◾https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുനെ ഹൃദയത്തിലേറ്റു വാങ്ങിയ ശേഷം വിട നല്‍കി ജന്‍മനാട്. കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ മന്ത്രി എകെ ശശീന്ദ്രനും കെ കെ രമ എംഎല്‍എയും ജില്ല കളക്ടര്‍ സ്നേഹില്‍ കുമാറും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ അമരാവതി എന്ന വീടിനരികിലേക്ക് എത്തിയത്. ആദ്യം വീടിനകത്തും പിന്നീട് നാട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കും ആദരമര്‍പ്പിക്കാനായി മൃതദേഹം വീടിന് പുറത്തും പൊതുദര്‍ശനത്തിനായി വെച്ചു. തുടര്‍ന്ന് 11.20ഓടെയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി സഹോദരന്‍ അഭിജിത്ത് അര്‍ജുന്റെ ചിതയ്ക്ക് തീകൊളുത്തി.
◾https://dailynewslive.in/ അര്‍ജുനെ ജീവനോടെ ലഭിക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്തു നോക്കിയെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണസെയില്‍. അര്‍ജുന്റെ മകന്റെ ആ കളിപ്പാട്ടം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ആ കുഞ്ഞുലോറിയാണ് തന്നെ ഇവിടെ എത്തിച്ചതെന്നും എം.എല്‍.എ പറഞ്ഞു. ഇതുപോലൊരു ദൗത്യം ജീവിതത്തിലാദ്യമാണ്. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വലിയൊരു സല്യൂട്ടെന്നും കേരളത്തിന്റെ ഈ ഐക്യം തനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*സെപ്റ്റംബര്‍ 27 ലെ വിജയി : രാജന്‍പ്പിള്ള.എ.എന്‍, പട്ടം, തിരുവനന്തപുരം*
◾https://dailynewslive.in/ ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് ഇസ്രായേല്‍ നടത്തിയ വ്യോക്രമണത്തില്‍ ഹിസ്ബുല്ല തലവന്‍ ഷെയിഖ് ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ അവകാശവാദം. ഇസ്രയേല്‍ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. അതേസമയം വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല തലവന്‍ നസ്റല്ലയുടെ മകള്‍ സൈനബ് നസ്റല്ല കൊല്ലപ്പെട്ടതായും ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ഇറാന്‍ പിന്തുണയോടെ ഹിസ്ബുല്ല- ഇസ്രയേല്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്ക് പുതിയ സംഭവവികാസങ്ങള്‍ നയിക്കാനും സാധ്യതയുണ്ട്.
◾https://dailynewslive.in/ തൃശൂരിലെ എടിഎം കവര്‍ച്ചാ കേസില്‍ തമിഴ്നാട്ടില്‍ 4 സംഘങ്ങളായി അന്വേഷണം. പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരം ശേഖരിക്കാനായി തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികള്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. തെലങ്കാന, കര്‍ണാടക, കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ എടിഎം കവര്‍ച്ച കേസുകളിലും പ്രതികള്‍ക്ക് പങ്കുണ്ടെന്നാണ് തമിഴ്നാട് പൊലീസിന്റെ കണ്ടെത്തല്‍.
◾https://dailynewslive.in/ എം എല്‍ എ പിവി അന്‍വറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് സിപിഎം സംസ്ഥാന നേതൃത്വം. കേന്ദ്ര കമ്മിറ്റിയില്‍ സംസ്ഥാന നേതൃത്വം വിവാദം വിശദീകരിക്കും. ഡല്‍ഹിയില്‍ നാളെയും മറ്റന്നാളുമായാണ് കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നത്. മുസ്ലീം സമുദായത്തെ ഒന്നടങ്കം പാര്‍ട്ടിക്കെതിരെ തിരിക്കാന്‍ അന്‍വറിന്റെ നീക്കം കാരണമായേക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. അന്‍വറിന്റെ ഓരോ നീക്കത്തെയും ഏറെ കരുതലോടെയാണ് അതിനാല്‍ നേതൃത്വം കാണുന്നത്.
*
class="selectable-text copyable-text x117nqv4">നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ എം എല്‍ എ പി വി അന്‍വറിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്ക് പരാതി കിട്ടിയാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഫോണ്‍ ചോര്‍ത്തലില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
◾https://dailynewslive.in/ എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍എസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ ഒരു കാരണവശാലും എല്‍ഡിഎഫ് ഭരിക്കുന്ന ഒരു സര്‍ക്കാരില്‍ എഡിജിപി ആകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പ്രവര്‍ത്തകരുടെ അന്‍വറിനെതിരെയുള്ള കൊലവിളി മുദ്രാവാക്യത്തെയും ബിനോയ് വിശ്വം വിമര്‍ശിച്ചു. കൈയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും ആശയങ്ങളെ എതിര്‍ക്കേണ്ടത് ആശയങ്ങള്‍ കൊണ്ടാകണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ എഡിജിപിയെ മാറ്റാതെ മുന്നോട്ട് പോകാന്‍ ഗവണ്‍മെന്റിന് പ്രയാസമായിരിക്കുമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. അതിന്റെ പേരില്‍ ഒരു തര്‍ക്കത്തിനില്ലെന്നും എന്നാല്‍ എഡിജിപിയെ മാറ്റുന്നത് നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതിനെ മുഖവിലക്കെടുക്കുകയാണെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ
◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദര്‍ശനം മാത്രമെന്നാവര്‍ത്തിച്ച് എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍. സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് തൃശൂരില്‍ ദത്താത്രേയുമായി കൂടികാഴ്ച നടത്തിയതെന്നും ഔദ്യോഗിക വാഹനം ഉപയോഗിച്ചിട്ടില്ലെന്നും ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ എഡിജിപി പറഞ്ഞു. കോവളത്ത് ഒരു മാധ്യമ സ്ഥാപനത്തിന്റെ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായിരുന്നുവെന്നും അതിനിടെയാണ് റാം മാധവിനെ കണ്ടതെന്നുമാണ് രണ്ടാമത്തെ കൂടിക്കാഴ്ചയിലെ വിശദീകരണം.
◾https://dailynewslive.in/ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ. തൃശ്ശൂര്‍ പൂരം അലങ്കോലമായതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി നല്‍കിയത്. പൂരം അലങ്കോലമായ രാത്രി തൃശൂരിലെ വീട്ടില്‍ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലന്‍സിലാണ് സുരേഷ് ഗോപി എത്തിയത്.
◾https://dailynewslive.in/ മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും എതിരെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആരോപണങ്ങളാണ് എം എല്‍ എ പി വി അന്‍വര്‍ ഉന്നയിച്ചതെന്നും എല്ലാം അറിയാമായിരുന്നിട്ടും എന്ത് കൊണ്ട് നേരത്തെ അന്‍വര്‍ ഇത് വെളിപ്പെടുത്തിയില്ലെന്നും പിസി ജോര്‍ജ്. പിവി അന്‍വറിന് ആദ്യം പിന്തുണ നല്‍കിയത് കെടി ജലീലും കാരാട്ട് റസാക്കുമാണ്. കേരളത്തില്‍ വളര്‍ന്ന് കൊണ്ട് ഇരിക്കുന്ന പൊളിറ്റിക്കല്‍ ഇസ്ലാമാണോ അന്‍വറിന് പിന്നില്‍ എന്ന് സംശയിക്കുന്നെന്നും പിസി ജോര്‍ജ് ആരോപിച്ചു.
◾https://dailynewslive.in/ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍. ഇ എന്‍ മോഹന്‍ദാസ് കടുത്ത ആര്‍എസ്എസുകാരനാണന്നും, ആര്‍എസ്എസ് ബന്ധത്തിന്റെ പേരില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം പാര്‍ട്ടി ഓഫീസില്‍ വെച്ച് അദ്ദേഹത്തെ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ പരാജയപ്പെടുത്താന്‍ ഇ എന്‍ മോഹന്‍ദാസ് ശ്രമിച്ചുവെന്നും വര്‍ഗീയമായ താല്‍പര്യമാണ് ഇതിന് പിന്നിലെന്നും അന്‍വര്‍ ആരോപിച്ചു.
◾https://dailynewslive.in/ പി.വി.അന്‍വറിന് പിന്തുണ പ്രഖ്യാപിച്ച് നിലമ്പൂരില്‍ ഫ്ലക്സ് ബോര്‍ഡ് വെച്ച് ടാക്സി, ഓട്ടോറിക്ഷ, ആംബുലന്‍സ് ഡ്രൈവര്‍മാര്‍. കേരളത്തില്‍ രാജഭരണം തുടങ്ങിയിട്ട് 8 വര്‍ഷം കഴിഞ്ഞുവെന്നും. രാജാവും ബന്ധുക്കളും പ്രജകളുടെ പിച്ചചട്ടിയില്‍ കയ്യിട്ടു വാരി സ്വന്തം കീശ നിറക്കുമ്പോള്‍ പടവാളും പരിചയും എടുത്ത് ഒറ്റക്ക് നേരിടാന്‍ ഇറങ്ങിയ ധീരയോദ്ധാവേ അങ്ങ് തനിച്ചല്ല. അനേകം മനസ്സും ശരീരവും നിങ്ങളുടെ കൂടെയുണ്ട്. അരിഞ്ഞ് തള്ളാന്‍ വരുന്നവരുടെ മുന്നില്‍ ഒരു വന്‍മതില്‍ തീര്‍ക്കാന്‍ ഞങ്ങള്‍ ഉണ്ട്. അന്‍വര്‍, നിങ്ങള്‍ ധീരതയോടെ മുന്നോട്ട് പോകൂ. ഭീരുക്കള്‍ പലതവണ മരിക്കും ധീരനു മരണം ഒറ്റത്തവണ മാത്രം എന്നാണ് ഫ്ലക്സ് ബോര്‍ഡില്‍ പറയുന്നത്.
◾https://dailynewslive.in/ എ.കെ.ശശീന്ദ്രന് പകരം കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകാന്‍ എന്‍.സി.പിയില്‍ ധാരണയായി. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് നിന്നും മാറണമെന്ന് ശരദ് പവാര്‍ നിര്‍ദേശിച്ചതായി പി.സി. ചാക്കോ പറഞ്ഞു.
◾https://dailynewslive.in/ വൈക്കം എംഎല്‍എ സി കെ ആശയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വൈക്കം സി.ഐയെ സ്ഥലം മാറ്റി. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സമരം ചെയ്ത സിപിഐ നേതാക്കളെ മര്‍ദ്ദിച്ചതായും എംഎല്‍എയോട് മോശമായി പെരുമാറിയെന്നും പരാതി ഉയര്‍ന്നിരുന്നു. സംഭവത്തിന് പിന്നാലെ സികെ ആശ നിയമസഭാ സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
◾https://dailynewslive.in/ ഇരട്ട പുരസ്‌കാരത്തിളക്കവുമായി കേരള ടൂറിസം. കേന്ദ്ര സര്‍ക്കാരിന്റെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡുകളില്‍ രണ്ടെണ്ണം കേരളത്തിന് ലഭിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതി നടപ്പിലാക്കിയ കുമരകവും കടലുണ്ടിയും രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജുകളായി തിരഞ്ഞെടുക്കപ്പെട്ടു. കടലുണ്ടിയ്ക്ക് ബെസ്റ്റ് റെസ്പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാര്‍ഡും കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്‌കാരവുമാണ് ലഭിച്ചത്.
◾https://dailynewslive.in/ ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസില്‍ അഡ്വ. വി.എസ് ചന്ദ്രശേഖരനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ വൈദ്യ പരിശോധനയ്ക്കുശേഷം വിട്ടയക്കും.
◾https://dailynewslive.in/ പാലക്കാട് തിരുവേഗപ്പുറ കാരമ്പത്തൂരില്‍ സോഫ കമ്പനിയില്‍ തീപിടുത്തം. പട്ടാമ്പിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവ സമയത്ത് കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ആരും ഉണ്ടായിരുന്നില്ല. വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
◾https://dailynewslive.in/ എറണാകുളം അങ്കമാലിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍. മില്ലുപടി വെളിയത്ത് വീട്ടില്‍ സനല്‍, ഭാര്യ സുമി സനല്‍ എന്നിവരാണ് മരിച്ചത്. സനല്‍ തൂങ്ങിയ നിലയിലും സുമി പൊള്ളലേറ്റ് മരിച്ച നിലയിലുമായിരുന്നു. ഇവരുടെ രണ്ടു കുട്ടികളില്‍ ഗുരുതരമായി പൊള്ളലേറ്റ ഇളയ മകന്‍ തീവ്രപചരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
◾https://dailynewslive.in/ ഉത്തരാഖണ്ഡില്‍ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ട്രക്കിംഗിന് പോയ മലയാളി ഇടുക്കി കമ്പിളികണ്ടം – മുക്കുടം സ്വദേശി പൂവത്തിങ്കല്‍ അലന്‍ ആണ് മരിച്ചത്. ചമോലി ജില്ലയിലെ ജോഷിമഡ് ഗരുഢാപീക്ക് മലയിലേക്ക് കൂട്ടുകാരുമായി ട്രക്കിങ് നടത്തുന്നതിനിടെ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു.
◾https://dailynewslive.in/ പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. പരേഷ് ദാസ് (60), ഭാര്യ ദിപാലി, മകന്‍ മിഥുന്‍ (30), ചെറുമകന്‍ സുമന്‍ (2) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് തകിമാരി എന്ന സ്ഥലത്ത് ദാരുണ സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
◾https://dailynewslive.in/ ജമ്മു കശ്മീര്‍ വിഷയം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഉന്നയിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. കശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന് ഷഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് പറഞ്ഞ അദ്ദേഹം ഭീകരവാദി ബുര്‍ഹാന്‍ വാനിയെ ന്യായീകരിക്കുകയും ചെയ്തു. എന്നാല്‍ പാക് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഹാസ്യമാണെന്ന് ഇന്ത്യന്‍ പ്രതിനിധി ഭാവിക മംഗളാനന്ദന്‍ പറഞ്ഞു. ഭീകരവാദം, മയക്കുമരുന്ന്, അന്തര്‍ദേശീയ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് ആഗോള പ്രശസ്തിയുള്ള ഒരു രാജ്യമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ആക്ഷേപിക്കുന്നതെന്ന് ഭാവിക വ്യക്തമാക്കി.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. നാല് കരസേന ജവാന്‍മാര്‍ക്കും ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ തുടരുകയാണെന്ന് കരസേന അറിയിച്ചു. കരസേനയ്ക്ക് പുറമെ സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസുമാണ് ഭീകരരെ നേരിടുന്നത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.
◾https://dailynewslive.in/ പ്രധാനമന്ത്രിയുടെ കുത്തക മാതൃക രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജിഎസ്ടി ലഘൂകരിക്കണമെന്നും അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ചെറുകിട ബിസിനസുകള്‍ക്ക് ബാങ്കിംഗ് സംവിധാനം തുറന്നുകൊടുക്കണമെന്നും രാഹുല്‍ ഗാന്ധി കാശ്മീരില്‍ നിന്നുള്ള ബിസിനസ്സ് ഉടമകളും സ്വകാര്യ മേഖലയിലെ വിദഗ്ധരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ജമ്മു കശ്മീരില്‍ നിന്നുള്ള ഒരു യുവ സ്റ്റാര്‍ട്ടപ്പ് ഉടമയുടെ കണ്ണിലെ നിരാശ ഇന്ത്യയിലെ ഒട്ടുമിക്ക സംരംഭകരുടെയും ചെറുകിട-ബിസിനസ് ഉടമകളുടെയും കഷ്ടതകളെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
◾https://dailynewslive.in/ ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുംബൈയില്‍ സുരക്ഷ ശക്തമാക്കി. നഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഉള്‍പ്പെടെ സുരക്ഷ വര്‍ധിപ്പിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
◾https://dailynewslive.in/ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പണം തട്ടിയെന്ന പരാതിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് ബെംഗളൂരുവിലെ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേര്‍ക്കുമെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പ്രത്യേക കോടതിയുടെ ഉത്തരവ്.
◾https://dailynewslive.in/ മതപരിവര്‍ത്തനങ്ങള്‍ ഉടന്‍ തടഞ്ഞില്ലെങ്കില്‍ രാജ്യത്തെ ഭൂരിപക്ഷം ന്യൂനപക്ഷമായി മാറുമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദനിരീക്ഷണം നീക്കി സുപ്രീംകോടതി. ഉത്തര്‍പ്രദേശില്‍ മതമാറ്റം തടയല്‍ നിയമപ്രകാരം അറസ്റ്റിലായ വ്യക്തിക്ക് ജാമ്യം നിഷേധിച്ചായിരുന്നു അലഹബാദ് ഹൈക്കോടതി വിവാദനിരീക്ഷണം നടത്തിയത്. ഇത്തരം പരാമര്‍ശങ്ങള്‍ ഒരു കേസിന്റെ കാര്യത്തിലും നടത്താന്‍ പാടില്ലെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തില്‍ ഇതുപോലെയുള്ള നിരീക്ഷണങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
◾https://dailynewslive.in/ അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക നാശം വിതച്ച് ഹെലന്‍ ചുഴലിക്കാറ്റ്. അഞ്ചു സംസ്ഥാനങ്ങളിലായി 45 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നൂറ് കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. മിക്കയിടങ്ങളും വൈദ്യുതി നിലച്ച നിലയിലാണുള്ളത്. പല നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
◾https://dailynewslive.in/ ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ രണ്ടാംദിനവും മഴ കളി തടസ്സപ്പെടുത്തുന്നു. കാന്‍പുരില്‍ തുടരുന്ന ചാറ്റല്‍മഴയാണ് കളിക്ക് തടസ്സമാവുന്നത്. മഴകാരണം ഇന്നലെ മത്സരം നേരത്തേ നിര്‍ത്തിവെച്ചിരുന്നു. ആദ്യദിനം 35 ഓവര്‍ എറിഞ്ഞപ്പോള്‍ 107-ന് മൂന്ന് എന്ന നിലയിലാണ് ബംഗ്ലാദേശ്.
◾https://dailynewslive.in/ കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം കടം 176 ലക്ഷം കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 141 ലക്ഷം കോടിയായിരുന്നു കേന്ദ്രത്തിന്റെ വായ്പ. ഒരു വര്‍ഷം കൊണ്ട് 25 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. കേന്ദ്രത്തിന്റെ ആകെ കടത്തില്‍ 9.78 ലക്ഷം കോടിയാണ് ബാഹ്യ വായ്പ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8.50 ലക്ഷം കോടിയായിരുന്നു. 149 കോടിയുടെ ആഭ്യന്തര കടത്തില്‍ 104.5 കോടിയും ബോണ്ടുകളിലൂടെയുള്ള വായ്പയാണ്. സെക്യൂരിറ്റികള്‍ വഴി 27 ലക്ഷം കോടിയും ടി ബില്ലുകള്‍ വഴി 10.5 ലക്ഷം കോടിയും 78,500 കോടി സ്വര്‍ണ ബോണ്ടുകള്‍ വഴിയും സമാഹരിച്ചിട്ടുണ്ട്. പാദവാര്‍ഷികമായ കണക്കെടുത്താല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ് വായ്പയിലെ വര്‍ധന. കഴിഞ്ഞ വര്‍ഷം 4.6 ശതമാനം വര്‍ധനയുണ്ടായിടത്ത് ഇത്തവണ 1.2 ശതമാനമാണ് വായ്പ കൂടിയത്. ഈ സാമ്പത്തിക വര്‍ഷം വായ്പാ പരിധി 14.1 ലക്ഷം കോടിയില്‍ നിലനിര്‍ത്താനാണ് കേന്ദ്രത്തിന്റെ ശ്രമം. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 6.61 ലക്ഷം കോടി വായ്പയെടുക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
◾https://dailynewslive.in/ ഫോട്ടോ എഡിറ്റ് ചെയ്യുന്നതിന് തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ വാട്‌സ്ആപ്പ് പുതിയ ഫീച്ചറുമായി എത്തുന്നു. പുതിയ കാമറ ബാക്ക്ഗ്രൗണ്ടുകളും ഫില്‍ട്ടറുകളും ആപ്പിന്റെ കാമറ യൂസര്‍ ഇന്റര്‍ഫേസില്‍ നിന്ന് ആക്സസ് ചെയ്യാന്‍ കഴിയുന്ന വിധമാണ് ക്രമീകരണം വരിക. വാട്‌സ്ആപ്പ് ചാറ്റില്‍ താഴെയുള്ള ബാറില്‍ നിന്ന് കാമറ ബട്ടണ്‍ ടാപ്പുചെയ്ത് പുതിയ ഫീച്ചര്‍ ഉപയോഗിക്കാനാകും. തുറന്നുവരുന്ന പുതിയ സ്‌ക്രീനില്‍ നിന്ന് ഇമേജ് ഫില്‍ട്ടറുകളും വീഡിയോ ബാക്ക്ഗ്രൗണ്ടുകളും തെരഞ്ഞെടുക്കാന്‍ കഴിയും. ചിത്രങ്ങള്‍ക്കായി ഉപയോക്താക്കള്‍ക്ക് വാം, കൂള്‍, ബ്ലാക്ക് ആന്റ് വൈറ്റ്, ലൈറ്റ് ലീക്ക്, ഡ്രീമി, പ്രിസം ലൈറ്റ്, ഫിഷ്‌ഐ, വിന്റേജ് ടിവി, ഫ്രോസ്റ്റഡ് ഗ്ലാസ്, ഡ്യുവോ ടോണ്‍ എന്നിങ്ങനെയുള്ള ഫില്‍ട്ടറുകളുടെ ശ്രേണിയില്‍ നിന്ന് തെരഞ്ഞെടുക്കാം. വീഡിയോ കോളുകളെ സംബന്ധിച്ചിടത്തോളം, ബ്ലര്‍, ലിവിംഗ് റൂം, ഓഫീസ്, കഫേ, പെബിള്‍സ്, ഫുഡി, സ്മൂഷ്, ബീച്ച്, സണ്‍സെറ്റ്, സെലിബ്രേഷന്‍, ഫോറസ്റ്റ് എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം. കുറഞ്ഞ വെളിച്ചത്തില്‍ വീഡിയോ കോളുകള്‍ എടുക്കാന്‍ സഹായിക്കുന്ന ലോ ലൈറ്റ് മോഡ് ആണ് മറ്റൊന്ന്. പാടുകള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തെ മിനുസപ്പെടുത്താനും കഴിയുന്ന ”ടച്ച് അപ്പ്” മോഡിനൊപ്പം വരുന്ന ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഏറെ സഹായകമാകും.
◾https://dailynewslive.in/ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന രജ് കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം ‘അമരന്‍’ ദീപാവലിക്ക് തീയറ്ററുകളില്‍ എത്തും. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആര്‍മി ഓഫീസറായ ‘മുകുന്ദ്’ ആയാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. സായി പല്ലവിയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ ബയോപിക്കാണ് ചിത്രം. 2014 ഏപ്രില്‍ 25ന് ദക്ഷിണ കശ്മീരിലെ ഒരു ഗ്രാമത്തില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ മേജര്‍ മുകുന്ദ് വരദരാജന്‍ വീരമൃത്യു വരിക്കുകയായിരുന്നു. ചിത്രത്തില്‍ മേജര്‍ മുകുന്ദിന്റെ ഭാര്യയായ ഇന്ദു റബേക്ക വര്‍ഗീസിന്റെ വേഷത്തിലാണ് സായി പല്ലവി എത്തുന്നത്. റിയല്‍ ലൈഫിലെ ഇന്ദു റബേക്ക വര്‍ഗീസില്‍ നിന്നും സായി പല്ലവിയുടെ വേഷത്തിലേക്ക് മാറുന്ന രീതിയിലാണ് ടീസറിന്റെ തുടക്കം. മൂന്ന് കാലഘട്ടത്തിലെ നായകന്റെ അവസ്ഥ ചിത്രത്തില്‍ കാണിക്കുന്നുണ്ടെന്നാണ് വിവരം. അതില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി എത്തുന്ന ഭാഗം ഉണ്ടെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇതിനായി മെലിഞ്ഞ് കൌമരക്കാരന്റെ ലുക്കില്‍ ശിവകാര്‍ത്തികേയന്‍ എത്തിയത് വാര്‍ത്തയായിരുന്നു.
◾https://dailynewslive.in/ സൈജു കുറുപ്പ് നായകനാകുന്ന ആദ്യ വെബ് സീരീസ് ‘ജയ് മഹേന്ദ്രന്റെ’ ട്രെയിലര്‍ റിലീസ് ചെയ്തു. സര്‍ക്കാര്‍ ഓഫീസും അധികാരവും അതിനുള്ളില്‍ നടക്കുന്ന സംഭവ വികാസങ്ങളും ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുകയാണ് സീരീസില്‍ ചെയ്യുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സീരീസ് ഒക്ടോബര്‍ 11 മുതല്‍ സോണി ലിവ്വിലൂടെ സ്ട്രീം ചെയ്യും. രാഷ്ട്രീയ സ്വാധീനവും കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാന്‍ മിടുക്കുള്ള താലൂക്ക് ഓഫീസര്‍ ‘മഹേന്ദ്രനാ’ണ് സീരീസിലെ കേന്ദ്രകഥാപാത്രം. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഫിലിംമേക്കര്‍ രാഹുല്‍ റിജി നായരാണ് ‘ജയ് മഹേന്ദ്രന്റെ’ കഥയെഴുതുന്നതി നിര്‍മിക്കുന്നത്. സൈജു കുറുപ്പിനൊപ്പം, സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദന്‍, സിദ്ധാര്‍ഥ ശിവ, രാഹുല്‍ റിജി നായര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ചിരിക്കും പ്രധാന്യമുള്ള ഒരു വെബ് സീരീസാണ് ജയ് മഹേന്ദ്രന്‍.
◾https://dailynewslive.in/ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 ഇപ്പോള്‍ വയര്‍-സ്‌പോക്ക് വീലുകളും ട്യൂബ് ലെസ് ടയറുകളും സഹിതം എത്തുന്നു. 2.96 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് വാഹനത്തിന്റെ അവതരണം. റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും എല്ലാ അംഗീകൃത റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളിലും ലഭ്യമായ 21 ഇഞ്ച് ഫ്രണ്ട്, 19 ഇഞ്ച് പിന്‍ ട്യൂബ്ലെസ് സ്‌പോക്ക് വീലുകള്‍ വാങ്ങുന്നവര്‍ക്ക് നേരിട്ട് തിരഞ്ഞെടുക്കാം. ട്യൂബ്ലെസ് സ്‌പോക്ക് വീലുകളുള്ള റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ റോയല്‍ എന്‍ഫീല്‍ഡ് കാസ ബ്രൗണ്‍, സ്ലേറ്റ് ഹിമാലയന്‍ സാള്‍ട്ട് ആന്‍ഡ് സ്ലേറ്റ് പോപ്പി ബ്ലൂ വേരിയന്റുകള്‍ക്ക് യഥാക്രമം 2,96,000 രൂപയും 3,00,001 രൂപയുമാണ് വില. കാമറ്റ് വൈറ്റ് ട്യൂബ്ലെസ് സ്‌പോക്ക് വീല്‍ വേരിയന്റിന് 3,04,000 രൂപയും ട്യൂബ് ലെസ് സ്‌പോക്ക് വീലുകളുള്ള ടോപ്-എന്‍ഡ് ഹാന്‍ലെ ബ്ലാക്ക് വേരിയന്റിന് 3,07,000 രൂപയുമാണ് എക്സ്-ഷോറൂം വില. നിലവിലുള്ള ഹിമാലയന്‍ 450 ഉപഭോക്താക്കള്‍ക്ക് ട്യൂബ് ലെസ് സ്‌പോക്ക് വീലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ അനുവദിക്കുന്ന ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ഇന്ത്യ എന്ന ആശയത്തിന്റെ രൂപീകരണത്തിനും അതിന്റെ സാഫല്യത്തിനും വേണ്ടി പൊരുതിയ ഏഴു വിദേശികളുടെ ജീവിതകഥ പറയുന്ന പുസ്തകം. നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രകാരന്മാര്‍ പലരും വിട്ടുകളഞ്ഞ ഇവരുടെ സംഭാവനകളെ തേടിപ്പിടിച്ച് വര്‍ത്തമാനകാലത്തില്‍ നിര്‍ത്തുമ്പോള്‍ ഇന്ത്യക്കാരേക്കാളേറെ ഇന്ത്യയ്ക്കുവേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തവര്‍കൂടി നെയ്തുണ്ടാക്കിയതാണ് ഇന്ത്യയുടെ ചിത്രപടമെന്ന് നമുക്കു ബോധ്യം വരുന്നു. ‘വിമതര്‍ ബ്രിട്ടീഷ് രാജിനെതിരെ’. രാമചന്ദ്രഗുഹ. ഡിസി ബുക്സ്. വില 558 രൂപ.
◾https://dailynewslive.in/ നോണ്‍ സ്‌മേള്‍ സെല്‍ ലങ് കാന്‍സര്‍ ചികിത്സ ലക്ഷ്യമിട്ട് എംആര്‍എന്‍എ വാക്‌സിനായ ബിഎന്‍ടി116-ന്റെ അന്താരാഷ്ട്ര ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ച് ബയോഎന്‍ടെക്. കോവിഡ് വാക്സിനുകളില്‍ വിജയിച്ച അതേ എംആര്‍എന്‍എ സാങ്കേതികവിദ്യയാണ് ഈ വാക്‌സിനിലും ഉപയോഗിക്കുന്നത്. പരമ്പരാഗത വൈറല്‍ വാക്‌സിനുകളില്‍ നിന്ന് വ്യത്യസ്തമായി ബിഎന്‍ടി116 ശ്വാസകോശ അര്‍ബുദ കോശങ്ങളെ തിരിച്ചറിയാനും ആക്രമിക്കാനും രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കും. എന്‍എസ്സിഎല്‍സിയുടെ ട്യൂമര്‍ മാര്‍ക്കറുകള്‍ വഹിക്കുന്ന അര്‍ബുദ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും ഈ രീതി ശരീരത്തെ പരിശീലിപ്പിക്കുമെന്ന് ബയോഎന്‍ടെക് പറയുന്നു. ഏഴ് രാജ്യങ്ങളില്‍ നിന്നായി ശ്വാസകോശ അര്‍ബുദത്തിന്റെ വിവിധ സ്റ്റേജുകളിലുള്ള 130 പേരെ പഠനത്തില്‍ പങ്കെടുപ്പിക്കും. ഇമ്മ്യൂണോതെറാപ്പിക്കൊപ്പം ഇവര്‍ക്ക് ബിഎന്‍ടി116 നല്‍കും. ഇത് ചികിത്സയുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്നും ബയോഎന്‍ടെക് വ്യക്തമാക്കി. ശ്വാസകോശ അര്‍ബുദത്തിന്റെ ആവര്‍ത്തനം കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് ബിഎന്‍ടി116 ന്റെ പ്രധാന നേട്ടം. ഇതിലൂടെ അതിജീവന നിരക്ക് മെച്ചപ്പെടുത്താനാകും. വാക്സിന്‍ പരീക്ഷണം വിജയിച്ചാല്‍ ആഗോളതലത്തില്‍ ഒരു സാധാരണ ചികിത്സാ ഉപാധിയായി എംആര്‍എന്‍എ കാന്‍സര്‍ വാക്‌സിനുകളെ വികസിപ്പിക്കാനാകും. അതേസമയം ബയോഎന്‍ടെക്കിന്റെ ആദ്യഘട്ട ആന്റിബോഡി- മരുന്ന് സംയോജനമായ ബിഎന്‍ടി326/വൈഎല്‍202 ന്റെ ഒന്നാംഘട്ട പരീക്ഷണം യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ജൂണില്‍ ഭാഗികമായി തടഞ്ഞിരുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.72, പൗണ്ട് – 111.94, യൂറോ – 93.53, സ്വിസ് ഫ്രാങ്ക് – 99.52, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.86, ബഹറിന്‍ ദിനാര്‍ – 222.38, കുവൈത്ത് ദിനാര്‍ -274.77, ഒമാനി റിയാല്‍ – 217.71, സൗദി റിയാല്‍ – 22.32, യു.എ.ഇ ദിര്‍ഹം – 22.79, ഖത്തര്‍ റിയാല്‍ – 22.99, കനേഡിയന്‍ ഡോളര്‍ – 61.91.