ഥാറിന്റെ അഞ്ച് ഡോര്‍ മോഡല്‍ റോക്സിന്റെ 4ഃ4 വേരിയന്റുകളുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര. നാലു മോഡലുകളില്‍ ലഭിക്കുന്ന റോക്സ് 4ഃ4 ന്റെ എംഎക്സ് 5 മാനുവലിന് 18.79 ലക്ഷം രൂപയും എഎക്സ് 5 എല്‍ ഓട്ടമാറ്റിക്കിന് 20.99 ലക്ഷം രൂപയും എഎക്സ് 7 എല്‍ മാനുവലിന് 20.99 ലക്ഷം രൂപയും എഎക്സ് 7 എല്‍ ഓട്ടമാറ്റിക്കിന് 22.49 ലക്ഷം രൂപയുമാണ് വില. മഹീന്ദ്രയുടെ 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 175 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കുമുണ്ട്. മഹീന്ദ്രയുടെ 4 എക്സ്പ്ലോറര്‍ സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് ഇലക്ട്രോണിക് ഡിഫ്രന്‍ഷ്യല്‍ ലോക്കും സ്നോ, സാന്റ്, മഡ് ടെറൈന്‍ മോഡുകളുമുണ്ട്. നേരത്തെ റോക്സ് 4ഃ2 മോഡലുകളുടെ വില പ്രഖ്യാപിച്ചിരുന്നു. 12.99 ലക്ഷം രൂപ മുതല്‍ 20.49 ലക്ഷം രൂപ വരെയാണ്. പെട്രോള്‍ മോഡലിന്റെ വില 12.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകളുടെ വില 13.99 ലക്ഷം രൂപ മുതല്‍ 20.49 ലക്ഷം രൂപ വരെയുമാണ്. സിപ്, സൂം ഡ്രൈവ് മോഡുകളാണ് റോക്സിന്. കൂടാതെ സ്നോ, സാന്റ്, മഡ് ടെറൈന്‍ മോഡുകളും.