുവെന്നും ഹിസ്ബുല്ലയുടെ ഉന്നത നോതാക്കളടക്കം ആ യോഗത്തിൽ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഈ യോഗത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് വിവരം.
ബെയ്റൂത്തിൽ കനത്ത വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ
