മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതോടെ എല്‍ഡിഎഫിൽ ഒറ്റപ്പെട്ട പി വി അൻവറിനെ ഏറ്റെടുക്കാനില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ നേതാവിനെ ഒരിക്കലും വേണ്ടെന്നാണ് ഹസൻ പ്രതികരിച്ചത്. അൻവറിനെ സ്വീകരിക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പി വി അൻവർ എം.എൽ.എയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഇക്ബാൽ മുണ്ടേരിയുടെ കുറിപ്പ് കണ്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി.