കേരളത്തിലെ എല്ലാ റോഡുകളും നാലു വര്‍ഷംകൊണ്ട് ബിഎം ആന്‍ഡ് ബിസി റോഡുകളാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ചെലവു കൂടുതലാണെങ്കിലും ഗുണനിലവാരം വര്‍ധിക്കും. റോഡ് തകരാനുള്ള പ്രധാന കാരണം ഓട ഇല്ലാത്തതാണെന്നും ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു. പൊതുമരാമത്ത് റോഡുകളില്‍ കോണ്‍ട്രാക്ട് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡുകള്‍ തകരുന്നതിനു പ്രധാന കാരണം കാലാവസ്ഥയാണെന്ന് മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ജല അതോറിറ്റി 92 റോഡുകള്‍ വെട്ടിപ്പൊളിച്ചു. പരിപാലനത്തിന് നേരത്തെതന്നെ കരാര്‍ ഉണ്ടാകണം. പന്തീരായിരം കിലോമീറ്റര്‍ റോഡ് റണ്ണിംഗ് കോണ്ട്രാക്ടില് ഉള്‍പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയില്‍ കുറ്റപത്രം വായിച്ചുകേട്ട ശേഷമാണ് കുറ്റം നിഷേധിച്ചത്. ഇ.പി ജയരാജന് അസുഖം കാരണം അവധി അപേക്ഷിച്ചിരുന്നു. അക്രമങ്ങളുടെ ദൃശ്യങ്ങള്‍ 10 ദിവസത്തിനകം പ്രതിഭാഗത്തിന് നല്കാന് കോടതി നിര്‍ദ്ദേശിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും.
കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സത്യങ്ങള്‍ മറച്ചുവച്ചാണ് ചില സംഘടനകളുടെ പ്രചാരണം. സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി ചിന്ത വാരികയിലെ ലേഖനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ സഹായിച്ചിട്ടും ശമ്പളം പോലും നല്കാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23 ന് അടച്ചിടും. കമ്പനികള്‍ പമ്പുകള്‍ക്ക് മതിയായ ഇന്ധനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. പ്രീമിയം പെട്രോള്‍ അടിച്ചേല്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.
തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹര്‍ജിയില്‍ കക്ഷി ചേരുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. കണ്ണൂരില്‍ തെരുവു നായ്ക്കള്‍ക്കു വാക്സീന് നല്‍കും. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ലൈസന്‍സും മൈക്രോ ചിപ്പിംഗും നിര്‍ബന്ധമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.
കെ.കെ. ലതികയെ നിയമസഭയില്‍ കൈയേറ്റം ചെയ്തെന്ന കേസില്‍ മുന്‍ എംഎല്‍എമാരായ എം.എ വാഹിദ്, എ.ടി.ജോര്‍ജ് എന്നിവര്‍ക്ക് വാറണ്ട്. കെ.കെ.ലതിക തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് നല്കിയ പരാതിയിലാണ് കോടതി കേസെടുത്തത്.
അട്ടപ്പാടി മധു കൊലക്കേസില്‍ 29-ാം സാക്ഷി സുനില്‍ കുമാര്‍ മൊഴി മാറ്റി. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 ആയി. ഇരുത്തിയേഴാം സാക്ഷിയായ സെയ്തലവി ഇന്നലെ കൂറുമാറിയിരുന്നു.
നായ കുറുകേ ചാടി ബൈക്ക് മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍, മൂവേരിക്കര റോഡരികത്ത് വീട്ടില്‍ ശോഭനയുടെ മകന് എ.എസ്. അജിന് (25) ആണ് മരിച്ചത്. നായ കുറുകേ ചാടിയപ്പോള്‍ തെന്നിവീണ മറ്റൊരു ബൈക്കില്‍ ഇടിച്ച് അജിന്റെ ബൈക്ക് വീഴുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. അജിന് ആശുപത്രിയില്‍ ശസ്ത്രക്രിയ അടക്കം ചെയ്തെങ്കിലും ഫലമുണ്ടായില്ല.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി എംപി ശിവഗിരി മഠത്തിലെത്തി. മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി. ശിവഗിരിയിലെ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എസ്എന്‍ഡിപിക്കു പ്രാതിനിധ്യം കുറവാണെന്ന് സന്യാസിമാര്‍ പരാതിപ്പെട്ടു. ശ്രീനാരായണഗുരു ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലാണ് രാഹുലിനെ സ്വീകരിച്ചത്.
വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ കെ എം ഷാജി കോഴിക്കോട് വിജിലന്‍സ് കോടതിയില്‍. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം.