6 33

ഭക്ഷണകാര്യത്തില്‍ നിയന്ത്രണം വരുത്തിയാല്‍ നിരവധി അസുഖങ്ങളില്‍ നിന്നും മോചനം നേടാം. സാധാരണ ഗതിയില്‍ നാല്‍പ്പതാം വയസു മുതല്‍ക്കാണ് പ്രമേഹവും, കാര്‍ഡിയോ, വാസ്‌കുലര്‍ തുടങ്ങിയ അസുഖങ്ങളും ഉണ്ടാകുന്നത്. അതിനാല്‍ നാല്പതു കഴിഞ്ഞാല്‍ ഈ പറയുന്ന ഭക്ഷണവസ്തുക്കള്‍ക്ക് പ്രാധാന്യം നല്‍കാം. ഓട്‌സില്‍ മോശപ്പെട്ട കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റാ ഗ്ലൂക്കോസ് ധാരാളമായി അടങ്ങിയിരിയ്ക്കുന്നു. ഓട്‌സ് ശീലമാക്കിയാല്‍ കൊളസ്‌ട്രോള്‍ അഞ്ചു മുതല്‍ പത്തു ശതമാനം വരെ കുറയുന്നു. ചെറിയ്ക്ക് വാതരോഗങ്ങളെ പ്രതിരോധിയ്ക്കാന്‍ കഴിയും. ആന്റീ ഒക്‌സിഡന്റായ അന്താ സൈനീന്‍ ചെറിയില്‍ അടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ നാലുതവണ ഒരു ഡസന്‍ ചെറിപ്പഴങ്ങളോ പഞ്ചസാര ചേര്‍ക്കാത്ത അതിന്റെ ജ്യൂസോ കഴിയ്ക്കുക. ബദാം കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. ഉപ്പിന്റെ അംശം കലര്‍ത്താതെ കഴിയ്ക്കുന്നതാണ് ഉത്തമം. അമ്പത് വയസു കഴിഞ്ഞാല്‍ മസിലുകള്‍ അയഞ്ഞു തൂങ്ങുന്നത് തടയാന്‍ ഉള്ള കഴിവ് പാലിനുണ്ട്. ചായയിലും കോഫിയിലും പാല്‍ ചേര്‍ത്തു കഴിച്ചാലും മതിയാകും. തക്കാളിയില്‍ ലിക്കേപീല്‍ എന്നാ ആന്റീ ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍ സെല്ലുകളുടെ വ്യാപനവും ആര്‍ത്രൈറ്റിസും തടയാനിതിന് കഴിയുന്നു. ഏതു രീതിയില്‍ ആയാലും വേവിച്ചു കഴിയ്ക്കുക. പ്രോട്ടീനിന്റെ ശേഖരമാണ് ചിക്കന്‍. ശരീരഭാരം നിയന്ത്രിയ്ക്കാനും പേശികള്‍ വികസിയ്ക്കാനും ഇത് സഹായകമാകുന്നു. ഇസോഫല്‍ വാഗോസ് എന്നാ പദാര്‍ത്ഥം സോയാബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ആര്‍ത്തവ വിരാമം ഉണ്ടായ സ്ത്രീകളുടെ എല്ലിന്റെ ശക്തി വര്‍ദ്ധിപ്പിയ്ക്കാനും ഇതിനു ശേഷിയുണ്ട്. ഒരാഴ്ച നാലോ അഞ്ചോ തവണ സോയാബീന്‍സ് കഴിയ്ക്കുക.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *